Monthly Archives: July 2021

“എന്നേം സ്ക്കൂളിൽ ചേർക്ക്വോ“ – അപ്ഡേറ്റ്


33
ത്ത് വർഷം മുൻപ്, കൃത്യമായി പറഞ്ഞാൽ 2011 നവംബർ 14 ശിശുദിനത്തിന്…… ‘എന്നേം സ്കൂളിൽ ചേർക്കോ’ എന്ന തലക്കെട്ടിൽ ഒരു കുറിപ്പ് ഞാൻ ബ്ലോഗിൽ എഴുതിയിട്ടിരുന്നു. (ഇതാണതിൻ്റെ ലിങ്ക്)

ഒരുപാട് പേരെ പിടിച്ചുലച്ചുകൊണ്ട്, “എന്നേം സ്ക്കൂളിൽ ചേർക്കോ“ എന്ന ആ ചോദ്യം ഉന്നയിച്ചത്, സഹായത്തിനാരും ഇല്ലാതിരുന്ന ജോത്സ്ന എന്ന 5 വയസ്സുകാരി ആയിരുന്നു. ഇന്നവൾ ഏഴ് വിഷയങ്ങളിൽ A+ നേടി പത്താം ക്ലാസ് പാസ്സായിരിക്കുന്നു. എല്ലാ വിഷയങ്ങളിലും A+ വാങ്ങിയ മിടുക്കന്മാരുടേയും മിടുക്കികളുടേയും വാർത്തകൾക്കിടയിൽ, പരിമിതമായ സൗകര്യങ്ങളോട് പടവെട്ടി ഈ വിജയം കൈവരിച്ച ജോത്സ്ന, എൻ്റെ കണക്കിൽ ഇമ്മിണി ബല്ല്യ A+ കാരിയാണ്.

അവൾക്ക് വേണ്ട സഹായങ്ങൾ നൽകി ഈ പത്ത് വർഷക്കാലം ഒപ്പം നിന്ന ഓരോ നല്ല മനസ്സുകൾക്കും ഇത് ഒന്നൊന്നര വിജയം തന്നെയാണ്. ആഘോഷിച്ചാട്ടെ.

വാൽക്കഷണം:- അവൾക്കിനിയും പഠിക്കണം എന്ന് തന്നെയാണ്. വയനാട്ടിലെ ആദിവാസികൾക്കായി അഹോരാത്രം പാടുപെടുന്ന കൂലിപ്പണിക്കാരനായ കുഞ്ഞഹമ്മദിക്ക അതിനായി ഓടി നടക്കുന്നുമുണ്ട്. ഒരു സംശയവും വേണ്ട. അവളിനിയും പഠിക്കും.