വാർത്തേം കമന്റും – പരമ്പര 16


1111

വാർത്ത 1:- സാധാരണക്കാരന് നീതി ലഭിക്കുന്നില്ലെന്ന് ഹൈക്കോടതി.
കമന്റ് 1:- കോടതി തന്നെ ഇത് പറയണം. സന്തോഷായി യുവർ ഓണർ.

വാർത്ത 2:- അരുവിക്കരയിലെ ജനങ്ങൾ മുഖ്യമന്ത്രിക്ക് ഷോക്ക് ട്രീറ്റ്‌മെന്റ് നൽകുമെന്ന് ഗൌരിയമ്മ.
കമന്റ് 2:- ഗൌരിയമ്മ ഏത് നാട്ടുകാരിയാണ് ? ലോകം കണ്ടതിൽ വെച്ച് ഏറ്റവും മികച്ച ഇൻസുലേറ്ററാണ് അദ്ദേഹത്തിന്റെ തൊലിയെന്ന് ആർക്കാണ് അറിയാത്തത് !

വാർത്ത 3:- സംസ്ഥാനത്തെ ഒരു പ്രമുഖ മന്ത്രി ഒറ്റ രാത്രി 65 പ്രാവശ്യം തന്നെ വിളിച്ചിട്ടുണ്ടെന്ന് സരിത.
കമന്റ് 3:- അപ്പോഴേക്കും നേരം വെളുത്തുപോയതുകൊണ്ടല്ലേ ? അല്ലെങ്കിൽ ഒരു സെഞ്ച്വറി പിറക്കുമായിരുന്നു.

വാർത്ത 4:- അഴിമതിക്ക് വിളക്ക് തെളിയിക്കുന്ന ആറാട്ട് മുണ്ടനാണ് ആന്റണിയെന്ന് വി.എസ്.അച്ചുതാനന്ദൻ.
കമന്റ് 4:- സഖാവ് ഒരിക്കൽ തുറുങ്കിലടക്കുകയും ഇപ്പോൾ കൂടെ കൂട്ടിയിരിക്കുകയും ചെയ്യുന്ന ആർ.ബാലകൃഷ്ണപ്പിള്ള അപ്പോൾ ആരായിട്ട് വരും ?

വാർത്ത 5:- എസ്മ പ്രയോഗിച്ചു. ഡൽഹിയിൽ ഡോൿടർമാർ സമരം പിൻ‌വലിച്ചു.
കമന്റ് 5:- മരുന്ന് കിട്ടിയാൽ ഏത് ഡോക്ടറുടേയും അസുഖം ഭേദമാകും.

വാർത്ത 6:- ദേശീയ ഗെയിംസ് അഴിമതി ആരോപണത്തില്‍ തെളിവില്ലെന്ന് സി.ബി.ഐ.
കമന്റ് 6:- ഇന്നാട്ടിൽ ഏതെങ്കിലും അഴിമതിക്കേസിൽ തെളിവ് ഉണ്ടായിട്ടുണ്ടോ ഇതുവരെ ?

വാർത്ത 7:- കേരളത്തിലെ 18 നഗരങ്ങൾ വികസിപ്പിക്കും.
കമന്റ് 7:- കൂടുതൽ കൂടുതൽ വാഹനങ്ങളും മാലിന്യവും ഒരിഞ്ച് പോലും വികസിക്കാത്ത നിരത്തിലേക്ക് തള്ളുന്ന പരിപാടിയല്ലേ ഈ വികസനം എന്ന് പറയുന്നത് ?

വാർത്ത 8:‌- കോഴ വാങ്ങുന്നതിനിടെ എറണാകുളം അഡീഷണൽ ജില്ലാ മജിസ്‌ട്രേറ്റ് ബി.രാമചന്ദ്രൻ അറസ്റ്റിൽ.
കമന്റ് 8:- സുപ്രീം കോടതി ചീഫ് ജസ്റ്റിസായിരുന്ന മറ്റൊരു മലയാളി, കോടികളുടെ അനധികൃതസ്വത്ത് സമ്പാദിച്ചിട്ട്, ഒരു അന്വേഷണമോ നടപടിയോ ഉണ്ടാകാത്ത രാജ്യത്ത്, ഇതൊക്കെ ഒരു വാർത്തയാണോ ?

വാർത്ത 9:- ജയ്പ്പൂരിൽ ശൈശവ വിവാഹം തടയാൻ ചുമതലയുള്ള സമുദായത്തലവൻ വിവാഹം കഴിച്ചത് ആറ് വയസ്സുകാരിയെ.
കമന്റ് 9:‌- വേലിക്ക് വിളവ് തിന്നാം. കള്ളന് കപ്പലിൽത്തന്നെ താമസിക്കാം. പഴഞ്ചൊല്ലുകളെയെങ്കിലും സംരക്ഷിക്കണ്ടേ ?

വാർത്ത 10:- കേന്ദ്രപദ്ധതികൾ 72 ൽ നിന്ന് 30 ആക്കി കുറയ്ക്കുന്നു.
കമന്റ് 10:‌- ‘നല്ല ദിനങ്ങൾ വന്നു‘കഴിഞ്ഞെന്ന് ഇനിയെങ്കിലും വിശ്വസിച്ചൂടെ ?

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>