1. ഓരോ ഇല്ലത്തും മൂത്ത നമ്പൂതിരിക്ക് (മൂസ്സാമ്പൂരി) മാത്രമേ വിവാഹത്തിനുള്ള അധികാരം അനുവദിക്കപ്പെട്ടിരുന്നുള്ളൂ. അനുജന്മാരായ നമ്പൂതിരിമാർ അമ്പലവാസി ഭവനങ്ങളിലും നായർ തറവാടുകളിലും നിത്യസംബന്ധമായി കൂറ്റൻകുത്തി നടന്നു.
2. സമുദായത്തിലെ സ്വത്തുക്കളുടേയും സ്ത്രീകളുടേയും മേൽ പരമാധികാരമുണ്ടായിരുന്ന മൂസ്സാമ്പൂരിയാവട്ടെ പ്രായം വകവെയ്ക്കാതെ എട്ടും പത്തും വേട്ടു. 90 കഴിഞ്ഞ വയോവൃദ്ധന് 15 തികയാത്ത വധു എന്നത് അക്കാലത്ത് ഒരു വിസ്മയമേ ആയിരുന്നില്ല.
3. അവിവാഹിതകളായിക്കഴിയാൻ വിധിവന്ന ഭൂരിപക്ഷം സ്ത്രീകളാവട്ടെ സ്വപ്നങ്ങളും മോഹങ്ങളും ഉൾവലിച്ച് വൃദ്ധകന്യകമാരായി മൂത്ത് നരച്ച് ഒടുങ്ങി. ഇങ്ങനെ വൃദ്ധകന്യകമാരായി മരിച്ചുപോകാൻ വിധിക്കപ്പെടുന്ന സ്ത്രീകൾ കുലത്തിന് വരുത്തി വെച്ചേക്കാവുന്ന ശാപം ഒഴിവാക്കാനായി ചിതയിലെടുക്കും മുൻപ് അവരുടെ ജഡവുമായി ശരീരസംയോഗത്തിൽ ഏർപ്പെടാൻ ആളെ നിയോഗിച്ചിരുന്നു. ഈ പ്രവർത്തിയെ ‘നീചകർമ്മം’ എന്നും ഇതിന് നിയോഗിക്കപ്പെടുന്ന ഹീനജാതിക്കാരനെ ‘നീചനെ’ന്നുമാണ് വിളിച്ചിരുന്നത്.
(അക്കമിട്ട് പറയുന്നത് റഫറൻസ് ഗ്രന്ഥങ്ങളിൽ നിന്നാണ്.)
തൊട്ടുകൂടായ്മ, തീണ്ടിക്കൂടായ്മ, മാറ് മറക്കാൻ അവകാശമില്ലായ്മ, മുലക്കരം, കാമസൂത്ര, ഖജുരാവോ ശിൽപ്പങ്ങൾ, അഞ്ചാൾക്ക് ഒരു ഭാര്യ, വടക്കേ ഇന്ത്യയിലൊക്കെ ഇന്നും നടമാടിക്കൊണ്ടിരിക്കുന്ന ദേവദാസി സമ്പ്രദായം എന്ന് തുടങ്ങി പൊതുനിരത്തിൽ ഉടുമുണ്ട് പൊക്കി മൂത്രശങ്ക തീർക്കുക, മലവിസർജ്ജനം നടത്തുക എന്നിങ്ങനെ പോകുന്നു സംസ്ക്കാരവും പാരമ്പര്യവുമൊക്കെ.
കൂടുതൽ സദാചാരവും സംസ്ക്കാരവും അറിയുന്നവർക്ക് പങ്കുവെക്കാം. നമുക്കതെല്ലാം ചേർത്ത് ഒരു പാഠപുസ്തകം ഉണ്ടാക്കാം. പഠിപ്പിക്കാൻ അദ്ധ്യാപകരെ അന്വേഷിച്ച് അലയേണ്ടി വരില്ല. സദാചാര പൊലീസുകാർ ആരൊക്കെയുണ്ടെന്ന് ഇന്നലെ(2014 ഒക്ടോ 2) ഒറ്റദിവസം കൊണ്ട് കണ്ടതാണല്ലോ ? അവർക്കിതൊന്നും അറിയില്ലെങ്കിലും, സദാചാര-സംസ്ക്കാര പാഠപുസ്തകം ഒരെണ്ണം അച്ചടിച്ച് അങ്ങോട്ട് ഏൽപ്പിച്ചാൽ, അവർ സൌജന്യമായിത്തന്നെ പഠിപ്പിച്ച് തരാതിരിക്കില്ല.
——————————————————————————————–
ഒക്ടോ 3 ന് ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തത്ഇവിടെയും പകർത്തിയിടുന്നു.
“(അക്കമിട്ട് പറയുന്നത് റഫറൻസ് ഗ്രന്ഥങ്ങളിൽ നിന്നാണ്.) ” – ഈ പറയുന്ന റഫറൻസ് ഗ്രന്ഥങ്ങളുടെ പേരു വിവരം കിട്ടിയാൽ നന്നായിരിക്കും.
അക്കമിട്ടു എഴുതിയ റഫറൻസ് ഗ്രന്ഥങ്ങളുടെ വിവരം കാണാനില്ലല്ലോ!!!!