വാർത്തേം കമന്റും – (പരമ്പര 71)


71

വാർത്ത 1:- ബിജെപി ചിഹ്നം വരയ്ക്കുക; ചോദ്യപേപ്പര്‍ വിവാദത്തില്‍.
കമന്റ് 1:- ചിഹ്നം വരപ്പിച്ച് പഠിപ്പിച്ച് കഴിഞ്ഞാൽ, അതിന്മേൽ വോ‍ട്ട് കുത്തിക്കാൻ എളുപ്പമാണല്ലോ !

വാർത്ത 2:- ചാണകത്തിന്റെ ഔഷധഗുണത്തെ കുറിച്ച് പഠിക്കാന്‍ റിസര്‍ച്ച് പ്രൊപ്പോസല്‍ ക്ഷണിച്ച് സര്‍ക്കാര്‍.
കമന്റ് 2:- ഇതുവരെ കേട്ട ചാണക ഗുണഗണങ്ങൾ പഠനത്തിന് മുൻപുള്ളത് മാത്രം. പൂരം വരാൻ പോകുന്നതേയുള്ളൂ.

വാർത്ത 3:- ഡല്‍ഹി കത്തുമ്പോള്‍ അമിത് ഷായെ കാണാനില്ല; വിമര്‍ശനവുമായി ശിവസേന.
കമന്റ് 3:- എവിടെയെങ്കിലുമിരുന്ന് വീണ വായിക്കുന്നുണ്ടോന്ന് അന്വേഷിക്കൂ.

വാർത്ത 4:- യോഗ കൊണ്ട് കൊറോണയെ പ്രതിരോധിക്കാമെന്ന് യോഗി ആദിത്യനാഥ്.
കമന്റ് 4:- പ്രാർത്ഥന കൊണ്ട് കൊറോണയെ പ്രതിരോധിക്കാമെന്ന് പറഞ്ഞ് 6000 പേർക്ക് കൊറോണ പടർത്തിയ കൊറിയൻ പാസ്റ്ററുടെ ചേട്ടനാണിയാൾ.

വാർത്ത 5:- ഗോമൂത്രവും ചാണകവും മതി; കൊറോണ വൈറസ് പമ്പ കടക്കുമെന്ന് ആസ്സാം ബി.ജെ.പി എം.എല്‍.എ സുമൻ ഹരിപ്രിയ.
കമന്റ് 5:- യോഗ ചെയ്യുന്നവർ ഗോമൂത്രവും ചാണകവും കഴിക്കേണ്ടതില്ലല്ലോ ?

വാർത്ത 6:- വിദ്വേഷ പ്രസംഗം നടത്തിയ കപില്‍ മിശ്രയ്ക്ക് വൈ പ്ലസ് സുരക്ഷ.
കമന്റ് 6:- വെറുപ്പിന്റെ വക്താക്കൾ വാഴുമ്പോൾ തിന്മയ്ക്ക് സുരക്ഷ നൽകുന്നതിലെന്താണ് വാർത്ത ?

വാർത്ത 7:- സാമൂഹിക മാധ്യമങ്ങള്‍ ഉപേക്ഷിക്കുന്നകാര്യം ആലോചിക്കുന്നുവെന്ന് പ്രധാനമന്ത്രി മോദി.
കമന്റ് 7:- ആന കൊടുത്താലും ആശ കൊടുക്കരുത്.

വാർത്ത 8:- ഡല്‍ഹി കലാപത്തെക്കുറിച്ച്‌ ചര്‍ച്ചയില്ല; പാര്‍ലമെന്റിന്റെ ഇരുസഭകളിലും പ്രതിപക്ഷ പ്രതിഷേധം.
കമന്റ് 8:- ചാണകസംബന്ധിയായ ചർച്ചകൾക്ക് തന്നെ സമയമില്ല. അപ്പോഴാണ് ഒരു കലാപ ചർച്ച.

വാർത്ത 9:- കൊറോണ; ഹോളി ആഘോഷത്തില്‍ പങ്കെടുക്കില്ലെന്ന് പ്രധാനമന്ത്രി.
കമന്റ് 9:- യോഗ ചെയ്യുന്ന ആളല്ലേ ? സ്വന്തം പാർട്ടിയിലെ ഭിഷഗ്വരന്മാർ ചാണകവും ഗോമൂത്രവും കൊറോണയ്ക്ക് മരുന്നായി പ്രഖ്യാപിച്ചിട്ടുമുണ്ട്. പിന്നെന്താ ഹോളി ആഘോഷത്തിൽ പങ്കെടുത്താൽ?

വാർത്ത 10:- കൊറോണയെ നേരിടാന്‍ ഗോമൂത്ര സല്‍ക്കാരം നടത്താനൊരുങ്ങി ഹിന്ദുമഹാസഭ.
കമന്റ് 10:- ആഗോള തലത്തിൽ ഇന്ത്യയുടെ യശസ്സ് ഇതോടെ കുതിച്ചുയരും.

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>