വാർത്തേം കമന്റും – പരമ്പര 22


1111

വാർത്ത 1:- ആട് ആന്റണി മദ്യപിക്കാറില്ല, മദ്യപിക്കുന്നവരോട് ചങ്ങാത്തവുമില്ല.
കമന്റ് 2:-  ആ ചങ്ങാതിക്ക് അതിന്റെ ഒരു കുറവ് മാത്രമേ ഉണ്ടായിരുന്നുള്ളൂ.

വാർത്ത 2:- പ്ലൂട്ടോയുടെ ഉപഗ്രഹമായ കെയ്‌റണിൽ മലകളും ഗർത്തങ്ങളും.
കമന്റ് 2:- പ്ലൂട്ടോയിൽ മലയാളി പാറമട ലോബിയുടെ അനധികൃത പാറമടകൾ കണ്ടെത്തി എന്നൊരു വാർത്ത കൂടെ താമസിയാതെ പ്രതീക്ഷിക്കുന്നു.

വാർത്ത 3:- അത്ഭുത രഹസ്യങ്ങളുടെ ചുരുളഴിക്കാൻ നാസ തയ്യാർ.
കമന്റ് 3:- മനുഷ്യൻ ചന്ദ്രനിൽ പോയിട്ടേയില്ല എന്ന ആരോപണം ശരിവെക്കുന്ന തെളിവുകളുടെ ചുരുൾ, സ്റ്റോർ റൂമിൽ എവിടെയെങ്കിലും ഇരിപ്പുണ്ടെങ്കിൽ അതാദ്യം അഴിക്കണേ.

വാർത്ത 4:- ഫേസ്‌ബുക്കിലെ അൺ‌ഫ്രണ്ടിങ്ങ് പീഢനമെന്ന് ടാസ്‌മാനിയയിലെ ഇൻഡസ്ട്രിയൽ റിലേഷൻസ് ട്രിബ്യൂണൽ.
കമന്റ് 4 :- നേരിട്ട് കാണുകപോലും ചെയ്യാത്ത ഒരാളെ പീഢിപ്പിച്ച കുറ്റത്തിന് അകത്ത് പോകാനുള്ള സാഹചര്യം ഒരുങ്ങുന്നു.

വാർത്ത 5:- മലയാളി സോഷ്യൽ മീഡിയാ ഗ്രൂപ്പുകളെ ഐ.എസ്. ലക്ഷ്യമിടുന്നു.
കമന്റ് 5:- അവന്മാരുടെ അന്ത്യം മലയാളികളുടെ കൈകൊണ്ട് തന്നെ ആകാനാണ് സാദ്ധ്യത.

വാർത്ത 6:- സ്മാർട്ട് സിറ്റി പദ്ധതിയിൽ 30 കോടിയുടെ അഴിമതി.
കമന്റ് 6:- പണി കഴിഞ്ഞില്ലല്ലോ ? തുടങ്ങീതല്ലേ ഉള്ളൂ.

വാർത്ത 7 :‌- സൂര്യന്റെ പുറം‌പാളിയിൽ വൻ‌ദ്വാരം കണ്ടെത്തിയതായി നാസ.
കമന്റ് 7:- ഓസോൺ പാളിയിലെ വിള്ളലും, സൂര്യനിലെ ഇപ്പറഞ്ഞ ദ്വാരവും നമ്മുടെ പി.ഡബ്ലി.യു. വിചാരിച്ചാൽ അടയ്ക്കാവുന്നതേയുള്ളൂ.

വാർത്ത 8:- മലപ്പുറത്ത്, ഭർത്താക്കന്മാരുടെ ഫോട്ടോ പോസ്റ്ററിൽ വെച്ച് ഭാര്യമാർ പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നു.
കമന്റ് 8:- സ്ത്രീകളെ മുൻ‌നിരയിലേക്ക് കൊണ്ടുവരാനും ഒപ്പത്തിനൊപ്പം എത്തിക്കാനുമായി സംവരണം ഏർപ്പെടുത്തിയിട്ടും പുരുഷമേധാവിത്വത്തിന് തന്നെ അന്തിമ വിജയം.

വാർത്ത 9:- തിരഞ്ഞെടുപ്പിൽ സീറ്റ് കിട്ടാത്തതുകൊണ്ട് യൂത്ത് കോൺഗ്രസ്സ് പ്രവർത്തകർ ഷർട്ട് ഊരി പ്രകടനം നടത്തി പ്രതിഷേധിച്ചു.
കമന്റ് 9:- നാട്ടുകാർക്ക് പ്രയോജനമുള്ള എന്തെങ്കിലും ഒരു കാര്യത്തിനായി ഇക്കൂട്ടർ ഷർട്ട് ഊരിയിട്ട് പ്രവർത്തിക്കുന്നത് ഇതുവരെ കണ്ടിട്ടില്ലല്ലോ ?!

വാർത്ത 10:- സ്വാമി ശ്വാശ്വതീകാനന്ദയെ വെള്ളാപ്പള്ളിയും മകനും ചേർന്ന് കൊലപ്പെടുത്തിയതാണെന്ന് ബിജു രമേശ്.
കമന്റ് 10:- ആനപ്പുറത്ത് ഇരിക്കാൻ കൊതിച്ചവൻ ശൂലത്തേൽ കേറി.

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>