ചോർന്നൊലിക്കുന്ന ലൈഫ് ഫ്ലാറ്റുകൾ


222
ർക്കാർ സംവിധാനത്തിൽ ഉണ്ടാക്കിയ ശേഷം പൊളിഞ്ഞ് തകരുന്നതായി ഏറ്റവും കൂടുതലായി നാം കാണുന്നത് റോഡുകളാണ്. റോഡുപണി എന്ന് പറഞ്ഞാൽത്തന്നെ അഴിമതിയുടെ കൂത്തരങ്ങാണ്. PWD എന്ന വെള്ളാന ഒരുകാലത്തും കറുക്കാൻ പോകുന്നില്ല.

ഹൈക്കോടതി കെട്ടിടവും നിയമസഭാ കെട്ടിടവും ചോർന്നൊലിക്കാത്തതും ഇടിഞ്ഞ് വീഴാത്തതും ഇരിക്കുന്ന കൊമ്പ് മുറിക്കരുത് എന്ന സമാന്യബുദ്ധി അഴിമതിക്കാർക്ക് ഉള്ളതുകൊണ്ട് മാത്രമാണ്. ഹൈക്കോടതി കെട്ടിടത്തിൻ്റെ അവസ്ഥയും അത്ര ഗംഭീരമൊന്നും അല്ല. അതുകൊണ്ടുകൂടെ ആകണം അവിടന്ന് മാറാനുള്ള ശ്രമങ്ങൾ നടത്തുന്നത്.

എന്തായാലും പാവപ്പെട്ടവന് വേണ്ടി പണിയുന്ന വീടുകളും ഫ്ലാറ്റുകളുമൊക്കെ ചെറുചില്ലകൾ മാത്രമാണ്. അതിൽ നിന്ന് കക്കാനുള്ളതിൻ്റെ പരമാവധി ഈ അഴിമതിക്കാർ കട്ട് കീശയിലാക്കും. അതിൻ്റെ ഏറ്റവും പുതിയ തെളിവാണ് ഒരു വർഷം മാത്രം പഴക്കമുള്ള മുണ്ടൻവേലിയിൽ ലൈഫ് പദ്ധതി പ്രകാരം ഉണ്ടാക്കിയ ഫ്ലാറ്റുകൾ.

കനാലിൻ്റെ പുറമ്പോക്കിൽ ജീവിച്ചിരുന്നപ്പോൾ, കനാലിൽ വെള്ളം പൊങ്ങുമ്പോൾ മാത്രമാണ് അവർക്ക് ദുരിതം ഉണ്ടായിരുന്നത്. പക്ഷേ ലൈഫിൻ്റെ ഫ്ലാറ്റിൽ ഒരോ ചെറുമഴയും അവർക്ക് പേടിസ്വപ്നമാണ്.

1. ചോർന്നൊലിക്കുന്ന മേൽക്കൂര.

2. അടുക്കളയിൽ ഭക്ഷണം പാകം ചെയ്യണമെങ്കിൽ കുടപിടിച്ച് നിൽക്കണമെന്ന അവസ്ഥ.

3. ബ്ലോക്ക് ആകുന്ന ശുചിമുറി സംവിധാനങ്ങൾ.

4. സെപ്റ്റിക്ക് ടാങ്കുകളുടെ അവസ്ഥയും പരിതാപകരം.

5. ഓടകളോ കാനകളോ കെട്ടിടത്തിന് ചുറ്റും ഇല്ല.

അധികം വൈകാതെ ഈ കെടിടം നിലം പൊത്തുക തന്നെ ചെയ്യും. അതിന് മുന്നേ ജീവഭയം കാരണം ഇവിടത്തെ അന്തേവാസികൾ മറ്റേതെങ്കിലും പുറമ്പോക്കിലേക്ക് ചേക്കേറും.

കേരളത്തിൽ വീട് ഇല്ലാത്തവർ ആരുമില്ല എന്ന സ്ഥാപിച്ചെടുക്കാനും പ്രഖ്യാപനം നടത്താനുമൊക്കെ എളുപ്പമാണ്. പക്ഷേ, പ്രഖ്യാപനം കഴിഞ്ഞ് അധികം വൈകാതെ കൂട്ടത്തോടെ വീടില്ലാതായിപ്പോകുന്ന ഏക സംസ്ഥാനം എന്ന ചീത്തപ്പേരും കേരളത്തിനുണ്ടാകും.

ലൈഫ് പദ്ധതിയുടെ ഓരോ നിർമ്മാണവും ഇത്തരത്തിൽ അഴിമതി നിറഞ്ഞതാണ്. ഇതിൽ നിന്നൊരു മോചനം കേരളജനതയ്ക്ക് ഇല്ലേ? ഇതിനൊന്നും ഒരു പരിഹാരവും ഇല്ലെന്നാണോ? വോട്ട് ചോദിച്ച് പോലും അങ്ങോട്ട് ആരും ചെല്ലാത്ത അവസ്ഥ. സ്വന്തമായി സ്ഥാനാർത്ഥികളെ നിർത്തി പോരാടാൻ തയ്യാറെടുക്കുന്ന പൊതുജനം വേദനിപ്പിക്കുന്ന കാഴ്ച്ച തന്നെയാണ്.

ആരാധനാലയങ്ങൾ കട്ട് കടത്തിയാലും ചോർന്നൊലിച്ചാലും അതിനകത്തിരിക്കുന്ന (ഇരിക്കുന്നുണ്ടെങ്കിൽ) ദേവീദേവന്മാർക്ക് ഒന്നും സംഭവിക്കാൻ പോകുന്നില്ല. തോർത്ത് മാത്രം ചുറ്റി പൂജ ചെയ്യുന്ന ശാന്തിക്കാരൻ ചെറുതായൊന്ന് നനഞ്ഞെന്ന് വരും. അത്രേയുള്ളൂ.

പക്ഷേ അതുപോലല്ല ജനങ്ങൾ വസിക്കുന്ന ഇടങ്ങൾ ചോർന്നൊലിച്ചാൽ. ഇതൊക്കെ കട്ട് മുടിച്ചവരോടും കൃത്യമായി ജോലി ചെയ്യാതെ പോയവരോടുമൊക്കെ കാലം കണക്ക് ചോദിക്കുക തന്നെ ചെയ്യും. അക്കാലം അത്ര വിദൂരമൊന്നുമല്ല.

വീഡിയോ കണ്ട് മനസ്സിലാക്കൂ…

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>