കുറേ കോഴ സംശയങ്ങൾ !!?


നിലവിലെ രാഷ്ട്രീയ സ്ഥിതിഗതികളുമായി ബന്ധപ്പെട്ട് കുറച്ച് സംശയങ്ങളുണ്ട്. എല്ലാം അക്കമിട്ട് നിരത്തുന്നു.

1. മന്ത്രിസഭ രാജിവെച്ചാലും മന്ത്രിസ്ഥാനത്ത് തുടരാനുള്ള എന്തെങ്കിലും വകുപ്പുണ്ടോ ? ചുമ്മാ അറിഞ്ഞിരിക്കാൻ വേണ്ടിയാ. അക്ഷരാഭ്യാസം ഇല്ലാത്ത ഒരാളാണേയ്.
***************
2. ചത്തുപോയ സീസറും അതിയാന്റെ ‘സംശയാതീതയായ’ ഭാര്യയും ഒന്നുകൂടെ ജനിച്ച് ചത്താലെങ്കിലും മാണി കസേരയിൽ നിന്ന് പിടിവിടാൻ സാദ്ധ്യതയുണ്ടോ ?
***************
3. അടുത്ത തിരഞ്ഞെടുപ്പിലും മാണി പാലയിൽത്തന്നെ മത്സരിക്കുമായിരിക്കും അല്ലിയോ ? പാലാക്കാർ അയാൾക്ക് തന്നെ കുത്തുമായിരിക്കും അല്ലിയോ ?
***************
4. അഥവാ പാലായിൽ മാണി തോറ്റാൽ, പിന്നെ മാണിയെന്ത് ചെയ്യും? കറിക്കരിയാൻ കുട്ടിയമ്മയെ സഹായിക്കുമോ അതോ ടാപ്പിങ്ങിന് പോകുമോ ?
***************
5. പാലായിൽ ഇന്ന് ദീപാവലി ആഘോഷിക്കാൻ പാടില്ലെന്ന് കുത്സൃത കക്ഷികൾ പറയുന്നതിൽ എന്തെങ്കിലും കാര്യമുണ്ടോ ?
***************
6. കേൾക്കുന്നവന് ഇല്ലെങ്കിലും പറയുന്നവന് നാണം വന്ന് തുടങ്ങുമ്പോൾ സ്വന്തം ജോലി രാജി വെക്കേണ്ട അവസ്ഥയാകുമോ ? അങ്ങനെ നോക്കിയാൽ ജസ്റ്റിസ് കമാൽ പാഷ രാജി വെക്കാൻ സാദ്ധ്യതയുണ്ടോ ?
***************
7. ജസ്റ്റിസ് കമാൽ പാഷയെ മാണിയുടെ ആൾക്കാർ സ്കെച്ച് ചെയ്യാൻ സാദ്ധ്യതയുണ്ടോ ?
***************
8. കോഴ മാണി ഇന്നലെ ബിഷപ്പിനെ കാണാൻ പോയത് കുമ്പസരിക്കാനാണോ അതോ പുതിയ കുത്തിത്തിരുപ്പ് വല്ലതും ഉണ്ടാക്കാനാണോ ?
***************
9. ഈ മനസാക്ഷി മനസാക്ഷി എന്ന് പറയുന്ന സാധനം കാണാൻ എങ്ങനിരിക്കും ? അങ്ങനൊന്ന് ഉണ്ടെന്നുള്ളതിന് തെളിവ് വല്ലതും ഉണ്ടോ ?
***************
10. മാണി രാജി വെക്കാതിരുന്നാൽ, ഹൈക്കോടതി തന്തയ്ക്ക് വിളിച്ചാൽ‌പ്പോലും ഭരണത്തിൽ നിന്നിറങ്ങരുത് എന്നതൊരു കീഴ്‌വഴക്കം ആയിക്കോളും അല്ലേ ?
***************

Comments

comments

One thought on “ കുറേ കോഴ സംശയങ്ങൾ !!?

Leave a Reply

Your email address will not be published. Required fields are marked *

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>