വാർത്തേം കമന്റും – (പരമ്പര 99)


99

വാർത്ത 1:- സന്ദീപിന്റെ കൊലപാതകത്തിനു പിന്നിലെ എല്ലാവരെയും നിയമത്തിനു മുന്നിലെത്തിക്കുമെന്ന് മുഖ്യമന്ത്രി.
കമൻ്റ് 1:- ചില കൊലപാതക കേസുകളിലെ പ്രതികൾ നിയമത്തിന് മുന്നിൽ എത്താതിരിക്കാൻ കോടികൾ ചിലവഴിച്ചിട്ടുമുണ്ട്.

വാർത്ത 2:- കോടിയേരി സിപിഎം സംസ്ഥാന സെക്രട്ടറിസ്ഥാനത്ത് തിരിച്ചെത്തി.
കമൻ്റ് 2:- ഇനി എത്രയും പെട്ടന്ന് മകൻ്റെ DNA ടെസ്റ്റ് ഫലം പുറത്തെത്തിക്കാൻ സഖാവ് ഉത്സാഹിക്കുമായിരിക്കും.

വാർത്ത 3:- ഡൽഹിയിലെ വായു മലിനീകരണത്തിന് കാരണം പാക്കിസ്ഥാനിൽ നിന്ന് വരുന്ന കാറ്റാണെന്ന് സുപ്രീം കോടതിയിൽ മുതിർന്ന അഭിഭാഷകൻ രഞ്ജിത്കുമാർ.
കമൻ്റ് 3:- സ്വന്തം വായ് നാറ്റത്തിന് കാരണം അയൽക്കാരൻ്റെ പല്ലിടയാണെന്ന് പറഞ്ഞത് പോയെയായി.

വാർത്ത 4:- ഒമിക്രോണ്‍: മൊബൈലുകള്‍ സ്വിച്ച് ഓഫ്, ബെംഗളൂരുവില്‍ എത്തിയ 10 ആഫ്രിക്കക്കാരെക്കുറിച്ച് വിവരമില്ല.
കമൻ്റ് 4:- FRR ഓഫീസിൻ്റെ കാര്യക്ഷമത മറനീക്കി പുറത്ത് വന്നിരിക്കുന്നു.

വാർത്ത 5:- വാക്‌സിന്‍ എടുക്കാത്ത അധ്യാപകരുടെ വിവരങ്ങള്‍ പരസ്യപ്പെടുത്തുമെന്ന് മന്ത്രി ശിവന്‍കുട്ടി.
കമൻ്റ് 5:- നാട്ടുകാർ വീട് വളഞ്ഞ് പണിതരുന്നതിന് മുന്നേ വാക്സിനെടുക്കാൻ നോക്കൂ അദ്ധ്യാപകരേ.

വാർത്ത 6:- കരിക്ക് വില്പനക്കാരൻ ആംബുലൻസ് ഓടിക്കാൻ ശ്രമിച്ചു, മൂന്ന് വാഹനങ്ങളിലിടിച്ച്‌ നാലുപേർക്ക് പരിക്ക്.
കമൻ്റ് 6:- ഈ രാജ്യത്ത് കരിക്ക് വിൽപ്പനക്കാരൻ ന്യൂറോ സർജറി പോലും ചെയ്തെന്നിരിക്കും.

വാർത്ത 7:- കൊച്ചിയിൽ ചൂതാട്ടകേന്ദ്രം കണ്ടെത്തി; വിദേശത്തെ ചൂതാട്ടകേന്ദ്രങ്ങള്‍ക്ക് സമാനമെന്ന് പോലീസ്.
കമൻ്റ് 7:- ഇന്ത്യയിൽ അന്താരാഷ്ട്ര നിലവാരത്തിൽ ഒന്നുമില്ലെന്ന് ആരോപിക്കുന്നവർക്കുള്ള ചുട്ട മറുപടിയാണിത്.

വാർത്ത 8:- വക്കീല്‍ കോട്ടണിഞ്ഞു; ബിനീഷ് കോടിയേരി ഇനി ഫുള്‍ടൈം അഭിഭാഷകന്‍.
കമൻ്റ് 8:- സ്വന്തം കേസുകൾക്ക് ഇനിയങ്ങോട്ട് പുറത്തുനിന്ന് വക്കീലിൻ്റെ ആവശ്യമില്ല.

വാർത്ത 9:- ബോര്‍ഡിലെ ഫോട്ടോ ചെറുതായി; തൃശ്ശൂര്‍ മേയര്‍ ചടങ്ങ് ബഹിഷ്‌കരിച്ചു, വേദിയില്‍ കയറാന്‍ കൂട്ടാക്കിയില്ല.
കമൻ്റ് 9:- വലിയ ഫോട്ടോ വെച്ചില്ലെങ്കിൽ മേയർ വേറെ എവിടെയെങ്കിലും മേയാൻ പോകും.

വാർത്ത 10:- പരാജയത്തിൽ നിന്ന് പാഠം പഠിച്ചു; ഇനി സജീവ രാഷ്ട്രീയത്തിലേക്കില്ലെന്ന്‌ മെട്രോമാന്‍ ഇ. ശ്രീധരൻ.
കമൻ്റ് 10:- എതിർസ്ഥാനാർത്ഥിയും കോൺഗ്രസ്സുകാരനുമായ ഷാഫി പറമ്പിലിന് ഇടതുപക്ഷക്കാർ വരെ കീ ജെയ് വിളിച്ച ആ തിരഞ്ഞെടുപ്പ് ദിവസം ഓർത്താൽ ആരായാലും എടുത്തുപോകും ഇങ്ങനൊരു തീരുമാനം.

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>