INDIA-2B-2BPASSPORTs

രാജ്യസുരക്ഷ വിസ്മരിക്കുന്നവർ


രൊക്കെയാണ് രാജ്യസുരക്ഷ വിസ്മരിക്കുന്നത് ? സ്വന്തം അനുഭവത്തിൽ നിന്നുണ്ടായ ഒരു ചെറിയ ആശങ്ക പങ്കുവെക്കുന്നു. ലേഖനം വായിക്കണമെങ്കിൽ ഈ ലിങ്ക് വഴി ഗൾഫ് മലയാളിയിലേക്ക് പോകേണ്ടി വരും. അഭിപ്രായങ്ങൾ അവിടേയും ഇവിടേയും പറയാം.

Comments

comments

28 thoughts on “ രാജ്യസുരക്ഷ വിസ്മരിക്കുന്നവർ

  1. ഇല്യാസ് കാഷ്‌മീരി ജീവനോടെ വസീറിസ്ഥാനിൽ ഉണ്ടെന്ന് വാർത്ത വന്നത് ഈ ലേഖനം എഴുതി കൈമാറിയതിനുശേഷമാണ്. (കൃത്യമായി പറഞ്ഞാൽ 3 ദിവസം മുന്നേ) സത്യം അതാകാനേ വഴിയുള്ളൂ. കലികാലത്ത് ദുഷ്ടന്മാർ പനപോലെ വളരുമെന്നാണല്ലോ ?

  2. രാജ്യ സുരക്ഷ യേക്കാള്‍ പച്ചനോട്ടുകള്‍ക്ക് പ്രാധാന്യം കൊടുക്കുന്നവരെ കിട്ടിയാല്‍ രാജ്യദ്രോഹത്തിനു കേസെടുത്തു എത്രയും വേഗം പരസ്യമായി തന്നെ തൂക്കിക്കൊല്ലുകയാണ് വേണ്ടത്.

    ഗള്‍ഫ് നാടുകളിലെ പോലെ സിവില്‍ ഐ ഡി പ്രാവര്തികമാക്കിയാല്‍ കുറെ ഒക്കെ ഇതുപോലുള്ള കാര്യങ്ങള്‍ നിയന്ത്രിക്കാന്‍ ആവും എന്ന് തോന്നുന്നു. ഒരു കോമണ്‍ no. രാജ്യത്തു എവിടെയും നോക്കാന്‍ ഉള്ള ഒരു സംവിധാനം വന്നാല്‍ കുറെ ഒക്കെ ഒരു പരിഹാരം ആവും.

  3. ഇറാക്ക് യുദ്ധത്തിന്റെ അവസാനമെന്താണുണ്ടായത്,
    അമേരിക്കവരെ പറഞ്ഞു, ഞങ്ങൾ ഉതിർക്കുന്ന ബോമ്പിനു ചിലവാക്കുന്നതിൽ ചെറിയൊരു ശതമാനമേ ചിലരെ വിലക്കു വാങ്ങാനായുള്ളൂ എന്ന്.
    ഗാർഗിൽ യുദ്ധ സമയത്ത് ശവപ്പെട്ടിയിൽ വരെ കുംഭകോണം
    എല്ലാവർക്കും കിട്ടണം പണം-

  4. ആ പോസ്റ്റ് വായിച്ചു; പ്രസക്തം! എന്തിന് പാവം പോലീസുകാരെ മാത്രം പറയണം. യതാർത്ഥ ഭരണാധികാരികൾ തന്നെ പൈശാചികമായ രീതിയിലല്ലേ രാജ്യദ്രോഹങ്ങൾ ചെയ്യുന്നത്? പണത്തിനുവെണ്ടി ഇന്ത്യയെ വേണമെങ്കിൽ സെന്റ് വിലയ്ക്ക് അളന്നു വിൽക്കും!

  5. എന്നിട്ടും പാസ്പോർട്ട് ഒഫീസ് പ്രൈവറ്റൈസ് ചെയ്യാൻ ശ്രമിക്കുകയാൺ സർക്കാർ.
    ഇനിയൊന്ന് പാസ്പോർട്ട് കിട്ടാൻ സർക്കാർ തന്നെ അച്ചടിക്ക്ണം എന്നില്ല എന്നുള്ളതാണു. കള്ളപ്പാസ്പോർട്ടുകൾ എത്രയോ കിട്ടും.

  6. നമ്മുടെ ഭരണവര്‍ഗം നന്നാവാതെ പോലീസിനെ മാത്രം പറയുന്നതില്‍ കാര്യമില്ല , ഇങ്ങിനെ കള്ള പാസ്സ്പോര്ടുകളുമായി എത്ര എത്ര പേര്‍ നമ്മുടെ രാജ്യത്ത് കലാപങ്ങള്‍ സൃഷ്ടിക്കാനായി പതുങ്ങിയിരിപ്പുണ്ടാവും ? ചിന്തനീയം!

  7. ബ്രിട്ടീഷുകാര്‍ ഇന്ത്യ ഭരിച്ച സമയത്ത് അവര്‍ക്ക് കീഴടങ്ങാതിരുന്ന ഒരേയൊരു പ്രദേശമായിരുന്നു വസീറിസ്താന്‍ എന്നതും കൂടി കൂട്ടിച്ചേര്‍ക്കേണ്ടിയിരുന്നു. ഇബ്ബി ഫക്കീറിന്റെ നേതൃത്വത്തില്‍ 1932 മുതല്‍ 47 വരെ അവര്‍ ബ്രിട്ടീഷുകാരെ വെള്ളംകുടിപ്പിച്ചു. പ്രദേശം പിടിച്ചെടുക്കാനുള്ള ശ്രമത്തില്‍ നൂറുകണക്കിന് സൈനികരെ ബ്രിട്ടന് ബലികൊടുക്കേണ്ടിവന്നു. ഇന്ത്യമുഴുവന്‍ കീഴടക്കിയെങ്കിലും ഒരു കൊച്ചുതുരുത്തെങ്കിലും അവര്‍ക്ക് മുന്നില്‍ തലകുനിക്കാതെ നിന്നു എന്നു ചരിത്രത്തില്‍ രേഖപ്പെടുത്തപ്പെടണം എന്നായിരുന്നു ഇബ്ബി ഫഖീറിന്റെ ആഗ്രഹം.

  8. മനോജേട്ടാ ഈ പോസ്റ്റ്‌ ഒന്ന് ഇംഗ്ലീഷില്‍ വിവര്‍ത്തനം ചെയ്ത് എവിടെയെങ്കിലും ഇടാമോ..വളരെ സീരിയസ് ആയ ഒരു കാര്യമാണിത്..ഒരു പാട് പേര്‍ അറിഞ്ഞിരിക്കേണ്ട കാര്യം,മലയാളികള്‍ മാത്രമല്ല എല്ലാ ഇന്ത്യക്കാരും..

  9. എത്ര എളുപ്പമുള്ള മാർഗ്ഗം.. വിസ വേണ്ട ഇമിഗ്രേഷൻ ക്ലിയറൻസിന്റെ ആവശ്യമില്ല !! ഈ സാമൂഹികദ്രോഹികളെ തടയാൻ നമുക്കെന്നാണ്‌ കഴിയുക ?

  10. മനോജ് ചേട്ടാ, ഒരു അത്താഴപ്പട്ടിണിക്കാരന്‍ തലചായിക്കാന്‍ രണ്ട് സെന്‍റ് സ്ഥലം വാങ്ങിക്കാന്‍ ഒരുങ്ങിയാല്‍ ചട്ടങ്ങളുടെ വാള് കൊണ്ട് അവന്റെ കഴുത്തറക്കുന്നവന്‍മാരാ ഒരു പാക്കിസ്ഥാനിക്ക് നമ്മുടെ മണ്ണില്‍ കടല്‍ത്തീരത്ത് ഒരു മണിമാളിക വാങ്ങിക്കാന്‍ ഓശാന പാടിക്കൊടുത്തത്. ആ പാടിയവന്‍മാരില്‍ ചിലപ്പോള്‍ കൊന്തയിട്ടവനും കാവിയുടുത്തവനും തൊപ്പിയിട്ടവനുമുണ്ടാകും. അപ്പോള്‍ ജാതിയും മതവുമല്ല പ്രശ്നം. കാശിന് വേണ്ടി പെറ്റമ്മയെപ്പോലും കൂട്ടിക്കൊടുക്കുന്നവന്‍മാര​്‍ക്ക് ഇതും ഇതിനപ്പുറവും ചെയ്യുവാന്‍ സാധിക്കും. ശരിയായ രീതിയിലുള്ള ഒരു തിരിച്ചറിയല്‍ സംവിധാനം ഇല്ലാത്തതിന്റെ കുഴപ്പങ്ങളാണ് ഇതൊക്കെ.

  11. @ രജൻ – അങ്ങനെ ഒരു വരി കൂടെ ലേഖനത്തിൽ അവശ്യം എഴുതിച്ചേർക്കുന്നതാണ്. ബ്രിട്ടീഷ് ക്യാമ്പുകളിൽ ഇരച്ചുകയറി കനത്ത ആൾനാശം ഉണ്ടാക്കി മടങ്ങാനും വസീറിസ്ഥാൻ പോരാളികൾക്കായിട്ടുണ്ട്. പക്ഷെ അവർ അതേ വീര്യത്തോടെ ഇന്ന് തീവ്രവാദ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്നു എന്നതാണ് ഖേദകരം.

  12. ഇവിടെ ഷബു തോമസ്‌ എഴുതിയതാണ് വാസ്തവം.പാവപ്പെട്ടവന്‍ നേരായ മാര്‍ഗത്തില്‍ കൂടി വല്ല കാര്യവും സാധിക്കാന്‍ നോക്കിയാല്‍ തീര്‍ത്താല്‍ തീരാത്ത കടമ്പകളാണ്.എന്നാല്‍ വളഞ്ഞ വഴിക്കാരോ?പുഷ്പം പോലെ സംഗതി ഒപ്പിച്ചെടുക്കുകയും ചെയ്യും.
    കപ്പലില്‍ തന്നെ കള്ളന്മാര്‍ കിടക്കുമ്പോള്‍ പുറത്ത് തപ്പുന്നതെന്തിന്?

  13. അഴിമതി ഏതു തലത്തില്‍ എത്തി നില്‍ക്കുന്നു എന്നതിനു അടിവര ഇടുന്ന പോസ്റ്റ്‌.കൊടുക്കുന്നവനും വാങ്ങുന്നവനും പരാതി ഇല്ലല്ലോ..അവസ്ഥ ഭീകരം തന്നെ..

  14. കള്ള പാസ്പോര്‍ട്ടെടുക്കുന്ന കാര്യത്തില്‍ ഇന്ത്യക്കാരും (മലയാളികളും) ഒട്ടും മോശമല്ല. അരി പ്രശ്നത്തിന്റെ പേരിലാണെങ്കിലും പിടിയിലാവുന്ന മലയാളികളുടെ വാര്‍ത്തകള്‍ മിക്കപ്പോഴും വാര്‍ത്തകളില്‍ കാണാം.

  15. ഇത്തരത്തിൽ രണ്ട് പാസ്പോറ്ട്ട് കൈവശം വച്ച ആളേകുറിച്ച് വിവരം കിട്ടിയപ്പോൾ തന്നെ അത് ഇന്ത്യൻ കൌൺസിലേറ്റിനേ അറിയിക്കേണ്ടിയിരുന്നില്ലെ.

  16. @ Srikumar –

    ഇറാനിന്റെ കടലിടുക്കുകളില്‍ എവിടെയോ എണ്ണക്കിണറുകളും താങ്ങി നില്‍ക്കുന്ന പ്ലാറ്റ്‌ഫോമുകളില്‍ ഒന്നിലായിരുന്നു എനിക്കാ ദിനങ്ങളില്‍ ജോലി. 16 ദിവസത്തോളം ഒരു ബോട്ടില്‍ താമസിച്ച് കടലിന് നടുക്കുള്ള ഒരു പ്ലാറ്റ്‌ഫോമില്‍ .. ഈ പറഞ്ഞ സ്ഥലത്ത് നിന്ന് ഞാൻ ഏത് ഇന്ത്യൻ കൌൺസിലേറ്റിനെ ബന്ധപ്പടണം എന്നാണ് ? ഇനി മടങ്ങി UAE യിൽ വന്നിട്ടായാലും എന്ത് പറഞ്ഞാണ് പരാതി കൊടുക്കേണ്ടത് ? എന്റെ കൈയ്യിൽ അയാളുടെ പാസ്സ്പ്പോർട്ടുകളുടെ കോപ്പി ഒന്നും ഇല്ലല്ലോ ?

  17. കാശു ഭരിക്കുന്നിടത്ത് കാശു തന്നെ ദൈവം. അതു കഴിഞ്ഞിട്ടേ മറ്റെന്തുമുള്ളു. കൈക്കൂലി കൊടുത്താല്‍ എന്തും സാധിക്കുമെന്നറിയുന്നവര്‍ കാശെറിയുന്നു. കൈക്കൂലി ഒരിക്കല്‍ വാങ്ങിയവന്‍ അത് ഭംഗിയായി തുടരുന്നു. അതിനാല്‍ കൈക്കൂലി കൊടുക്കാനില്ലാത്ത സാധാരണക്കാരന്‍ ജീവിക്കാനാവാ‍തെ വലയുന്നു. അവന്‍ ഉള്ള കാശ് ദൈവത്തിന് കൈക്കൂലിയായി അര്‍പ്പിച്ച് പ്രാര്‍ത്ഥിച്ച് ജീവിതം കഴിക്കുന്നു. ഒരു പക്ഷേ കൈക്കൂലിയുടെ തുടക്കം തന്നെ ഈ കാണിക്കയിടലില്‍ നിന്നായിരിക്കുമോ ആവോ?

  18. ലിങ്ക് വര്‍ക്ക് ചെയ്യുനില്ല (www.gulfmalayaly.com/magazine/july/inner2.php).
    ആര്ക്കൈവ് വഴി ആണ് വായിക്കാന്‍ പറ്റിയത്.

    “കാഴ്ചയില്‍ ഒരു ശരാശരി പാക്കിസ്ഥാനിയെപ്പോലെ തോന്നില്ലെന്ന് മാത്രമല്ല നല്ല ഒന്നാന്തരമൊരു വടക്കേ ഇന്ത്യന്‍ ഛായയാണ് അസീസിന്”

    ഇതു ഇന്ത്യാക്കാര്ക്ക് ഉള്ള ഒരു തെറ്റായ ധാരണയാണ്.
    ഇതു വായിക്കു – (http://forums.bharat-rakshak.com/viewtopic.php?f=1&t=5999&start=1320)

    ഈ ലേഖനത്തില് പറയുന്ന പോലെ ഇതു ഒരു ‘ Law and Order ‘ ഇഷ്യു അല്ല.
    സംഭവം രാഷ്ട്രീയ കാരണങ്ങള് കൊന്ട് തന്നെയാണ്.

    ലക്ഷ കണക്കിന് ബംഗളദേശിക്കള് ഭാരത്തതില് ദിനം പ്രതി കയറുന്ണ്ട്.

    ധാക്കയിലും കൊല്കത്തയിലും വീടുള്ളവര്‍ ഗളഫില്‍ തന്നെ അനവധിയുന്ട്.

    നമ്മുടെ കേരളക്കാരന്‍ വിദേശകാര്യ മന്ത്രി കഴിഞ വര്‍ഷം പാസ്സ്പ്പോര്ട്ടിനു ‘പോലിസ് വെരിഫിക്കെഷന്‍’ എടുത്ത് കളയുമെന്ന് പ്രഖ്യാപ്പിച്ചുട്ടുന്ടായിരുനു.

  19. @ അനോണി – “കാഴ്ചയില്‍ ഒരു ശരാശരി പാക്കിസ്ഥാനിയെപ്പോലെ തോന്നില്ലെന്ന് മാത്രമല്ല നല്ല ഒന്നാന്തരമൊരു വടക്കേ ഇന്ത്യന്‍ ഛായയാണ് അസീസിന്” . ഇതു ഇന്ത്യാക്കാര്ക്ക് ഉള്ള ഒരു തെറ്റായ ധാരണയാണ്.

    എന്താണാവോ ആ തെറ്റായ ധാരണ? അത് തിരുത്താൻ പാകത്തിന് താങ്കൾ ഒന്നും പറഞ്ഞില്ലല്ലോ. ഒരു ശരാശരി പാക്കിസ്ഥാനിയും ശരാ‍ശരി വടക്കേ ഇന്ത്യക്കാരനും തമ്മിൽ നല്ല അന്തരമുണ്ട്. അതില്ല എന്ന് പറഞ്ഞ് താങ്കൾ സമർത്ഥിച്ചിട്ടുമില്ല. അതുകൊണ്ട് എന്റെ സ്റ്റേറ്റ്മെന്റ് വന്മതിൽ പോലെ അങ്ങനെതന്നെ നിൽക്കുന്നു.

    ധാക്കയിലും കൽക്കത്തയിലും വീടുള്ളവരേയും വസീറിസ്ഥാനിൽ ജീവിക്കുന്ന ഇന്ത്യൻപാസ്സ്പ്പോർട്ട് കൈവശം വെച്ച ആളേയും ഒരേ കണ്ണുകൊണ്ട് കാണുന്നത് എങ്ങനെയാണെന്ന് എനിക്ക് മനസ്സിലായില്ല. അതിനുപിന്നിൽ ഒരു രാഷ്ട്രീയകാരണവും ഇല്ല. ലേഖനത്തിൽ പറഞ്ഞതുപോലെയുള്ള എന്തെങ്കിലും മുട്ടാപ്പോക്ക് ന്യായങ്ങൾ അല്ലെങ്കിൽ തീവ്രവാദം ഇതല്ലാതെ മറ്റൊന്നുമല്ല.

    ഇത്രയുമൊക്കെ സംവദിക്കാൻ പാകത്തിന് കാഴ്ച്ചപ്പാടുള്ള ഒരാൾ അനോണീമസ് ആയി നിൽക്കുന്ന അവസ്ഥ എന്തായാലും കഷ്ടം തന്നെ.

  20. വളരെ അവസരോചിതവും ധീരവുമായ പോസ്റ്റ്‌ . പലരും ഈ വിഷയത്തെ കുറിച്ച് പറയാന്‍ ഭയപ്പെടുന്നു. സ്ഫോടനത്തിനു ശേഷം കാര്യമാത്ര പ്രസക്തമായ ഒരു പോസ്റ്റു പോലും വന്നില്ലല്ലോ എന്നാലോചിച്ചു ഇരിക്കുമ്പോഴാണ് താങ്കളുടെ പ്രതികരണം .Hats off to you.

  21. ഗള്‍ഫ് രാജ്യങ്ങളില്‍ കാസര്‍ഗോഡ് പാസ്പോര്‍ട്ട് എന്നൊരു പ്രയോഗം വളരെ സാര്‍വത്രികം ആണെന്നു മനോജേട്ടന് അറിയാമായിരിക്കുമല്ലൊ, അത്തരം പാസ്പോര്‍ട്ടുകള്‍ മുംബായില്‍നിന്നു വരുത്തുന്ന ഓറിജിനലുകള്‍ തന്നെ എന്നാണ് പറയപ്പെടുന്നത്.

  22. രാജ്യസ്നേഹം ചരമമടഞ്ഞിട്ട് 64 വര്‍ഷങ്ങള്‍ക്ക് മേലെയായി

  23. “@ ……” . ഇതു ഇന്ത്യാക്കാര്ക്ക് ഉള്ള ഒരു തെറ്റായ ധാരണയാണ്.

    എന്താണാവോ ആ തെറ്റായ ധാരണ? അത് തിരുത്താൻ പാകത്തിന് താങ്കൾ ഒന്നും പറഞ്ഞില്ലല്ലോ. ഒരു ശരാശരി പാക്കിസ്ഥാനിയും ശരാ‍ശരി വടക്കേ ഇന്ത്യക്കാരനും തമ്മിൽ നല്ല അന്തരമുണ്ട്. അതില്ല എന്ന് പറഞ്ഞ് താങ്കൾ സമർത്ഥിച്ചിട്ടുമില്ല. അതുകൊണ്ട് എന്റെ സ്റ്റേറ്റ്മെന്റ് വന്മതിൽ പോലെ അങ്ങനെതന്നെ നിൽക്കുന്നു.”

    “ഇതു ഇന്ത്യാക്കാര്ക്ക് ഉള്ള ഒരു തെറ്റായ ധാരണയാണ്.
    ഇതു വായിക്കു – (http://forums.bharat-rakshak.com/viewtopic.php?f=1&t=5999&start=1320)”

    My point is your basic contention that an ‘ordinary’ Paki is different from an ‘ordinary’ N.Indian is wrong.
    The link I suggested gives a good read about that issue.
    “ധാക്കയിലും കൽക്കത്തയിലും വീടുള്ളവരേയും വസീറിസ്ഥാനിൽ ജീവിക്കുന്ന ഇന്ത്യൻപാസ്സ്പ്പോർട്ട് കൈവശം വെച്ച ആളേയും ഒരേ കണ്ണുകൊണ്ട് കാണുന്നത് എങ്ങനെയാണെന്ന് എനിക്ക് മനസ്സിലായില്ല. അതിനുപിന്നിൽ ഒരു രാഷ്ട്രീയകാരണവും ഇല്ല. ലേഖനത്തിൽ പറഞ്ഞതുപോലെയുള്ള എന്തെങ്കിലും മുട്ടാപ്പോക്ക് ന്യായങ്ങൾ അല്ലെങ്കിൽ തീവ്രവാദം ഇതല്ലാതെ മറ്റൊന്നുമല്ല.”

    Dear Sir,
    The Issue is one and the same. It is simple ‘illegal migration’. The basic cause of this is ‘secular’ practices (like ‘minorityism and vote bank politics.
    ) of certain political parties.

    It is not a ‘sin’ to post using anonymous profile. If you see any merit in my statements, accept it otherwise reject it.

  24. മനോജേട്ടാ വളരെ പ്രസക്തമായ വിഷയം. ഇന്ന് വളരെ എളുപ്പത്തിൽ ലഭ്യമാകുന്ന ഒന്നാണ് ഇന്ത്യൻ പാസ്സ്‌പോർട്ട് എന്നാണ് പല വാർത്തകളിൽ നിന്നും മനസ്സിലാകുന്നത്. മംഗലാപുരത്തെ വിമാനാപകടത്തിൽ ചിലരുടെ പാസ്സ്‌പോർട്ട് വ്യാജ്യമാണെന്ന വാർത്ത ഉണ്ടായിരുന്നു.ഇന്ത്യയിൽ നിന്നും യാത്രചെയ്യുന്നവരുടെ പാസ്സ്‌പോർട്ട് യഥാർത്ഥമാണോ എന്ന് പരിശോധിക്കുക എളുപ്പമാണെന്ന് ഞാൻ കരുതുന്നു. പാസ്സ്‌പോർട്ട് നമ്പർ ഉള്ള ഒരു ഡാറ്റാബേസ് എമിഗ്രേഷൻ വിഭാഗത്തിന് ഉണ്ടാവില്ലെ. അതിൽ നിന്നും വ്യാജപാസ്സ്‌പോർട്ട് കണ്ടെത്താൻ സാധിക്കില്ലെ? ഇവിടത്തെ ലിങ്ക് കിട്ടുന്നില്ല ഗൂഗിൾ കാച്ചെ ആണ് വായിക്കാൻ സാധിച്ചത്.

    “കാർഗ്ഗിൽ കുംഭകോണം“ ഇവിടെയും പരാമർശിച്ച് കണ്ടതുകൊണ്ട് ചോദിക്കുന്നു. എന്താണ് അതിലെ വാസ്തവം. ഭാരം കൂടിയ ശവപ്പെട്ടികൾ വാങ്ങി എന്നതൊഴിച്ചാൽ സാമ്പത്തികമായി എന്തെങ്കിലും ക്രമക്കേട് ഏതെങ്കിലും ഏജൻസി കണ്ടെത്തിയിട്ടുണ്ടോ? സം‌യുക്തപാർലമെന്ററി സമിതി ഉൾപ്പടെ പല ഏജൻസികളും അന്വേഷിച്ച കേസാണല്ലൊ ഇത്? ഓഫ് ടോപ്പിക്ക് ആയതിന് ക്ഷമചോദിക്കുന്നു.

  25. പണവും പ്രലോഭനങ്ങളും കാണുമ്പോള്‍ സ്വന്തം അമ്മയെപ്പോലും വിലയിട്ട് ചന്തയിലെത്തിക്കാന്‍ തയ്യാറാവുന്ന അനവധി രാഷ്ട്റീയ-ഉദ്യോഗസ്ഥ കൂട്ടുകെട്ടുകളില്‍ രാഷ്ട്രസുരക്ഷ ഒരു സങ്കല്പ്പം മാത്രമായി മാറുന്നു. നമ്മുടെ വന്‍‌നഗരങ്ങളില്‍ മരിച്ചു വീഴുന്ന നിരപരാധികളുടെ കരിഞ്ഞമാംസത്തിന്റെ മണം കൂടിയുണ്ട് ആ നോട്ടുകള്‍ക്കെന്നവര്‍ തിരിച്ചറിയട്ടെ!

Leave a Reply

Your email address will not be published. Required fields are marked *

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>