വാർത്തേം കമന്റും – (പരമ്പര 65)


65

വാർത്ത 1:-  അയോദ്ധ്യയിലെ പള്ളിക്ക് ബാബറിന്റെ പേരിടരുത്. പകരം പേര് നിർദ്ദേശിച്ച് വി.എച്ച്.പി.
കമന്റ് 1:- കൊച്ചിന് പേരിടേണ്ടത് കുടുംബക്കാരല്ലേ ? കൊച്ചിനെ ശ്വാസം മുട്ടിച്ചവർക്ക് ഇതിലെന്ത് കാര്യം ?

വാർത്ത 2:- അയോധ്യയില്‍ പള്ളി പണിയാന്‍ ഭൂമി നല്‍കുന്നതിനെതിരെ ഹിന്ദു മഹാസഭ ഹര്‍ജി നല്‍കിയേക്കും.
കമന്റ് 2:-  ഔദാര്യമായി അങ്ങനെയൊരു ഭൂമി വേണ്ടെന്ന അന്തസ്സുള്ള തീരുമാനം വന്നുകഴിഞ്ഞു.  ഹർജി കൊടുത്ത് വിഷമിക്കേണ്ടതില്ല.

വാർത്ത 3:- ബാബറി മസ്ജിദ് പൊളിച്ചവരുടെ പേരിലെ കേസ് റദ്ദാക്കണമെന്ന് ഹിന്ദുമഹാസഭ.
കമന്റ് 3:-  കോടതിയുടെ പ്രധാനവിധി അംഗീകരിച്ച കൂട്ടത്തിൽ, ബാബറി മസ്ജിദ് പൊളിച്ചത് നിയമവിരുദ്ധമാണെന്ന വിധിന്യായം കൂടെ അംഗീകരിക്കുന്നതല്ലേ മാന്യത ?

വാർത്ത 4:- വിമാനങ്ങളിലും ട്രെയിനുകളിലും തിരക്ക്, വിവാഹങ്ങളും നടക്കുന്നു; സാമ്പത്തികനില ഭദ്രമെന്ന് കേന്ദ്ര റെയിൽ‌വേ സഹമന്ത്രി സുരേഷ് അങ്കടി.
കമന്റ്  4:- ജനങ്ങൾ പ്രാണരക്ഷാർത്ഥം പലായനം ചെയ്യുന്നതോ അന്ത്യാഭിലാഷമെന്ന നിലയ്ക്ക് വിവാഹം കഴിക്കുന്നതോ ആണെന്ന് അന്വേഷിക്ക് മന്ത്രി പുംഗവാ.

വാർത്ത 5:- എയര്‍ ഇന്ത്യയും ഭാരത് പെട്രോളിയവും മാര്‍ച്ചോടെ വില്‍ക്കുമെന്ന് കേന്ദ്ര ധനകാര്യമന്ത്രി നിര്‍മലാ സീതാരാമന്‍.
കമന്റ്  5:- തൂക്കിവിൽ‌പ്പനയാണോ അതോ ലേലം വിളിയാണോ ?

വാർത്ത 6:- കോൺഗ്രസ്സിൽ നിന്ന് ബി.ജെ.പി.യില്‍ ചേര്‍ന്ന കര്‍ണാടക എംഎല്‍എയുടെ ആസ്തിയില്‍ വന്‍വര്‍ധന.
കമന്റ്  6:- ആസ്തി വർദ്ധിച്ചില്ലെങ്കിലല്ലേ വാർത്താ പ്രാധാന്യമുള്ളൂ.

വാർത്ത 7:- ഡൽഹിയിൽ 15 മിനിറ്റിന് 299 രൂപ നിരക്കിൽ ശുദ്ധവായു വിൽ‌പ്പന തുടങ്ങി.
കമന്റ്  7:- കുപ്പിവെള്ളം വരുമെന്ന് പറഞ്ഞപ്പോൾ വിശ്വസിച്ചില്ല. ഓക്സിജൻ സിലിണ്ടർ വരുമെന്ന് ഇനിയെങ്കിലും വിശ്വസിക്ക്. 

വാർത്ത 8:- സ്വര്‍ണ്ണക്കടത്ത് കേസ് പ്രതിയുടെ വീട്ടില്‍ കേരള സര്‍വ്വകലാശാലയുടെ മാര്‍ക്ക്‌ലിസ്റ്റുകള്‍.
കമന്റ്  8:- കേരളവിദ്യാഭ്യാസ വകുപ്പ് സർവ്വകാല അഴിമതി റെക്കോർഡിൽ.

വാർത്ത 9:- സംസ്ഥാനം നേരിടുന്നത് 20,000 കോടിയുടെ ധനപ്രതിസന്ധിയെന്ന് ധനമന്ത്രി ഐസക്ക് തോമസ്.
കമന്റ്  9:- അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിൽ വിട്ടുപിടിക്കാൻ മറ്റൊരു കാരണം ആവശ്യമുണ്ടാകില്ലല്ലോ ?

വാർത്ത 10:- ടെലികോം രംഗത്തെ പ്രതിസന്ധിയില്‍ ഒരു കമ്പനിയും പൂട്ടേണ്ടി വരില്ലെന്ന് കേന്ദ്രമന്ത്രി നിർമലാ സീതാരാമന്‍.
കമന്റ് 10:- പൂട്ടേണ്ടി വരില്ലെങ്കിൽ ആക്രി വിലയ്ക്ക് തൂക്കി വിൽക്കേണ്ടി വരുമെന്ന് ഉറപ്പിച്ചോളൂ.

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>