കഴിഞ്ഞ ആഴ്ച്ചകളിൽ കണ്ട രണ്ട് സിനിമകൾ.
1. അഞ്ച് സുന്ദരികൾ.
2. ഭാഗ് മിൽഖാ ഭാഗ്.
പൂർണ്ണമായ സിനിമാ അവലോകനത്തിന് മുതിരുന്നില്ല. രണ്ട് സിനിമയും എനിക്ക് വലിയ ഇഷ്ടമായി.
അഞ്ച് സുന്ദരികളിലെ ആദ്യസുന്ദരി ‘സേതുലക്ഷ്മി‘യിൽ നായികയായി വന്ന ബാലതാരം അനിക എന്ന കൊച്ചു മിടുക്കിയും, ഭാഗ് മിൽഖാ ഭാഗിൽ മിൽഖാ സിങ്ങായി രൂപമാറ്റം നടത്തിയ ഫർഹാൻ അൿത്തറും നാഷണൽ അവാർഡ് കിട്ടാൻ പോന്ന പ്രകടനമാണ് കാഴ്ച്ചവെച്ചിരിക്കുന്നത്.
ഭാഗ് മിൽഖാ ഭാഗിലെ ചില രംഗങ്ങളിൽ, സിനിമയാണ് കാണുന്നതെന്ന് മറന്ന്, ഫിനിഷിങ്ങിലേക്ക് കുതിക്കുന്ന മിൽഖാ സിങ്ങിനെ പ്രോത്സാഹിപ്പിക്കാനായി ഇരിപ്പിടത്തിൽ നിന്ന് ആരെങ്കിലുമൊക്കെ ചാടിയെഴുന്നേറ്റ് കൈയ്യടിച്ചിട്ടുണ്ടെങ്കിൽ അതിന്റെ മുഴുവൻ ക്രെഡിറ്റും സംവിധായകനും സാങ്കേതികവിദഗ്ദ്ധർക്കുമുള്ളതാണ്.
സിനിമ തുടങ്ങുന്നതിന് മുൻപ്, മുൻസീറ്റിൽ ഇരുന്നിരുന്ന സ്ത്രീ അവരുടെ മക്കൾക്ക് മിൽഖയെ പരിചയപ്പെടുത്തിയത് ഒളിമ്പിൿസിൽ മെഡൽ നേടിയ അത്‌ലറ്റ് എന്നായിരുന്നു. ട്രാക്ക് & ഫീൽഡിൽ ഇന്ത്യയിതുവരെ ഒളിമ്പിൿസ് മെഡൽ ഒന്നും തന്നെ നേടിയിട്ടില്ലെന്ന് പലർക്കും അറിയില്ലെന്നത് മെഡൽ നേടാത്തതിനേക്കാൾ വിഷമിപ്പിക്കുന്ന കാര്യമാണ്.
ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത കുറിപ്പ്, കുറേ മാസങ്ങൾക്ക് ശേഷം ബ്ലോഗിലും പബ്ലിഷ് ചെയ്യുന്നു.