പൊതുജന സേവനം !!


1. ആർ.എസ്.പി.മുന്നണി വിട്ടു. കൊല്ലത്ത് ആരുടേയും സഹായം സ്വീകരിക്കും.

2. ബി.ജെ.പി. 58 സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു. സുഷമ സ്വരാജ് ഇറങ്ങിപ്പോയി.

3. ഇന്നസെന്റിന്റെ സ്ഥാനാർത്ഥിത്വം – അമ്മയിൽ മുറുമുറുപ്പ്.

4. ഇടഞ്ഞ ആർ.എസ്.പി.യെ കോട്ടയം നൽകി തണുപ്പിക്കാൻ ശ്രമം.

5. എസ്.ജെ.ഡി.ക്ക് സീറ്റ് നൽകുന്നതിനെതിരെ പാലക്കാട് പോസ്റ്ററുകൾ.

6. യു.ഡി.എഫ്.നെതിരെ പിള്ള. – പാർട്ടിയെ അവഗണിച്ചതിന്റെ പ്രതിഫലനം തിരഞ്ഞെടുപ്പിൽ കാണാം.

7. ഇ.അഹമ്മദിന്റെ സ്ഥാനാർത്ഥിത്വം – ലീഗ് ആശയക്കുഴപ്പത്തിൽ.

8. കൊല്ലത്ത് കോൺഗ്രസ്സ് സ്ഥാനാർത്ഥിയാകാൻ തയ്യാർ – ജഗദീഷ്.

9. തമിഴ്‌നാട്ടിൽ ബി.ജെ.പി – വിജയകാന്ത് സഖ്യം.

10. എൽ.ഡി.എഫുമായി ചർച്ച തുടങ്ങി – ഗൌരിയമ്മ.

11. എസ്.ജെ.ഡി – കോൺഗ്രസ്സ് സീറ്റ് ചർച്ചയിൽ തീരുമാനമായില്ല.

12. നിലപാട് കടുപ്പിച്ച് കെ.എം.മാണി – ഇടുക്കി സീറ്റിനേക്കാൾ പ്രധാനം കസ്തൂരിരംഗൻ.

13. ഒഡീഷ പ്രതിപക്ഷ നേതാവ്(കോൺഗ്രസ്സ്) ബി.ജെ.ഡി.യിൽ.

14. സോഷ്യലിസ്റ്റ് ജനതയുമായി ധാരണയായില്ല. തിങ്കളാഴ്ച്ച വീണ്ടും ചർച്ച.

15. പി.സി.തോമസ് വിഭാഗം സീറ്റ് ചോദിച്ചു.

ഇതൊക്കെ എന്തിനാണെന്ന് മനസ്സിലായോ ? പൊതുജനത്തെ സേവിക്കാൻ. സേവിച്ച്, സേവിച്ച് പുരോഗമിപ്പിച്ച്, തേനും പാലും ഒഴുക്കി, സ്വർഗ്ഗരാജ്യം പൂകിക്കാൻ. അതിനിടയ്ക്ക് ക്ഷീണിച്ച് അവശരാകുമ്പോ‍ൾ അൽ‌പ്പനേരം ഇരിക്കാനായി ഒരു കസേര സംഘടിപ്പിക്കാൻ പാടില്ലേ ? പക്ഷെ, പൊതുജനമുണ്ടോ പാവപ്പെട്ട ഈ സേവകരുടെ കഷ്ടപ്പാടുകൾ വല്ലതും മനസ്സിലാകുന്നു!! കൈയ്യിൽ ഇത്തിരി മഷി തേച്ച് വരുമെന്നല്ലാതെ, ഈ ജനസേവകർ പിന്നൊരു അഞ്ച് കൊല്ലം പെടുന്ന പാട് വെല്ലതും നിങ്ങൾക്കറിയുമോ കഴുതകളേ ?

Comments

comments

3 thoughts on “ പൊതുജന സേവനം !!

  1. ഇക്കാലമത്രയും ചെയ്ത് തന്ന സേവനങ്ങൾക്കൊക്കെ സ്മരണവേണം, സ്മരണ. ഫ്ലക്സ് ബോർഡ് വെക്കുന്നുണ്ടല്ലോ, ചെയ്തതിന്റെ പേരിലെല്ലാം. കാണുന്നില്ലേ ജനമേ ?

Leave a Reply

Your email address will not be published. Required fields are marked *

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>