വാർത്തേം കമന്റും – (പരമ്പര 35)


35

വാർത്ത 1:- വാഹന നിയമം പാലിക്കാത്തവർക്കെതിരേ കർശന നടപടിക്ക് സുപ്രീം കോടതി നിർദ്ദേശം.
കമന്റ് 1:- ബലാത്സംഗം ചെയ്ത് കൊല്ലുന്നവർക്ക് എതിരെയും ആകാം കുറേക്കൂടെ കടുത്ത നടപടികൾ.

വാർത്ത 2:- ബോള്‍ട്ടിന്റെ മെഡലുകളുടെ രഹസ്യം ബീഫെന്ന് ബി.ജെ.പി എം.പി. ഡോ:ഉദിത് രാജ്.
കമന്റ് 2:- ആ ബീഫ് തിന്നുന്നതിനെയല്ലേ നിങ്ങളൊക്കെ എതിർക്കുന്നത്. പിന്നെങ്ങനെ ഒളിമ്പിക്സ് മെഡൽ കിട്ടുമെന്നാണ് ?

വാർത്ത 3 :- കോഴി നികുതി ഇളവ് നല്‍കിയതില്‍ അഴിമതി; കെ. എം. മാണിക്കെതിരെ വിജിലന്‍സ് എഫ്.ഐ.ആര്‍. സമര്‍പ്പിച്ചു.
കമന്റ് 3 :- മാണിയുമാ‍ായി പ്രശ്നാധിഷ്ഠിത സഹകരണം ഉണ്ടാകും എന്ന് കൊടിയേരി പറഞ്ഞതിന്റെ പൊരുൾ ഇപ്പഴാ പിടികിട്ടിയത്.

വാർത്ത 4:- ‘കസബ’ സിനിമയ്‌ക്കെതിരെ കോഴിക്കോട് കസബ പോലീസ് കേസെടുത്തു.
കമന്റ് 4:- അറം പറ്റുക എന്ന് പറയുന്നത് ഇതിനെയാണോ ?

വാർത്ത 5:- കോഴിക്കോട് ജില്ലയിലെ മന്ത്രിമാര്‍ അജഗളസ്തനം പോലെയെന്ന് കോഴിക്കോട് ഡി.സി.സി.പ്രസിഡന്റ് കെ.സി.അബു.
കമന്റ് 5:- ഇദ്ദേഹത്തിന് രാഷ്ട്രീയത്തേക്കാൾ യോജിക്കുക മലയാളം വാദ്ധ്യാർ ജോലിയാണ് .

വാർത്ത 6:- ഗതാഗത നിയമലംഘനങ്ങളില്‍ രാജ്യത്ത് മുമ്പില്‍ മലയാളികള്‍.
കമന്റ് 6:- ഞങ്ങൾ സമ്പൂർണ്ണ സാക്ഷരർ ആണെന്നറിയില്ലേ ?

വാർത്ത 7:- ചൈനയുമായി പാകിസ്താന്‍ 500 കോടി രൂപയുടെ ആയുധ ഇടപാടിന് ഒരുങ്ങുന്നു.
കമന്റ് 7:- ചൈനീസ് ഐറ്റംസ് ആവശ്യം സമയത്ത് കർണ്ണന്റെ കൈയ്യിലെ ആയുധം പോലെ ആകാൻ സാദ്ധ്യതയുണ്ട് പാക്കികളേ.

വാർത്ത 8:- 2015-ല്‍ ഇന്ത്യാമഹാരാജ്യത്ത് നടന്നത് 34,600 ബലാത്സംഗങ്ങള്‍.
കമന്റ് 8:- കഞ്ചാവ് ചെടി നടുന്നവന് ബലാത്സംഗം ചെയ്യുന്നവനേക്കാൾ വലിയ ശിക്ഷയുള്ള രാജ്യത്ത് ജനങ്ങൾ കുറഞ്ഞ ശിക്ഷയുള്ള കുറ്റം ചെയ്തുകൊണ്ടേയിരിക്കും.

വാർത്ത 9:- സാക്ഷി മാലിക്ക് പ്രണയത്തിലാണ്. ഗുസ്തിക്കാരനാ‍യ കാമുകനുമായുള്ള വിവാഹം ഈ വര്‍ഷം തന്നെ.
കമന്റ് 9:- വീട് ഗോദയാക്കി മാറ്റിയിട്ടായാലും അടുത്ത ഒളിമ്പിൿസിന് സ്വർണ്ണം നേടാനുള്ള നീക്കമാണെന്ന് അസൂയാലുക്കൾ.

വാർത്ത 10:- പെരിയാർ മലിനീകരണം; അടിയന്തിര നടപടിക്ക് നിർദ്ദേശം.
കമന്റ് 10:- പെരിയാറിന്റെ അടിയന്തിരം കഴിയാനായപ്പോളാണ് നിർദ്ദേശങ്ങൾ.

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>