വാർത്തേം കമന്റും – പരമ്പര 12


1111

വാർത്ത 1:- കുരിശുകൾ ജീവിതത്തിന്റെ അവിഭ്യാജ ഘടകമെന്ന് കെ.എം.മാണി.
കമന്റ് 1:- കുരിശുമരണവും ചിലപ്പോൾ വളരെ അത്യാവശ്യമാണ് കുഞ്ഞാടേ.

വാർത്ത 2:- വീഴാനാണെങ്കിൽ സർക്കാർ എന്നേ വീണേനെ എന്ന് മുഖ്യമന്ത്രി
കമന്റ് 2:- ഭൂകമ്പമുണ്ടായാലും വീഴില്ലെന്ന് ജനത്തിനിപ്പോൾ നന്നായിട്ടറിയാം.

വാർത്ത 3 :- തനിക്ക് നേരെ മാങ്ങയെറിഞ്ഞ യുവതിക്ക് വെനസ്വേല പ്രസിഡന്റ് നിക്കോളാസ് മഡൂറോയുടെ വക പുതിയ വീട്.
കമന്റ് 3 :- വെനസ്വേലയിൽ മാങ്ങയ്ക്ക് അസാധാരണമാം വിധം വില ഉയരാൻ സാദ്ധ്യത.

വാർത്ത 4: – പാർലിമെന്ററി രംഗത്ത് പ്രായപരിധി വേണമെന്ന് ജോണി നെല്ലൂർ
കമന്റ് 4:- കാലിയാകുന്ന പാർലിമെന്റ്, തീർത്ഥാടന കേന്ദ്രമാക്കാനുള്ള പരിപാടി ആണെന്ന് തോന്നുന്നു.

വാർത്ത 5:- ചോദ്യം അറ്റന്റ് ചെയ്താലും മാർക്ക് നൽകുമെന്ന് വിദ്യാഭ്യാസമന്ത്രി
കമന്റ് 5:- അപ്പറഞ്ഞത് വിജയശതമാനം കണ്ടപ്പോൾ ബോദ്ധ്യമായി.

വാർത്ത 6:- ചൈനയിൽ നിന്നുള്ള പ്ലാസ്റ്റിക്ക് അരി വ്യാപകമാകുന്നു.
കമന്റ് 6:- പ്ലാസ്റ്റിക്ക് മാലിന്യം സംസ്ക്കരിക്കപ്പെടുന്നില്ല എന്ന പരാതി തീർന്നില്ലേ ?

വാർത്ത 7:- ജി.മെയിലും ഫേസ്ബുക്കും നിരോധിക്കണമെന്ന് ബിജെപി എം.പി.
കമന്റ് 7:- ഇന്റർ‌നെറ്റും കമ്പ്യൂട്ടറും നിരോധിക്കുന്ന വഴിക്കൊന്ന് ചിന്തിച്ചുകൂടെ ?

വാർത്ത 8:- നിസാമിനെതിരെ വാർത്ത കൊടുത്തതിന് മാതൃഭൂമി റിപ്പോർട്ടർക്ക് വധഭീഷണി.
കമന്റ് 8:- കോടീശ്വരന്മാരെ ബഹുമാനിക്കാൻ അറിയാത്തവർക്ക് ഇതൊരു പാഠമായിരിക്കട്ടെ.

വാർത്ത 9:- യമനിൽ നിന്ന് ജീവനും കൊണ്ട് രക്ഷപ്പെട്ടവർ നാട്ടിലെത്തിയപ്പോൾ ഹർത്താലിൽ കുടുങ്ങി.
കമന്റ് 9:- യമനിലേക്ക് അടുത്ത ഫ്ലൈറ്റ് എപ്പോഴാണെന്ന് അന്വേഷിച്ചതായും വാർത്തയുണ്ട്.

വാർത്ത 10:- ശ്രീപത്മനാഭ ക്ഷേത്രത്തിന് സമീപം വൻ ബോംബ് ശേഖരം.
കമന്റ് 10:- പത്മനാഭൻ ഒഴികെ ബാക്കിയെല്ലാം ആ ഭാഗത്തുണ്ട്.

Comments

comments

One thought on “ വാർത്തേം കമന്റും – പരമ്പര 12

  1. വാർത്തേം കമന്റും പരമ്പര തുടരട്ടെ, എല്ലാ ഭാവുകങ്ങളും.
    മുഖ്യമന്ത്രിക്കസേരയിലെ ഉമ്മൻ ചാണ്ടിയെ ഫെവിക്കോൾ പരസ്യത്തിൽ മോഡൽ ആക്കാവുന്നത്. അത്രയും ഉറച്ച പിടുത്തമാണ് കസേരയിൽ. രണ്ടാമത് പ്രസിദ്ധീകരിച്ച എസ് എസ് എൽ സി ഫലത്തിൽ വിജയശതമാനം 100 നും മുകളിൽ പോകുമോ എന്നൊരു സംശയം ഉണ്ടായിരുന്നു. ഭാഗ്യത്തിന് അങ്ങനെ ഉണ്ടായില്ല. എന്നാൽ ഇപ്പോഴും പരീക്ഷ എഴുതാത്ത രണ്ട് വിദ്യാർത്ഥികൾക്ക് ഗ്രേഡ് കിട്ടിയതായി വാർത്തയുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>