വാർത്തേം കമന്റും – (പരമ്പര 43)


43
വാർത്ത 1:- ദാവൂദിന്റെ സംഘത്തില്‍പ്പെട്ട മലയാളി, കള്ളനോട്ട് കേസില്‍ പിടിയില്‍.
കമന്റ് 1 :- ദാവൂദിന്റെ സംഘത്തിൽ നിന്നൊരാൾക്ക് സമാധാനത്തിന് നോബൽ സമ്മാനം എന്ന് പറയുമ്പോൾ വാർത്തയായിട്ട് കണക്കാക്കുന്നതാണ്.

വാർത്ത 2:- തിരഞ്ഞെടുപ്പു തിരക്കൊഴിയുന്നു, മോദി വിദേശയാത്രയ്ക്ക്‌.
കമന്റ് 2:- ഇതിനും വേണ്ടും വിദേശരാജ്യങ്ങൾ എവിടെയാണ് ഈ ലോകത്ത് ?

വാർത്ത 3:- പാക്കിസ്ഥാനിലെ റാവൽ‌പിണ്ടി കറൻസി പ്രസ്സിൽ അച്ചടിച്ച 1000 കോടിയുടെ കള്ളനോട്ടുകള്‍ ഇന്ത്യയിലേക്ക്‌.
കമന്റ് 3:- സർക്കാർ പ്രസ്സിൽ സ്വന്തം ചിലവിൽ അയൽ‌രാജ്യത്തിന് വേണ്ടി നോട്ടടിക്കുന്ന ഇത്രേം സന്മനസ്സുള്ള ഒരു രാജ്യം ലോകത്ത് വേറൊരിടത്തും ഉണ്ടാകില്ല.

വാർത്ത 4:- കരുവാരക്കുണ്ടില്‍ ഒമ്പത് ബാലവിവാഹങ്ങള്‍ കോടതി തടഞ്ഞു.
കമന്റ് 4:- വടക്കേ ഇന്ത്യയിൽ നിന്നുള്ള വാർത്തയല്ല, സാക്ഷര കേരളത്തിലെ മലപ്പുറം ജില്ലയിലെ മഞ്ചേരിയിൽ നിന്നുള്ള വാർത്തയാണ്.

വാർത്ത 5:- കൃത്രിമ മഴയ്ക്ക് സാധ്യത തേടുമെന്ന് മുഖ്യമന്ത്രി.
കമന്റ് 5:‌- കൃത്രിമ മഴ പെയ്യിച്ച്, കൃത്രിമ പച്ചക്കറിയും കൃത്രിമ അരീം കഴിച്ച് കൃത്രിമ മനുഷ്യരായിട്ട് വാഴുന്ന കാലം വിദൂരമല്ല.

വാർത്ത 6:- കൊട്ടിയൂര്‍ പീഢനക്കേസിൽ പ്രായാധിക്യം പരിഗണിച്ച് സിസ്റ്റര്‍ ഒഫീലിയയുടെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞു.
കമന്റ് 6:- എത്ര വയസ്സിന് മുകളിലേക്കാണ് ഈ ഇളവെന്ന് വ്യക്തമായിരുന്നെങ്കിൽ ആ പ്രായക്കാരെ വെച്ച് ഒരു കൊട്ടേഷൻ സംഘം രൂപീകരിക്കണമെന്നുണ്ടായിരുന്നു.

വാർത്ത 7 :- വിവാഹിതര്‍ക്കും പുരോഹിതരാകാമെന്ന് മാര്‍പാപ്പ.
കമന്റ് 7:- നിലവിലുള്ള പുരോഹിതന്മാർക്ക് വിവാഹം കഴിക്കാൻ എന്തെങ്കിലും നടപടി മാർപ്പാപ്പ  കൈക്കൊണ്ടാൽ നന്നായിരിക്കും.

വാർത്ത 8:- ജിഷ്ണു കേസ്: വൈസ് പ്രിന്‍സിപ്പല്‍ പോലീസിനെ വെട്ടിച്ചുകടന്നു.
കമന്റ് 8:- തട്ടിപ്പും വെട്ടിപ്പും കോളേജ് പ്രിൻസിപ്പൽ‌മാരേയും വൈസ് പ്രിൻസിപ്പൽ‌മാരേയും കണ്ടുപടിക്കണമെന്ന അവസ്ഥയാണ് കേരളത്തിൽ.

വാർത്ത 9:- പ്രായപൂർത്തിയായവർ സ്വയം സൂക്ഷിക്കണമെന്നും സർക്കാറിന് അതിൽ വലിയ റോളില്ലെന്നും മന്ത്രി ജി. സുധാകരൻ
കമന്റ് 9:- സ്വയം സൂക്ഷിക്കാനറിയാത്ത കൊച്ചുകുട്ടികളുടെ കാര്യത്തിൽ എന്തുവേണമെന്നാണ് കവി ഉദ്ദേശിക്കുന്നത് ?

വാർത്ത 10:- യോഗി ആദിത്യനാഥിന് ഉറക്കം നാല് മണിക്കൂർ മാത്രം.
കമന്റ് 10:- ബാക്കിയുള്ളവന്റേം ഉറക്കം നഷ്ടപ്പെട്ടിരിക്കുകയാണ്.

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>