ഹർത്താലുകൾ 100 തികയുന്നു. ഇനി മതിയെന്ന് പറയേണ്ടത് നമ്മളാണ്.


66

ൿടോബർ 16ന് കേരളത്തിൽ ഈ വർഷം 100 ഹർത്താലുകൾ തികയുകയാണ്. അതായത് ഒരു വർഷത്തിന്റെ നാലിലൊന്നിനേക്കാൾ അധികം ദിനങ്ങൾ ഈ കൊച്ചു സംസ്ഥാനത്ത് ഹർത്താലുകളുണ്ടായിരുന്നു. ഇതിൽ‌പ്പരം ഒരു അപമാനം ഈ ജനതയ്ക്കുണ്ടാവാനില്ല. ഈയവസരത്തിൽ ഹൈക്കോടതിയുടെ ചില നിരീക്ഷണങ്ങളും നിർദ്ദേശങ്ങളും ശ്രദ്ധിക്കുന്നത് നന്നായിരിക്കും. ഒൿടോബർ 12ന് പത്രവാർത്തായി വന്ന അക്കാര്യങ്ങൾ താഴെ അക്കമിട്ട് നിരത്തുന്നു.

1. ഹർത്താലിൽ സാധാരണ ജീവിതം തടസ്സപ്പെടുന്നില്ലെന്ന് ഉറപ്പാക്കണമെന്ന് ഹൈക്കോടതി.

2. പൊലീസ് സാധാരണക്കാർക്ക് പൂർണ്ണ സുരക്ഷ ഉറപ്പാക്കണം.

3. സുരക്ഷാ ഉറപ്പ് മാദ്ധ്യമങ്ങളിലൂടെ പരസ്യം ചെയ്യണം.

4. നിർബന്ധവും ഭീഷണിയുമൊന്നും ഇല്ലെങ്കിൽ‌പ്പോലും ജീവനും സ്വത്തിനും ആപത്ത് പേടിച്ച് ജനം വീട്ടിലിരിക്കാറാണ് പതിവെന്ന് കോടതി വിലയിരുത്തി. ഈ പേടി അകറ്റേണ്ടത് പൊലീസിന്റെ ചുമലതലയാണെന്നും കോടതി.

5. പൊലീസ് സുരക്ഷ ഉറപ്പാക്കുമെന്ന ധൈര്യമുണ്ടെങ്കിൽ ജനങ്ങൾക്ക് നിയമവിരുദ്ധ ഹർത്താലിനോട് പേടിയില്ലാതാകുമെന്ന് കോടതി.

മുകളിൽ പറഞ്ഞതത്രയും കോടതിയുടെ കണ്ടെത്തലുകളും നിർദ്ദേശങ്ങളുമാണ്. ഇത് നിങ്ങൾക്ക് ധൈര്യം തരുന്നില്ലേ ? ഹർത്താൽ നിരോധിക്കാൻ ബില്ലുണ്ടാക്കാൻ നടന്നിരുന്ന ചെന്നിത്തല ഹർത്താലിന് ആഹ്വാനം ചെയ്തെന്ന് വെച്ച് അന്ന് നിരത്തിലിറങ്ങുന്നവരേയും കടകൾ തുറക്കുന്നവരേയും ചെന്നിത്തല നേരിട്ട് വന്നോ ഏതെങ്കിലും ഖദർ വസ്ത്രധാരി വന്നോ ആക്രമിക്കുമെന്ന് നിങ്ങൾ കരുതുന്നുണ്ടോ ? ഒരിക്കലുമില്ല. ഖദറിൽ അഴുക്കാകുന്ന പണിക്കൊന്നും അവർ നിൽക്കില്ല.

ഹർത്താലുകൾ വാരിക്കോരി ആഹ്വാനം ചെയ്തുചെയ്ത് ഒരു എം.എൽ.എ.മാത്രമുള്ള ബി.ജെ.ബി. പ്രതിപക്ഷസ്ഥാനമെങ്ങാനും കൈവശപ്പെടുത്തിക്കളയുമോ എന്ന ആശങ്കയിൽ ചെന്നിത്തല ആഹ്വാനിച്ച ഒരു ഹർത്താൽ മാത്രമാണിത്. പിന്നെ ഇക്കൊല്ലത്തെ നൂറാമത്തെ ഹർത്താൽ യു.ഡി.എഫ്.ന്റെ തൊപ്പിയിലെ തൂവലാക്കണമെന്ന് അവർ ചിലപ്പോൾ ആഗ്രഹിച്ചുകാണും. അതിനപ്പുറം ഒന്നും ഈ ഹർത്താലുകൊണ്ട് യു.ഡി.എഫ്. ഉദ്ദേശിക്കുന്നില്ല. ഈ ഹർത്താൽ കഴിഞ്ഞാലുടനെ ഇന്ധനവില വർദ്ധന കേന്ദ്രം ഒഴിവാക്കാൻ പോകുന്നില്ലെന്ന് അവർക്കുമറിയാം അരിയാഹാരം കഴിക്കുന്ന ഏതൊരു മലയാളിക്കുമറിയാം.

678

മാത്രമല്ല, കോടതി ശക്തമായ ഈ നിലപാട് സ്വീകരിച്ചതോടെ ഹർത്താൽ ആഹ്വാനം ചെയ്ത മുന്നണിക്കും അതിന്റെ നേതാവായ ചെന്നിത്തലയ്ക്കും സ്വരവ്യത്യാസം വന്നിട്ടുണ്ട്. ഇന്നത്തെ പത്രവാർത്ത പ്രകാരം ഹർത്താൽ സമാധാനപരമായിരിക്കുമെന്നും ജനങ്ങളുടെ സ്വമേധയാ ഉള്ള പങ്കാളിത്തമാണ് UDF ഉദ്ദേശിക്കുന്നതെന്നും UDF പ്രവർത്തകർ അക്രമമോ ബലപ്രയോഗമോ നടത്താൻ പാ‍ടില്ലെന്നും സാധാരണക്കാരുടെ ദൈനം‌ദിന ജീവിതത്തേയും സഞ്ചാരസ്വാതന്ത്ര്യത്തേയും തടസ്സപ്പെടുത്തുന്ന ഒരു പ്രവർത്തനവും ഉണ്ടാകരുതെന്നും ചെന്നിത്തല നിർദ്ദേശിച്ചു കഴിഞ്ഞു.

77

ഇങ്ങനെയൊരു പ്രഖ്യാപനമാണ് ഹർത്താൽ ആഹ്വാനം ചെയ്യുന്ന എല്ലാ കൂട്ടരും ചെയ്യണമെന്ന് ഇക്കാലമത്രയും ഹർത്താലുകൾ കൊണ്ട് പൊറുതിമുട്ടിയ ജനങ്ങൾ ആവശ്യപ്പെട്ട് കാത്തിരുന്നത്. ഈ പ്രഖ്യാപനപ്രകാരം ഹർത്താൽ എന്ന കാലഹരണപ്പെട്ട സമരമാർഗ്ഗത്തോട് ജനങ്ങൾക്കുള്ള ശരിയായ സമീപനം കാണിച്ചുകൊടുക്കാനുള്ള ഒരു സുവർണ്ണാവസരമാണ് കൈവന്നിരിക്കുന്നത്. അത് പാഴാക്കരുത്. നൂറാമത്തെ ഈ ഹർത്താലോട് കൂടെ ഞങ്ങൾക്ക് മതിയായി എന്ന് ഉറക്കെയുറക്കെ വിളിച്ച് പറയാനുള്ള ചങ്കൂറ്റം ജനങ്ങൾ കാണിക്കണം. അതിനുള്ള വിലപ്പെട്ട അവസരമാണിത്. അതുപയോഗിച്ചില്ലെങ്കിൽ, നമ്മുടെ സ്വാതന്ത്ര്യം കാലാകാലം ഹർത്താൽ പ്രേമികൾ കൂച്ചുവിലങ്ങിട്ട് കൊണ്ടുനടന്നെന്ന് വരും.

ആയതിനാൽ ജനങ്ങൾ വാഹനങ്ങളുമെടുത്ത് ധൈര്യമായി നിരത്തിലിറങ്ങണം. കടകളും സ്ഥാപനങ്ങളും തുറന്ന് പ്രവർത്തിക്കണം. പൊലീസിന് ജനങ്ങൾക്കൊപ്പം നിന്നേ പറ്റൂ. ഞങ്ങൾ Say No To Harthal. പ്രവർത്തകരും ഉണ്ടാകും എല്ലാ സഹായങ്ങളുമായി.

45

മറ്റൊരു സന്തോഷവാർത്ത കൂടെ ഈയവസരത്തിൽ പങ്കുവെക്കാനുണ്ട്. പള്ളിക്കര ഗ്രാമം ഒൿടോബർ 16 മുതൽ ഹർത്താൽ രഹിത ഗ്രാമമായി മാറുകയാണ്. ഇനി വരുന്ന എല്ലാ ഹർത്താലുകളിലും ആ ഗ്രാമത്തിൽ കടകളും സ്ഥാപനങ്ങളും തുറന്ന് പ്രവർത്തിക്കും. ഹർത്താൽ രഹിത കേരളം തന്നെ മുന്നിൽക്കണ്ടുകൊണ്ട് പള്ളിക്കരക്കാർ ഈ മാസം 18ന് കൂട്ടയോട്ടവും സംഘടിപ്പിച്ചിട്ടുമുണ്ട്. കേരളത്തിൽ ചെറിയ ചെറിയ മറ്റ് പല ഗ്രാമങ്ങളും ഇതുപോലെ ഹർത്താലിനെ തള്ളിക്കളഞ്ഞ് മുന്നോട്ട് പോകുന്നുണ്ട്. നെറികെട്ട ഈ സമരമുറയ്ക്കെതിരെ വരും കാലംങ്ങളിൽ ഒരുപാട് ഗ്രാമങ്ങൾ കേരളത്തിൽ ഉയർന്ന് വരുമെന്ന കാര്യത്തിൽ സംശയം വേണ്ട. Say No To Harthal.

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>