വാർത്തേം കമന്റും – (പരമ്പര 40)


40
വാർത്ത 1:- ഖാദി ഉദ്യോഗിന്റെ കലണ്ടറില്‍ ഗാന്ധിജിക്ക് പകരം നൂല്‍ നൂക്കുന്ന നരേന്ദ്ര മോഡിയുടെ ചിത്രം.
കമന്റ് 1:- എത്ര പെട്ടെന്നാണ് ചർക്ക ഒരു അശ്ലീല വസ്തുവായി മാറിയത്.

വാർത്ത 2:- എല്ലാ ടോളുകളും തട്ടിപ്പാണെന്നും വെട്ടിപ്പാണെന്നും മന്ത്രി ജി. സുധാകരന്‍.
കമന്റ് 2:- മന്ത്രിക്കസേര വരെ എത്താതെ തന്നെ ജനത്തിന് ഇതെല്ലാം നേരത്തേ അറിവുള്ളതാണ്.

വാർത്ത 3 :- ആരും പാകിസ്ഥാനിലേക്ക് പോകേണ്ടതില്ലെന്ന് ബി.ജെ.പി.ജനറൽ സക്രട്ടറി എം.ടി. രമേശ്.
കമന്റ് 3 :- ഹോ ആശ്വാസമായി. വിസയ്ക്കും ടിക്കറ്റിനുമുള്ള കാശെടുക്കാൻ ATM ന് മുന്നിൽ ക്യൂ നിൽക്കണ്ടല്ലോ.

വാർത്ത 4:- മദ്ധ്യപ്രദേശില്‍ ഗാന്ധിജിയുടെ ചിത്രമില്ലാത്ത 2000 രൂപ നോട്ടുകള്‍.
കമന്റ് 4:- ഗാന്ധിജിക്ക് പകരം ഗോഡ്സേയുടെ ചിത്രങ്ങൾ അച്ചടിച്ച് വന്നാലും അത്ഭുതപ്പെടാനില്ല.

വാർത്ത 5:- രാജ്യത്ത് ഫോണ്‍ പോലുമില്ലാത്ത 400 പോലീസ് സ്‌റ്റേഷനുകള്‍. 134 സ്‌റ്റേഷനുകളിൽ വയര്‍ലെസ് സെറ്റുകളുമില്ല.
കമന്റ് 5:- ഡിജിറ്റൽ ഇന്ത്യ എന്ന് ചുരുക്കിപ്പറയാം.

വാർത്ത 6:- സോഷ്യൽ മീഡിയയിൽ പരാതികൾ ഉന്നയിക്കുന്ന സൈനികർക്കെതിരെ നടപടിയെടുക്കുമെന്ന് സൈനിക മേധാവി.
കമന്റ് 6:- സൈനികരുടെ പരാതികൾ സൈനിക താവളങ്ങളിൽത്തന്നെ കുഴിച്ചുമൂടുമെന്ന് പറഞ്ഞതായി വരവ് വെച്ചിരിക്കുന്നു.

വാർത്ത 7:- ജലദോഷം മാറാൻ പശുവിനടുത്ത് ഇരുന്നാൽ മതിയെന്ന് രാജസ്ഥാൻ വിദ്യാഭ്യാസ മന്ത്രി വസുദേവ് ദേവ്‌നാനി.
കമന്റ് 7:‌- തുള്ളപ്പനി വന്നാൽ ചാണക വടുകം സേവിച്ചാൽ മതിയെന്ന പ്രഖ്യാപനം ഉടനെ പ്രതീക്ഷിക്കാം.

വാർത്ത 8:- ഡൊണാൾഡ് ട്രം‌പിന്റെ ആശയങ്ങളെ അംഗീകരിക്കുന്ന പ്രശ്നമില്ലെന്ന് ആനത്തലവട്ടം ആനന്ദൻ.
കമന്റ് 8:- ഇതിലും വലിയൊരു പ്രതിസന്ധി ഡൊണാൾഡ് ട്രം‌പ് ഇനി നേരിടാനില്ല.

വാർത്ത 9 :- ലോ അക്കാദമി പ്രിന്‍സിപ്പല്‍ ലക്ഷ്മി നായര്‍ക്കെതിരെ മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു.
കമന്റ് 9:- എല്ലാ പാചകക്കൂട്ടുകളും രുചികരമാകണമെന്നില്ല.

വാർത്ത 10:- കേരള മുഖ്യമന്ത്രി പനീര്‍ശെല്‍വം തന്നെ സന്ദർശിച്ചെന്ന് കേന്ദ്രമന്ത്രി രാം വിലാസ് പാസ്വാൻ ട്വിറ്ററിൽ ചിത്രസഹിതം കുറിച്ചിരിക്കുന്നു.
കമന്റ് 10:- ഒരൊറ്റ ട്വീറ്റിലൂടെ ഇരട്ടച്ചങ്ക് പനിനീരാക്കിക്കളഞ്ഞു മന്ത്രിപുംഗവൻ.

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>