
വെളുപ്പിന് രണ്ട് മണിക്ക് നാട്ടിൽ നിന്ന് ഒരു ദുഖ വാർത്ത വന്നു. ഇളയ അമ്മാവൻ്റെ ഭാര്യ (മിനിയാൻ്റി) അപ്രതീക്ഷിതമായി വിട്ട് പിരിഞ്ഞിരിക്കുന്നു. ആദരാഞ്ജലികൾ.
പിന്നങ്ങോട്ട് അതേത്തുടർന്നുള്ള ഫോൺ വിളികൾ. ഉറക്കം അതോടെ കഴിഞ്ഞു.
വൈകീട്ട് മൂന്ന് മണിയോടെ, ബൈക്ക് ഇവിടെ വെച്ച് ഷൈനി താൽക്കാലികമായി നാട്ടിലേക്ക് മടങ്ങി. സൗത്ത് പോയൻ്റ് സ്ക്കൂളിൻ്റെ വാർഡൻ ജൂലിയറ്റ്, ഷൈനിയെ ഗോഹാട്ടി എയർപോർട്ടിൽ കൊണ്ടുചെന്ന് വിട്ടു.
വൈകീട്ട് 6 മണി വരെ എങ്ങും പോയില്ല. ശേഷം, സ്ക്കൂളിൻ്റെ പുറകിലെ മൈതാനത്ത് പിള്ളേര് ക്രിക്കറ്റ് കളിക്കുന്നത് കാണാൻ പോയി. നമ്മുടെ തിരുവനന്തപുരത്തെ പയ്യൻ നിരാശപ്പെടുത്തിയെങ്കിലും അവൻ്റെ (എൻ്റേം) ടീം അനായാസം കളി ജയിച്ചു.
നാളെ ഭൈരവ്കുണ്ഡിലേക്കാണ് യാത്ര.
ശുഭരാത്രി.
#greatindianexpedition2025_26
#greatindianexpedition
#niraksharan
#northeastindia
#northeast
#motorhome
#assam
#GOWAHATI
#Guwahati