വാർത്തേം കമന്റും – (പരമ്പര 37)


37

വാർത്ത 1:- കത്തോലിക്കാ സഭാംഗങ്ങൾക്ക് ഇനിമുതൽ ശവദാഹം ആകാമെന്ന് മാർപ്പാപ്പ.
കമന്റ് 1:- തെമ്മാടിക്കുഴികൾക്ക് പകരം തെമ്മാടി പട്ടടകൾ നിലവിൽ വരുമെന്ന് മാത്രം.

വാർത്ത 2:- തനിയ്‌ക്കെതിരെ പ്രവര്‍ത്തിച്ചത് സദ്ഭരണത്തില്‍ അസ്വസ്ഥരായവരെന്ന് ഇ.പി.ജയരാജൻ.
കമന്റ് 2:- മന്ത്രിസ്ഥാനം പോയെങ്കിലും കോമഡിക്ക് ഒരു കുറവുമില്ല.

വാർത്ത 3 :- യാഗം നടത്തി ഡൽഹിയിലെ മലിനീകരണം പരിഹരിക്കാമെന്ന് പരിസ്ഥിതി ബാബ.
കമന്റ് 3 :- യാഗപ്പുക കൂടെ ആകുമ്പോൾ ജനം ചത്തടിഞ്ഞോളുമെന്നും അതോടെ പ്രശ്നം തീരുമെന്നും ആയിരിക്കും കവി ഉദ്ദേശിക്കുന്നത്.

വാർത്ത 4:- കണ്ണൂര്‍ സമാധാന വിഷയത്തിൽ പ്രതിഷേധവുമായി സി.പി.എമ്മും ഡല്‍ഹിയിലേക്ക്.
കമന്റ് 4:- ഡൽഹി വരെ പോകുന്ന സമയത്ത് കണ്ണൂരിൽ ഒരു സർവ്വകക്ഷി യോഗം വിളിച്ച് സമാധാനം പുനഃസ്ഥാപിക്കാൻ ശ്രമിച്ചാൽ രാഷ്ട്രീയമാകില്ലല്ലോ.

വാർത്ത 5:- ജയലളിതയുടെ ഫോട്ടോ വെച്ച് തമിഴ്‌നാട്‌ മന്ത്രിസഭാ യോഗം.
കമന്റ് 5:- ഒരു ജോഡി ചെരിപ്പും കൂടെ വെക്കാമായിരുന്നു. അതല്ലേ ആർഷഭാരത സംസ്ക്കാരം ?

വാർത്ത 6:- ഭാരതപ്പുഴയിലേക്ക് കടല്‍ കയറി, കടല്‍മത്സ്യങ്ങള്‍ ഒറ്റപ്പാലം വരെയെത്തി.
കമന്റ് 6:- എന്നോ മരിച്ചുപോയ നിളയുടെ ഭൌതികാവശിഷ്ടം കടലിൽ ഒഴുക്കുന്ന ചടങ്ങും പൂർത്തിയായി.

വാർത്ത 7:- ഭോപ്പാലിൽ ജയിൽ ചാടിയ സിമി പ്രവര്‍ത്തകര്‍ ജയില്‍ തുറന്നത് ടൂത്ത് ബ്രഷും തടിയും ഉപയോഗിച്ച്.
കമന്റ് 7:- വാർത്ത ശരിയാണെങ്കിൽ ജയിൽച്ചുമരുകൾ നിർമ്മിച്ചിരിക്കുന്നത് കയറ്റുപായ ഉപയോഗിച്ചായിരിക്കണം.

വാർത്ത 8:- ഐ.എസ്.ഭീകരരുടെ കോടിക്കണക്കിന് പണവുമായി മലയാളികൾ മുങ്ങി.
കമന്റ് 8:- മലയാളികളെപ്പറ്റി ഐ.എസ്.ന് ഒന്നുമറിയില്ലായിരുന്നു ഇതുവരെ.

വാർത്ത 9:- ആരോപണങ്ങൾ സത്യമെന്ന് തെളിഞ്ഞാൽ പൊതുജീവിതം അവസാനിപ്പിക്കാൻ തയ്യാറെന്ന് മുൻ‌മന്ത്രി പി.കെ.ജയലക്ഷ്മി.
കമന്റ് 9:- മന്ത്രിക്കസേരയ്ക്ക് മുൻപും പിൻപും എന്ത് പൊതുജീവിതമാണ് കാഴ്ച്ചവെച്ചതെന്ന് മഷിയിട്ട് നോക്കിക്കൊണ്ടിരിക്കുകയാണ് ജനം.

വാർത്ത 10:- പകുതിയോളം തടവുകാര്‍ക്ക് ശിക്ഷയിളവ് നല്‍കി വിടാന്‍ നീക്കം.
കമന്റ് 10:- എന്തിന് പകുതിയാക്കണം. മുഴുവനുമാക്കൂ. നാട്ടിൽ ക്രമസമാധാനം കൊഴുക്കട്ടെ.

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>