വാർത്തേം കമന്റും – (പരമ്പര 94)


93
വാർത്ത 1:- ഡൽഹി നിയമസഭയിൽ ചീഫ് വിപ്പിനെ തല്ലി, കരുണാനിധിയും ജയലളിതയും ആക്രമിക്കപ്പെട്ടിട്ടുണ്ട് : മുഖ്യമന്ത്രി.
കമൻ്റ് 1:- അവർക്ക് ചെയ്യാമെങ്കിൽ ഞങ്ങൾക്കും ചെയ്യാമെന്ന് പറയുന്നിടത്ത് നിങ്ങൾ ഇടത്പക്ഷമല്ലാതാകുന്നു.

വാർത്ത 2:- രാജീവ് ഗാന്ധി ഖേല്‍ രത്‌ന ഇനിമുതല്‍ മേജര്‍ ധ്യാന്‍ ചന്ദ് ഖേല്‍ രത്‌ന.
കമൻ്റ് 2:- ഏതൊക്കെ പേരുകൾ മാറ്റി ഏതൊക്കെ പുതിയ പേരുകൾ സ്ഥാപിച്ചാലും, ചരിത്രത്തിൽ മുഴച്ച് നിൽക്കാൻ പോകുന്നത് ചരിത്രം വികൃതമാക്കുന്നവരുടെ പേരുകൾ കൂടെയാണ്‌.

വാർത്ത 3:- യുഎന്നിലെ അഫ്ഗാൻ ചർച്ച: തൊട്ടയൽപക്കമായിട്ടും ക്ഷണമില്ല; ഖേദം പ്രകടിപ്പിച്ച് പാകിസ്താൻ.
കമൻ്റ് 3:- നിങ്ങളാദ്യം പോയി പാക്കിസ്ഥാനിൽ നിന്ന് പോയി താലിബാനിൽ ചേർന്ന തീവവാദികളെ നിലയ്ക്ക് നിർത്ത്. ചർച്ചയ്ക്ക് വിളിക്കുന്ന കാര്യം അപ്പോളാലോചിക്കാം.

വാർത്ത 4:- അഫ്ഗാനിസ്ഥാന്‍ ഇനി ഇസ്‌ലാമിക് എമിറേറ്റ് ഓഫ് അഫ്ഗാനിസ്ഥാന്‍; പ്രഖ്യാപനവുമായി താലിബാന്‍.
കമൻ്റ് 4:- നീയൊന്നും ഇസ്ലാമല്ല മനുഷ്യത്ത്വമില്ലാത്ത കൊടും തീവ്രവാദികളേ. ലോകജനതയ്ക്ക് ആ രാജ്യം എന്നും അഫ്ഗാനിസ്ഥാൻ തന്നെ ആയിരിക്കും.

വാർത്ത 5:- യുപിഎ സര്‍ക്കാരിന്റെ കടം വീട്ടിക്കൊണ്ടിരിക്കുന്നു; ഇന്ധന വിലര്‍ധനവില്‍ നിര്‍മലാ സീതാരാമന്‍.
കമൻ്റ് 5:- കൊള്ളാല്ലോ. ഇതുവരെയൊന്നും കേൾക്കാത്ത പുതിയ ന്യായീകരണം.

വാർത്ത 6:- തുരങ്കം കാണാന്‍ സന്ദർശക തിരക്ക്; കുതിരാനില്‍ ഗതാഗതക്കുരുക്ക്.
കമൻ്റ് 6:- മലയാളി കിടുവാണ്. ശൂന്യതയിൽ നിന്ന് ഗതാഗതക്കുരുക്ക് ഉണ്ടാക്കാനും അവർക്കറിയാം.

വാർത്ത 7:- പാമ്പിന് രാഖി കെട്ടാന്‍ ശ്രമിച്ചു; മൂര്‍ഖന്റെ കടിയേറ്റ് യുവാവ് മരിച്ചു.
കമൻ്റ് 7:- ഇന്ത്യ ഇനീം ഒരുപാട് സമയമെടുക്കും.

വാർത്ത 8:- പതിനൊന്ന് കോടിയുടെ ലഹരിമരുന്ന് വേട്ട: പിടിയിലായത് 7 പ്രതികള്‍, കോടതിയില്‍ ഹാജരാക്കിയത് അഞ്ചുപേരെ.
കമൻ്റ് 8:- സപ്ലൈ മുടങ്ങാതിരിക്കാൻ രണ്ടാളെങ്കിലും പുറത്ത് വേണമല്ലോ.

വാർത്ത 9:- കരുവന്നൂർ ബാങ്ക് തട്ടിപ്പ് സി.ബി.ഐ അന്വേഷിക്കേണ്ടതല്ലേ? സര്‍ക്കാരിനോട് ചോദ്യങ്ങളുമായി ഹൈക്കോടതി.
കമൻ്റ് 9:- ഓ. അതിൻ്റെയൊന്നും ആവശ്യമില്ല. പാർട്ടിക്ക് പാർട്ടിയുടേതായ കോടതിയുണ്ടെന്ന ജോസഫൈൻ മൊഴി കോടതി കേട്ടിട്ടില്ലേ ?

വാർത്ത 10:- കശ്മീരിലെ മുസ്‌ലിങ്ങള്‍ക്കുവേണ്ടി ശബ്ദമുയര്‍ത്താന്‍ അവകാശമുണ്ട്’; നിലപാട് മാറ്റി താലിബാന്‍.
കമൻ്റ് 10:- എങ്ങോട്ടാണ് പോക്കെന്ന് കൂടുതൽ വ്യക്തമാകാനൊന്നുമില്ല.

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>