manoj-venice-170

ഗോണ്ടോളവെനീസില്‍ ചെന്നാല്‍ ഗോണ്ടോളയില്‍ കയറാതെ മടങ്ങാനാവില്ല. അര മണിക്കൂര്‍ ഗോണ്ടോള സവാരിക്ക് 80 യൂറോ (ഏകദേശം 4800 രൂപ) ആണ് ചിലവ്. പക്ഷെ, വെനീസില്‍ പോയി എന്ന തോന്നല്‍ ഉണ്ടാകണമെങ്കില്‍ ഗോണ്ടോളയില്‍ കയറിയേ പറ്റൂ.

80 യൂറോ മുടക്കാന്‍ മടിയുള്ളവര്‍ക്ക് വേണ്ടി ഒരു സൂത്രപ്പണിയുണ്ട്. (നമ്മള്‍ മലയാളികളോടാണോ കളി ?) ആ വിദ്യ അറിയണമെന്നുള്ളവര്‍ 5 യൂറോ വീതം എനിക്ക് മണി ഓര്‍ഡര്‍ ആയിട്ട് അയച്ച് തന്നാല്‍ മതി.

Comments

comments

30 thoughts on “ ഗോണ്ടോള

 1. കടം പറയുന്നത്‌ നമ്മള്‍ മലയാളികള്‍ക്ക്‌ ചേര്‍ന്നതല്ല പക്ഷെ നമ്മള്‍ തമ്മിലുള്ള ഒരു ഇരുപ്പു വശം വച്ചു നോക്കുമ്പോ….

  ചേട്ടാ…. കാശ്‌ ഞാന്‍ തരാം മൈക്രോസോഫ്റ്റില്‌ ഒരു ഓഫറുണ്ടേയ്‌…ആ ജോലി കിട്ടീട്ട്‌ ആദ്യത്തെ ശമ്പളം വരുമ്പൊ തരാം…..
  പ്ളീസ്‌ പറയുന്നേയ്‌ എന്താണ്‌ ആ സൂത്രം. :):)

 2. ഗോണ്ടോള ചിത്രത്തിനു നന്ദി നീരു…

  ഹാ..5 യൂറോ ആണോ വലുത് സ്നേഹമല്ലെ വലുത്….ആ വിദ്യ ചുമ്മാ പറയൂ..പ്ലീസ് :):)

 3. ഞാന്‍ മണി ഓര്‍ഡര്‍ അയക്കാനായി പോസ്റ്റ്‌ ഓഫീസ് വരെ ഇപ്പൊ പോയി വന്നതെയുള്ളു, ഒരു പ്രശ്നം, യൂറോയില്‍ മണി ഓര്‍ഡര്‍ അയക്കാനൊക്കില്ലെന്നാ അവര്‍ പറയുന്നത്…
  (ആ.. ഹാ… നമ്മള്‍ മലയാളികളൊടാണോ കളി)

 4. ഒരു വള്ളത്തില്‍ പരവതാനീം വിരിച്ച് സായിപ്പിനെയും കേറ്റിയിരുത്തിയിട്ട്, “കണ്ടോളാന്നോ” അല്ല “ഗോണ്ടോള”ന്നോ, വെറുതെ മനുഷ്യേനെ പറ്റിക്കല്ലേ മാഷേ, ഞാന്‍ കാശ് തരില്ലാ :)

 5. ഇവിടെ ഗ്രൌസ്‌ മൌണ്ടനു മുകളിലേയ്ക്കുള്ള കേബിള്‍ കാര്‍ യാത്രയേയും ഗൊണ്ടോള എന്നാണു പറയുന്നത്‌. 38 ഡോളര്‍ പെര്‍ ഹെഡ്‌. അവിടെ കാശു കുമിയുമ്പോള്‍ കുറച്ചിങ്ങോട്ടു വിട്ടേരെ :)

 6. നല്ല കിണ്ണന്‍ തോണി.. സോറി ഗൊണ്ടോള..
  ഒരറിയിപ്പ് : മി. നിരക്ഷരന്‍ മുഴുവന്‍ സമയവും യാത്രയില്‍ ആയതിനാല്‍ അഡ്രസ് ഇല്ലാത്ത ഒരാളാണ്. അതിനാല്‍ എല്ലാവരും മണിയോര്‍ഡര്‍ എന്റെ വിലാസത്തില്‍ അയച്ചുതന്നാല്‍ കാശ് ഞാന്‍ കാണുമ്പോള്‍ അദ്ദേഹത്തിന് കൈമാറുന്നതാണ് :P

 7. വെള്ളത്തിനു നടുക്കുവെച്ചുള്ള കച്ചവടമാ ഞാൻ ആദ്യം പോയി അഞ്ചു യൂറോ സംഘടിപ്പിക്കട്ടെ. ഇല്ലെങ്കിൽ ഇടയ്ക്കുവെച്ച് ഇറക്കിവിട്ടാലോ. വെനീസ് യാത്ര തുടങ്ങും മുൻ‌പേ ഞാൻ മടങ്ങി എത്താം. :)

 8. തോണി വെള്ളത്തിലായാലും സവാരിയുടെ വില കേട്ടാല്‍ തോണിക്കും പോക്കറ്റിനും തീ പിടിക്കും…

  ചിത്രം വളരെ മനോഹരമായി… നല്ല ആങ്കിള്‍….

 9. പിന്നേ, ഒരു വള്ളത്തില്‍ കയറാന്‍ 4800 രൂപയേ!!! ആ തുകയ്ക്ക് ഇവിടൊരു വള്ളം സ്വന്തമായി വാങ്ങാമല്ലോ..അതിനു ഞാന്‍ ഗൊണ്ടോള എന്നു പേരുമിട്ടോളാം.(പിന്നെ ആരെങ്കിലുമൊക്കെ 5 യൂറോ അയച്ചു തന്നാല്‍ നമുക്ക് എന്റെ ഗൊണ്ടോളയില്‍ യാത്ര തരപ്പെടുത്താം. കുറഞ്ഞ നിരക്കില്‍.)

 10. എന്താണാവോ ഈ ഗോണ്ടോളയ്ക്കുള്ള പ്രത്യേകത? വിശദമായ യാത്രാവിവരണത്തിനായി കാത്തിരിയ്ക്കുകതന്നെ അല്ലേ…

 11. ആലപ്പുഴേന്നു ഏതോ ഒരു വിദേശ ടൂറിസ്റ്റുകള് നാടന്‍ തോണിയില്‍ പോകുന്ന ഫോട്ടോ എടുത്തു , “ഗോണ്ടോള” എന്നൊക്കെ വായില്‍ കൊള്ളാത്ത പേരും ഇട്ടു 5 യൂറോ വീതം അടിച്ചെടുക്കാനുള്ള പണിയാ അല്ലെ , മലയാളിയുടെ ഓരോ കുബുദ്ധിയെ :)

 12. നിരക്ഷരന്‍‌മാഷേ, ബ്ലോഗര്‍‌മാരുടെ കാശ് കിട്ടീട്ട് ഗൊണ്ടോളയില്‍ കയറാം എന്നൊരു പൂതിയുണ്ടെങ്കില്‍ അതങ്ങ് മാറ്റിവെച്ചേക്ക്. മുന്തിയ ഇനം ദരിദ്രവാസികളാണ് ബ്ലോഗര്‍‌മാരായി ജനിക്കുന്നതെന്നറിയില്ലേ :)

 13. ഗൊണ്ടോള എന്ന പേരു കേട്ടപ്പോൾ എന്തോ വല്യ കാര്യമെന്നു കരുതി.ഇത് നമ്മടെ നാട്ടിലെ വഞ്ചിയല്ലേ .5 യൂറോ മണി ഓർഡർ അയക്കാനുള്ള കാശില്ല.കാശുണ്ടാകുമ്പോൾ തരാം.ആ വിദ്യ ഒന്നു പറഞ്ഞു തരാവോ

 14. ഗോണ്ടോളാ കണ്ടോള്വാ..!
  ഇത് തുഴയുന്നവന്റെ സമയം!
  ഇവനൊക്കെ ഇമ്മാതിരി കടത്തുകൂലി വാങ്ങിയാല്‍ കേറുന്നോന്‍ കടന്നുപോവുമല്ലോ നീരൂ?

  ഇതിനേക്കാളും അടിച്ചുപൊളിച്ച് വെറും രണ്ടര ഉറുപ്പ്യ കൊടുത്താല്‍ ചാലിയാര്‍ പുഴയിലെ നാടന്‍ തോണീല്‍ കേറി ഇഷ്ടം പോലെ പോകാലോ!

  ഹും ഹും അസൂയ അല്ലാട്ടോ, :)

 15. ഇതു അഞ്ച് യൂറൊ വീതം വാങ്ങി ‘ഗോണ്ടോള’യുടെ പേരും പറഞ്ഞു ഞങ്ങളെ ‘കോണ്ടനാമോ‘യിൽ കൊണ്ടിടാനുള്ള പരിപാടിയാണല്ലെ….??!!

 16. ഒരൊറ്റക്കുഞ്ഞും 1 യൂറോ പോലും അയച്ച് തന്നില്ല :( എന്നാലും ഞാനാ മലയാളി വിദ്യ എല്ലാവര്‍ക്കും പറഞ്ഞുതരുകയാണ് :)

  ഒരു ഗോണ്ടോളയില്‍ നാലഞ്ച് പേര്‍ക്ക് കയറാം. കറങ്ങിയടിച്ച് നടക്കുന്ന കയ്യില്‍ കാശില്ലാത്ത മറ്റ് രണ്ട് ടൂറിസ്റ്റുകളെ തിരഞ്ഞ് കണ്ടുപിടിക്കുക. എന്നിട്ട് ഞങ്ങള്‍ എല്ലാരും ഒറ്റ ഫാമിലിയാണെന്ന മട്ടില്‍ ഗോണ്ടോളക്കാരന്റെ അടുത്ത് ചെന്ന് സവാരി പറഞ്ഞുറപ്പിക്കുക. അപ്പോള്‍ സംഭവം 40 യൂറോയ്ക്ക് കഴിയും.

  പക്ഷെ അവരുടെ മുന്നില്‍ വെച്ച് നമ്മള്‍ കൂട്ടുയാത്രക്കാരുമായുള്ള കരാറുറപ്പിക്കാന്‍ ശ്രമിച്ചാല്‍ ചിലപ്പോള്‍ ഗോണ്ടോളക്കാരന്‍ സമ്മതിച്ചെന്ന് വരില്ല. എനിക്കങ്ങനെ ഒരനുഭവം ഉണ്ടായി.ഞങ്ങളപ്പോള്‍ മുന്‍പ് പറഞ്ഞ മലയാളി നമ്പര്‍ ഇറക്കി. സംഭവം സക്‍സ്സസ്സ് :)

  ഇനി എല്ലാരും ഒരു 2 യൂറോയെങ്കിലും..
  1 യൂറോ… പോട്ടെ ചായക്കാശെങ്കിലും താ…(ജഗതി സ്റ്റൈലില്‍ :) :)

  ഗോണ്ടോള സവാരിക്കെത്തിയ എല്ലാവര്‍ക്കും നന്ദി :)

 17. ഈ നീണ്ട വഞ്ചിയാണ് ഗോണ്ടോള അല്ലേ-ഇതില്‍ സഞ്ചരിക്കാന്‍ ഇത്ര ചിലവോ!!വെനീസ്സിന്റെ കൂടുതല്‍ ചിത്രങ്ങള്‍ക്കും,വിവരണത്തിനും കാത്തിരിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>