IMG_7259

ഗലീലിയോ തെര്‍മോമീറ്റര്‍



ബ്ലോഗര്‍ സജി തോമസ്(ഞാനും എന്റെ ലോകവും)വഴിയാണ് ഗലീലിയോ തെര്‍മോമീറ്റര്‍ പരിചയപ്പെടുന്നത്. സജിയുടെ ഗലീലിയോ തെര്‍മോമീറ്റര്‍ ‍എന്ന പോസ്റ്റ് വായിച്ച് തെര്‍മോമീറ്റര്‍ ഒരെണ്ണം സ്വന്തമാക്കണമെന്ന് ആഗ്രഹിക്കുകയും ചെയ്തു.

1593 ല്‍ ആണ് ഗലീലിയോ ഗലീലി ഈ താപമാപിനി കണ്ടുപിടിക്കുന്നത്. വിവിധ നിറങ്ങള്‍ ഉള്‍ക്കൊള്ളുന്ന കൊച്ചു കൊച്ചു ദ്രവസംഭരണികളും അതിനോട് ചേര്‍ന്ന് ഘടിപ്പിച്ചിട്ടുള്ള ഭാരത്തകിടുകളും അതെല്ലാം ഉള്‍ക്കൊള്ളുന്ന ചില്ലുകുഴലും ചേര്‍ന്നതാണ് 11 ഇഞ്ച് ഉയരം വരുന്ന ഈ താപമാപിനി.

ചില്ലുകുഴലിലെ ദ്രാവകത്തിന്റെ ഊഷ്മാവ് മാറുന്നതിനനുസരിച്ച് അതിന്റെ സാന്ദ്രത മാറുകയും കൊച്ചു കൊച്ചു ദ്രാവക സംഭരണികള്‍ ചില്ലുകുഴലിനകത്ത് സ്വതന്ത്രമായി മുകളിലേക്കും താഴേക്കും നീങ്ങുകയും, ഏറ്റവും സാന്ദ്രത കുറഞ്ഞ ദ്രവമുള്ള സംഭരണി മുകളിലും സാന്ദ്രത കൂടിയ ദ്രവമുള്ള സംഭരണി താഴെയും എത്തി ഒരു ടെമ്പറേച്ചര്‍ സ്കെയില്‍ ഉണ്ടാക്കപ്പെടുകയും ചെയ്യുന്നു.

ഇതിന്റെ പ്രവര്‍ത്തന തത്ത്വം കൃത്യമായി പറഞ്ഞുതരാന്‍ എനിക്കാകില്ലെങ്കിലും വിക്കിപ്പീഡിയ ആ കുറവ് നികത്തുന്നതാണ്.

3 മാസം മുന്‍പ്, തട്ടിയും മുട്ടിയും പൊട്ടിപ്പോകാതെ ഗലീലിയോ തെര്‍മോമീറ്റര്‍ ഒരെണ്ണം സ്പെയിനില്‍ നിന്ന് വിമാനം കയറ്റി നെടുമ്പാശ്ശേരി എയര്‍പ്പോര്‍ട്ടിലെത്തിച്ച് കസ്റ്റംസിന്റെ കണ്ണുവെട്ടിച്ച് അതെന്റെ കയ്യിലേല്‍പ്പിച്ച് നീര്‍ഘനിശ്വാസം വിട്ട സജിക്ക് എന്റെ ‘ഊഷ്മളമായ‘ നന്ദി.

 

Comments

comments

32 thoughts on “ ഗലീലിയോ തെര്‍മോമീറ്റര്‍

  1. Informative post.

    I think a small correction is required. its not the density change of liquid inside the glass balls that matters but the density change of liquid in the glass tube.

  2. വിവരങള്‍ അറിയിച്ചതില്‍ സന്തോഷം…!
    അങിനെ ഒരു പഴയ പുതിയ കാര്യവും കൂടി കണ്ടു…!!

    ആശംസകള്‍!!

  3. ഇത് എറണാകുളം വരെ എത്തിച്ച സാഹസത്തിനു സജിക്ക് ഒരു വെടിവഴിപാട് ചെയ്യുന്നുണ്ട് .ഈ വിദൂര വിവരങ്ങള്‍ക്കും ,പരിചയപെടുത്തലുകള്‍ക്കും ഏറേ നന്ദി

  4. കോടതി ഗലിലിയോയിക്ക് കുറ്റം വിധിക്കുമ്പോള്‍ ശിക്ഷയില്‍ നിന്ന് ഇളവ് കിട്ടാന്‍ വേണ്ടി കോടതിയോട് ഉറക്കേ വിളിച്ചു പറഞ്ഞു ഭു‌മി പരന്നതാണന്നു. എന്നിട്ട് അടുത്ത് നിന്ന ചെറുപ്പ കാരോട് ചെറിയ ശബ്ദത്തില്‍ ലാറ്റിന്‍ ഭാഷയില്‍ “ഇപ്പര്‍സ്സി മൂവേ ” എന്ന് പറഞ്ഞ് ( ഭൂമി ഉരുണ്ടതും, കറങ്ങുന്നതുമാണന്നു )

  5. സത്യത്തില്‍ ഇങ്ങിനെ ഓരോന്ന് കാണുമ്പോഴാ എന്റെ അറിവിന്റെ ചെറുപ്പം എനിക്ക്‌ ഫീല്‍ ചെയ്യുന്നത്‌. നന്ദി.

  6. ഇവിടെ (ഇവിടെ ;)) ഇടയ്ക്കിടക്ക് കാണുന്ന സാധനമാണ്. മെമെന്റോ ഷോപ്പുകളില്‍ കിട്ടുമെന്ന് തോന്നുന്നു. പക്ഷെ ഇതിന്റെ ഗലീലിയോ കണക്ഷന്‍ കേട്ടിരുന്നില്ല ഇതുവരെ. :)

    ഓഫ്. കക്ഷിയുടെ പേരിന്റെ ശരിയായ ഫോം ഗലിലേയോ ഗലിലേയി (Galileo Galilei എന്നാണ്. ഇംഗ്ലീഷ് സെര്‍ചിലും ഗലീലി എന്നെഴുതിയ പേജുകള്‍ ചുരുക്കം. ഈ ഗലീലി എന്ന ഫോം എങ്ങനെ ഉണ്ടായി എന്ന് അറിവുള്ളവര്‍ ഇവിടെ ഒന്നു പങ്കുവച്ചിരുന്നെങ്കില്‍ നന്നായേനേ.

    @പാവപ്പെട്ടവന്‍.

    Eppur si muove എന്നത് ലാറ്റിന്‍ അല്ല. ഇറ്റാലിയന്‍ ആണ്. അര്‍ത്ഥം ഉരുണ്ടതാണെന്നും ഉരുളുന്നുണ്ടെന്നും അല്ല; ‘എന്നാലും [സംഗതി] ചലിക്കുന്നുണ്ട്’ എന്നാണ്. അതിലെല്ലാം പ്രധാനം അത് ചരിത്രമല്ല; വെറും ലെജന്‍ഡാണ്. പല ഫേയ്മസ് ലാസ്റ്റ് വേഡ്സും കഥകളാണ്. അതുപോലെ ഇതും. ലാസ്റ്റ് വേഡ് അല്ലെങ്കിലും.

  7. പതിവില്ലാതെ എന്റെ പഴയ പോസ്റ്റിനു 2 കമെന്റ് വന്നപ്പോൾ ഇവർ ഇപ്പോഴാണൊ ഈ പോസ്റ്റ് വായിക്കുന്നതു എന്നു മനസിൽ വിചാരിച്ചു .പിന്നെ ചാണക്യന്റെ കമെന്റ് കണ്ടപ്പോഴാണൂ അവർ ഇവിടെ നിന്നുമാണു അവിടെ എത്തിയതെന്നു മനസ്സിലായി . നന്ദി ചൂടോടെ കൈപറ്റീട്ടോ .

  8. @ അനോണി – തെറ്റ് കണ്ടുപിടിച്ച് തന്നതിന് നന്ദി. ഉടനെ തിരുത്തുന്നുണ്ട്. ഇത് പറയാന്‍ വേണ്ടി അനോണി ആയി വന്നതെന്തിനാ അനോണീ. എന്റെ ബ്ലോഗുകളില്‍ തെറ്റ് കണ്ടുപിടിച്ച് തരുന്നവരോടാണ് എനിക്ക് കൂടുതല്‍ പ്രിയം എന്നറിയില്ലേ ? :)

    എന്തായാലും എനിക്ക് ആളെ മനസ്സിലായി കേട്ടോ ? :) :) നന്ദി :)

    @ ഗുപ്തന്‍ – ഗുപ്തന്‍ പറയുന്ന ഗലീലി ഫോമിനെപ്പറ്റി എനിക്കറിയില്ല. അറിവുള്ളവര്‍ ആരെങ്കിലും ഇതിലേ വന്ന് പറഞ്ഞുതരൂ പ്ലീസ്.

    @ സജീ – കൂടുതല്‍ തെര്‍മോമീറ്ററിനുള്ള ഓര്‍ഡര്‍ കിട്ടിയാല്‍ കമ്മീഷന്‍ പകുതി എനിക്ക് തന്നേ പറ്റൂ :)

    കുമാരന്‍ , പാഞ്ചാലി, തൃശൂര്‍ക്കാരന്‍ , ചാണക്യന്‍, ചിത്രകാരന്‍ , ഭായി, പാവപ്പെട്ടവന്‍ , പുള്ളിപ്പുലി, അനിത ഹരീഷ്, …….

    ഗലീയിയോ തെര്‍മോമീറ്റര്‍ കാണാനെത്തിയ എല്ലാവര്‍ക്കും നന്ദി.

  9. പുള്ളി പുലി പറഞ്ഞത് വളരെ ശെരി തന്നെയാണ് ..
    വളരെ നന്ദി നല്ലൊരു പോസ്റ്റിനു

  10. നീരുഭായ്… ഒരു പുതിയ സംഗതി കൂടി കണ്ടു..വിവരങ്ങള്‍ക്കും, പരിചയപെടുത്തലുകള്‍ക്കും നന്ദി…

  11. മനോജേട്ടാ വീണ്ടും കലക്കി. അങ്ങിനെ ഒരു പുതിയ അറിവു കൂടി… ഇനി ചേട്ടനെ നിരൂപീഡിയാ എന്നാരെങ്കിലും വിളിക്കുമോന്നാ എന്റെ സംശയം.
    ഇത്ര വലിയ തെര്മൊമീറ്റര്‍ കൊണ്ട് എങ്ങിനെ പനി അളക്കുമോ എന്തോ? :)

  12. അതു ശരി, ഗലീലിയോ ഇങ്ങനെയൊരു സാധനം കൂടി കണ്ടുപിടിച്ചിരുന്നു അല്ലേ..!!!ഇപ്പോഴല്ലേ അറിഞ്ഞത്! അറിയിച്ചതൊരു നിരക്ഷരനും! ശിവ ശിവ! എന്തായിതു കഥ!

    ബൈ ദ വേ, ഇതിന്റെ പ്രവർത്തനമൊക്കെ ഒന്നു വിശദമായി മനസ്സിലാക്കാമെന്നു വച്ച് വിക്കിയിൽ പോയിരുന്നൂട്ടോ. സില്ലി തിങ്സ്! ഹും, ഇതൊക്കെ വല്ല പിള്ളേർക്കും വായിക്കാൻ കൊള്ളാം :) :)

  13. ഭയങ്കരാ …. !!!

    അല്ല, ഇതിന്റെ വില 8,40 യുറോ 45,00 യുറോ എനെല്ലാം ആണല്ലോ സജിയോ‌ടെ പോസ്റ്റില്‍ കാണുന്നത്. അതോ 8.40 യുറോ ആണോ ?

  14. ഓ…ഇപ്പഴാ ആ കമെന്റ് കണ്ടത്…ചോദിയം ഫുള്‍ സ്പീഡില്‍ പിന്‍വലിച്ചിരിക്കുന്നു

  15. കൊള്ളാം. കുട്ടികള്‍ക്ക് പോലും വായിച്ച് ആസ്വദിക്കാവുന്ന ഒരു ബ്ലോഗാണ് ഇതെന്നു തോന്നി. ഒരുപക്ഷേ ഒരു ടീച്ചറുടെ സഹോദരനായതു കൊണ്ടാവാം ശാസ്ത്രത്തോട് ഇത്ര താല്പര്യം. എന്തായാലും ഭാവുകങ്ള്‍ നേരുന്നു.

    അധ്യാപകരുടെ ഒരു കൂട്ടായ്മയായി ഒരു ബ്ലോഗ് ഞങ്ങളും ചെയ്യുന്നുണ്ട്. ഗണിതശാസ്ത്രംഇടക്കൊക്കെ ആ വഴിയും ഇറങ്ങണം

  16. നമസ്കാരം സര്‍,
    സര്‍,നിങ്ങളുടെ ബ്ലോഗ്‌ വളരെ നന്നായിട്ടുണ്ട്.അതിലെ പല കാര്യങ്ങളും വായനക്കാര്‍ക്ക്‌ ഉപകരപ്രതമാണ്..ഇനിയും നല്ല പോസ്റ്റുകള്‍ ഇടുക…തസ്ലീം.പി

Leave a Reply

Your email address will not be published. Required fields are marked *

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>