ഹർത്താലിനെതിരെ ഫുട്ബോൾ കളിച്ച് പ്രതിഷേധം


ന്ധനവില വർദ്ധിപ്പിക്കാനുള്ള അവകാശം സർക്കാരിൽ നിന്ന് എണ്ണക്കമ്പനികളിലേക്ക് കൈമാറ്റം ചെയ്യപ്പെട്ടത് യു.പി.എ.സർക്കാറിന്റെ കാലത്താണ്.  മോഡി സർക്കാർ വന്നപ്പോൾ ആ സമ്പ്രദായം തുടർന്ന് പോയി എന്ന് മാത്രമല്ല, 15 ദിവസം കൂടുമ്പോൾ വില വർദ്ധിപ്പിക്കാനുള്ള സൌകര്യം നടപ്പിലാക്കിയിട്ടും ലാഭം കൊയ്യുന്നത് പോരാതെ വന്നപ്പോൾ നിത്യേന വില വർദ്ധിപ്പിക്കുന്ന  പദ്ധതി തുടങ്ങുകയും ചെയ്തു.

66

എണ്ണവില വർദ്ധിക്കുമ്പോൾ നിത്യോപയോഗ സാധനങ്ങൾ അടക്കം എല്ലാ സാധനങ്ങൾക്കും വില വർദ്ധിക്കുന്നു. അതുമൂലമുള്ള സാമ്പത്തിക അസ്ഥിരത രാജ്യത്തുണ്ടായിക്കഴിഞ്ഞിരിക്കുന്നു. മുൻ‌കരുതലില്ലാതെ നോട്ട് നിരോധനവും ജി.എസ്.ടി. നടപ്പാക്കലും കാരണം താറുമാറായ സാമ്പത്തിക രംഗം വളരെ ഗുരുതരമായ അവസ്ഥയിലേക്ക് നീങ്ങിക്കഴിഞ്ഞിരിക്കുന്നു. അന്താരാഷ്ട്രതലത്തിൽ ക്രൂഡ് ഓയലിന് വിലകുറഞ്ഞ് നിൽക്കുന്ന സാഹചര്യത്തിൽ‌പ്പോലും എണ്ണക്കമ്പനികളുടെ ഈ തോന്ന്യാസത്തിന് കുടപിടിക്കാനേ നിലവിലുള്ള ബി.ജെ.പി. സർക്കാരിന് കഴിയുന്നുള്ളൂ. ജനത്തിന്റെ കണ്ണിൽ പൊടിയിടാനായി ഇപ്പോൾ 2 രൂപ നികുതിയിനത്തിൽ കുറച്ചത് വലിയ കാര്യമായി കാണാനാവില്ല. എണ്ണക്കമ്പനികളെ നിലയ്ക്ക് നിർത്തുകയാണ് വേണ്ടത്. അല്ലെങ്കിൽ കുറഞ്ഞ സമയം കൊണ്ട് രണ്ട് രൂപ വീണ്ടും കൂട്ടാൻ അവർക്കൊരു ബുദ്ധിമുട്ടുമില്ല.

എന്തായാലും, മുൻ‌കാലങ്ങളിൽ എണ്ണവിലവർദ്ധനയുണ്ടാകുമ്പോൾ പ്രതിപക്ഷത്തുള്ളവർ ഒരു മാമൂല് പോലെ നടത്തിപ്പോന്നിരുന്ന ഹർത്താൽ ആഘോഷങ്ങൾക്ക്, കൊല്ലത്തിൽ 24 പ്രാവശ്യവും 365 ദിവസവുമൊക്കെ വിലവർദ്ധിക്കാൻ തുടങ്ങിയതോടെ വകുപ്പില്ലാതായി.

അങ്ങനെയിരിക്കുമ്പോൾ ഇതാ കേരളത്തിൽ പ്രതിപക്ഷകക്ഷിയായ യു.ഡി.എഫ്. ഒൿടോബർ മാസം 13 ന് എണ്ണവിലവർദ്ധനയ്ക്കെതിരെ സംസ്ഥാനവ്യാപകമായി ഹർത്താലിന് ആഹ്വാനം ചെയ്തിരിക്കുകയാണ്.

22196258_10155844514986942_3544521213127877527_n

പ്രാദേശിക ഹർത്താലുകൾക്ക് ഇനി ആഹ്വാനം ചെയ്യില്ല എന്ന് കോൺഗ്രസ്സുകാർ പ്രസ്ഥാവന ഇറക്കിയ ശേഷം വീണ്ടും പ്രാദേശിക ഹർത്താലുകൾ കേരളത്തിൽ നടന്നത് ആരും അറിഞ്ഞില്ല എന്ന് കരുതുന്നുണ്ടെങ്കിൽ തെറ്റി. പിന്നീട് എവിടെയൊക്കെ കോൺഗ്രസ്സ് പ്രാദേശിക ഹർത്താലുകൾ നടന്നെന്നതിന്റെ തെളിവുകൾ ഈ ലിങ്ക് വഴി പോയാൽ കാണാം. ഹർത്താലിനെതിരെ ബില്ല് പാസ്സാക്കാൻ നടന്ന രമേഷ് ചെന്നിത്തലയ്ക്ക് ഇപ്പോൾ പ്രതിപക്ഷസ്ഥാനം പോലും ഇല്ലാത്ത അവസ്ഥയാണ്. എല്ലാ ഹർത്താലുകളും ബി.ജെ.പി.ക്കാർ ആദ്യമേ കേറി ആഹ്വാനം ചെയ്യുന്നതുകൊണ്ട് പ്രതിപക്ഷസ്ഥാനം ഉറപ്പിക്കാൻ വേണ്ടിയാണെന്ന് തോന്നുന്നു ഒൿടോബർ 13ന് യു.ഡി.എഫ്. ഈ കേരള ഹർത്താൽ ആഹ്വാനം ചെയ്തിരിക്കുന്നത്.

12

പക്ഷെ, അതുമൂലം കേരളത്തിന് നിങ്ങളുണ്ടാക്കി വെക്കാൻ പോകുന്ന നഷ്ടം ചില്ലറയൊന്നുമല്ല. നഷ്ടപ്പെട്ടുപോകും എന്ന് കരുതിയിരുന്ന അണ്ടർ 17 ഫിഫാ ഫുട്ട്ബോൾ മത്സരങ്ങൾ ഭാഗ്യവശാൽ കൊച്ചിക്ക് കിട്ടുകയുണ്ടായി.  അതിലെ രണ്ട് മത്സരങ്ങൾ കലൂർ സ്റ്റേഡിയത്തിൽ ഇതേ 13ന് വൈകീട്ട് 5 മണിക്കും 8 മണിക്കുമാണ് നടക്കാൻ പോകുന്നത്.  ഹർത്താൽ വരുമ്പോൾ കേരളത്തിലെ യൂണിവേർസിറ്റികൾ പരീക്ഷ മാറ്റിവെക്കുന്നത് പോലെ,  കളി മാറ്റിവെക്കാനൊന്നും ഫിഫ തയ്യാറാകില്ല.  ഹർത്താൽ രാവിലെയല്ലേ കളി വൈകുന്നേരമല്ലേ എന്നാണ് വാദമെങ്കിൽ, കളി നടക്കുന്ന ദിവസത്തെ കേരളത്തിന്റെ പൾസ് ഇതുവരെ മനസ്സിലാക്കാത്ത വിഡ്ഢികൾ കൂടെയാണ് യു.ഡി.എഫ്.കാർ എന്ന് പറയേണ്ടി വരും.

01

വൈകുന്നേരത്തെ കളി കാണാനായി സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിൽ നിന്നുള്ള ആയിരക്കണക്കിന് ഫുട്ബോൾ പ്രേമികൾ അന്നേദിവസം രാവിലെയും തലേന്നുമൊക്കെ കൊച്ചിയിൽ   വന്ന് ചേക്കേറുക പതിവാണ്. ഹർത്താൽ ആഹ്വാനം ചെയ്താൽ അവരുടെ യാത്ര എങ്ങനെ നടക്കും ? അവരുടെ ഭക്ഷണകാര്യം എന്താകും ? സംസ്ഥാനത്തിന് പുറത്തുനിന്ന് വരുന്നവരുടെ അവസ്ഥ എന്താകും ?

ലക്ഷങ്ങൾ ചിലവാക്കിയാണ് കലൂർ സ്റ്റേഡിയവും ഫോർട്ട് കൊച്ചിയിലെ പ്രാൿറ്റീസ് മൈതാനവും അതിനോട് അനുബന്ധിച്ചുള്ള റോഡുകളുമൊക്കെ ഈ കളികൾക്ക് വേണ്ടി നവീകരിച്ചിട്ടുള്ളത്. എന്നിട്ടൊരു അന്താരാഷ്ട്ര മത്സരം നടക്കുന്ന അവസ്ഥ സംജാതമാകുമ്പോൾ കാണിക്കുന്ന ഈ വിവരക്കേട്, കേരളത്തിലെ കായികരംഗത്തിന്റെ കുതിപ്പിനെപ്പോലും ഇല്ലാതാക്കാൻ പോന്ന തലതിരിഞ്ഞ ഏർപ്പാട് മാത്രമാണ്. ഈ ഹർത്താൽ നടന്നാൽ, ഇനിയൊരിക്കൽക്കൂടെ കേരളത്തിലേക്ക് വരാൻ ഫിഫ സന്മനസ്സ് കാണിച്ചെന്ന് വരില്ല. അതുകൊണ്ട് ഈ ഹർത്താലിൽ നിന്ന് യു.ഡി.എഫ്.പിന്തിരിയുക. എല്ലാവരും കൂടെ ഹർത്താലുകൾ നടത്തി നടത്തി ഇവിടത്തെ ടൂറിസം ഒരു വഴിക്കാക്കിക്കഴിഞ്ഞു. കായികരംഗം കൂടെ മുരടിപ്പിക്കാനുള്ള  നീക്കത്തിൽ നിന്ന് പിന്മാറിയില്ലെങ്കിൽ ഗുരുതരമായ പ്രത്യാഘാതമാണുണ്ടാകുക.

22

എന്തായാലും, ഈ വിഷയത്തിൽ Say No To Harthal സംഘടന വളരെ ശക്തമായിത്തന്നെ പ്രതിഷേധിക്കാൻ തീരുമാനിച്ചുകഴിഞ്ഞിരിക്കുന്നു. എല്ലാ പ്രാവശ്യവും വാഹനം കിട്ടാതെ വലയുന്നവരെ സഹായിച്ചുകൊണ്ട് നടത്തുന്ന പ്രവർത്തനങ്ങൾക്കുപരിയായി ഈ ഹർത്താലിനെതിരെ ഇപ്പോഴേ തന്നെ ഞങ്ങൾ പ്രതികരിക്കുകയാണ്. അതിന്റെ ഭാഗമായി നാളെ (ഒൿടോബർ 5) രാവിലെ 11 മണിക്ക് ശേഷം സ്റ്റേഡിയത്തിന്റെ പരിസരത്ത് ഫുട്ബോൾ കളിച്ചുകൊണ്ട് പ്രതിഷേധിച്ച് ഈ ഹർത്താലിനെതിരെയുള്ള വികാരവും സന്ദേശവും ജനങ്ങളിലേക്ക് എത്തിക്കാനാണ് ഉദ്ദേശിക്കുന്നത്. ഒരു ഫുട്ബോൾ കൈയ്യിലുള്ളവർ എല്ലാവരും അതുമായി സ്റ്റേഡിയത്തിലേക്ക് വരൂ. നമ്മുടെ പ്രതിഷേധം ശക്തമായിത്തന്നെ ഹർത്താൽ ആഹ്വാനം ചെയ്തിരിക്കുന്നവരെ അറിയിക്കാം. Say No To Harthal.

Comments

comments

One thought on “ ഹർത്താലിനെതിരെ ഫുട്ബോൾ കളിച്ച് പ്രതിഷേധം

  1. എന്തായാലും ഹർത്താൽ 16-ലേയ്ക്ക് മാറ്റി. എടുത്തുചാടി പ്രഖ്യാപിച്ച ഹർത്താൽ ആയിപ്പോയി അത്. എന്താണ് ഈ ഹർത്താൽ കൊണ്ടുള്ള പ്രയോജനം എന്നാണ് ചോദ്യമെങ്കിൽ അതൊരു ആചാരമായിപ്പോയി, അല്ലാതെ ഒരു ഗുണവും ഇല്ല. ഒൻപത് പത്ത് തീയതികളിൽ അഖിലേന്ത്യാ മോട്ടോർവാഹന പണിമുടക്കും ഉണ്ട്. എല്ലാംകൊണ്ടും നല്ല സമയം.

Leave a Reply

Your email address will not be published. Required fields are marked *

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>