മുന്നില്‍ ജലസംഭരണി. പിന്നില്‍ കന്യാവനങ്ങള്‍. എല്ലാറ്റിനും മുകളില്‍ കാറ്റിന്റെ തേരിലേറി വന്ന് മലകളില്‍ മുട്ടിയുരുമ്മി പെയ്യാന്‍ തയ്യാറെടുത്ത് നില്‍ക്കുന്ന മേഘങ്ങള്‍. മഴയായി അവ പെയ്തിറങ്ങുമ്പോള്‍ മലകളിലൊക്കെ വെള്ളിയരഞ്ഞാണങ്ങള്‍ തൂക്കിയിട്ടിരിക്കുന്നതുപോലെ. കുറേ നേരം ഇതൊക്കെയങ്ങനെ നോക്കി നില്‍ക്കുമ്പോള്‍, ശരിക്കുള്ള ഉത്തരം ഇപ്പോഴും കിട്ടാത്ത ആ ചോദ്യം വീണ്ടും മനസ്സില്‍ പൊന്തിവരും. കേരളത്തിന് ആരാണ് ദൈവത്തിന്റെ സ്വന്തം നാട് എന്ന അര്‍ത്ഥവത്തായ ആ പേരിട്ടത് ?
പറമ്പികുളം-ആലിയാര്‍ ജലസംഭരണിയ്‌ക്ക് മുന്നില്‍ നിന്നൊരു ദൃശ്യം.
എനിക്കിത് അത്ര ഇഷ്ടപ്പെട്ടില്ല……
ഇതിന്റെ സങ്കടം എനിക്ക് നല്ല ചിത്രങ്ങള്‍ കാണിച്ചുതന്ന് തീര്‍ക്കണം…
എന്റെ വീട് ഇവിടെയാ
@ നട്ടപ്പിരാന്തന്‍ – എന്റെ കൈയ്യില്‍ എവിടുന്നാ നല്ല പടങ്ങള്‍ നട്ട്സേ ? നോം പടം പിടുത്തക്കാരനല്ലല്ലോ ? ജിപ്സിയല്ലേ ? തല്‍ക്കാലം ഇത് വെച്ച് അങ്ങട് അഡ്ജസ്റ്റ് ചെയ്യാ… ന്താ.. ഒരു യാത്രാവിവരണം തയ്യാറാകുന്നുണ്ട്. അതില്‍ വല്ലതുമൊക്കെ കൂടുതല്‍ കാണിച്ച് തരാന്‍ ശ്രമിക്കാം.
@ ഒഴാക്കന്‍ – ഒള്ളത് തന്നാണോ ? എന്തില്‍ താങ്കള്‍ ഭാഗ്യവാന്‍. അത്രേ പറയാനുള്ളൂ.
ഡിയര്‍ ജിപ്സി,
ഈ പടം നമ്മെ ഹഠാദാകര്‍ഷിച്ചു.ഈ പറമ്പിക്കുളം ആളിയാര്‍ എന്നൊക്കെ പറഞ്ഞാല്‍ കാണാന്‍ കൊള്ളാവുന്ന പടമെടുക്കാന്‍ പറ്റുന്ന സ്ഥലമാണല്ലേ…
ഓ.ടോ. മൊട്ടേട്ടാ… ഫിറ്റായിട്ടിരിയ്ക്കുമ്പം ബ്ലോഗ് നോക്കരുതെന്ന് മുമ്പ് ഞാന്‍ പറഞ്ഞതല്ലേ…
എന്താണു പറയേണ്ടത്? നല്ല….ചിത്രം. ഗംഭീരം!!
നമ്മുടെ കേരളം എത്ര സുന്ദരം!! അങ്ങനെയല്ലേ?
ഫോട്ടോ നന്നായിട്ടുണ്ട്.
ചിത്രത്തിലെ ജലസംഭരണിയില്‍ പേരില്‍ മാത്രം ജലമുള്ള പോലൊരു തോന്നല്‍. അതുകൊണ്ടാണോയെന്നറിയില്ല, കേരളത്തിന്റെ ഭംഗി എടുത്തു കാട്ടാന്‍ കഴിയുന്ന ഒട്ടേറെ ചിത്രങ്ങള്‍ നിരക്ഷരയാത്രാ ബ്ലോഗില്‍ മുന്‍പ് കണ്ടിട്ടുള്ളതു കൊണ്ടാണോയെന്നുമറിയില്ല, ഈ ചിത്രം നമ്മുടെ അംബാസിഡറാണെന്നംഗീകരിക്കാന്‍ ഒരു ബുദ്ധിമുട്ട്.
nice picture ,nicer wordings……………
മഞ്ഞണിഞ്ഞ മാമലകൾ…..
മനോഹരമായ ചിത്രം. യാത്രയുടെ കൂടുതൽ വിവരങ്ങൾക്കായി കാത്തിരിക്കുന്നു.
ആലിയാർ എന്നത് ആളിയാർ എന്ന് തിരുത്തുമല്ലൊ.
വെറുതെയല്ല നമ്മുടെ കുഞ്ഞു കേരളം ‘ദൈവത്തിന്റെ സ്വന്തം നാടായത്..’
ഹാ.. എത്ര മനോഹരമീ കാഴ്ച…!!
ആശംസകൾ നിരക്ഷരൻജീ..
പുതിയ യാത്രാവിവരണം!!!അതാണീ നിശബ്ദതയ്ക് പിന്നില്‍ അല്ലെ.കാത്തിരിക്കുന്നു……..സസ്നേഹം
ആശംസകൾ
എനിക്കീ പടം വളരെ ഇഷ്ടപ്പെട്ടു.
അങ്ങോട്ടേക്കു കൊളുത്തി വലിക്കുന്ന എന്തോ ഒരു പ്രത്യേകത ആ ചിത്രത്തിലുണ്ട്.
ഓഫ്:
നട്ട്‌സ്…
ഈ നിരക്ഷരനൊന്നും നമ്മളെ കൂട്ടത്തിൽ കൂട്ടില്ലല്ലോ! അല്ലാരുന്നേൽ നല്ല കിണ്ണൻ പടം എടുത്തുകൊടുക്കത്തില്ലാരുന്നോ!
Nice
nice,but too crucial
enthayalum aalu muttan…
നന്നായി