ഇത്തരം സർവ്വേകൾ ജനാധിപത്യവിരുദ്ധം


77
വാന്റെ ഒരു സഹപ്രവർത്തകന് രണ്ട് ദിവസം മുൻപ് 9311527064 എന്ന നമ്പറിൽ നിന്ന് ഒരു വിളി വന്നു. റെക്കോഡ് ചെയ്ത സന്ദേശമായതുകൊണ്ടും ചോദ്യങ്ങളുടെ സ്വഭാവം കൊണ്ടും, തന്നെ അതൊരു സർവ്വേ ആണെന്ന് തുടക്കത്തിൽത്തന്നെ വ്യക്തമായിരുന്നു. ഒബ്‌ജൿറ്റീവ് ടൈപ്പ് ഉത്തരങ്ങൾ അവർ തന്നെ നിരത്തുന്നുമുണ്ട്.

ചോദ്യങ്ങൾ തുടങ്ങുന്നത് ഏതാണ് ഇപ്രകാരമാണ്. (ക്രമനമ്പറുകൾ കൃത്യമായുള്ളതല്ല).

1. നിങ്ങളുടെ ഇപ്പോഴത്തെ പ്രശ്നം കോവിഡാണോ അതോ ഒരു ജോലിയാണോ?

തുടർന്ന് അത് സർക്കാരിനെപ്പറ്റിയും ഭരണത്തിന്റെ പ്രശ്നങ്ങളെപ്പറ്റിയുമുള്ള ചോദ്യങ്ങളായി മാറുന്നു.

2. സാധാരണ ജനത്തിന്റെ പ്രശ്നങ്ങൾ എന്റെല്ലാമാണ് ?

3. ഭരണത്തിന്റെ പ്രശ്നങ്ങൾ എന്തെല്ലാമാണ് ?

4. പിണറായി വിജയൻ ഭരണം നല്ലതോ മോശമോ ?

അവിടന്നങ്ങോട്ട് ചോദ്യങ്ങളുടെ സ്വഭാവം മാറുന്നു.

5. നിങ്ങൾ അവസാനം വോട്ട് ചെയ്തത് LDF നാണോ, UDF നാണോ, BJP ക്കാണോ ?

6. നിങ്ങളുടെ ജില്ലയേതാണ് ?

സമ്മതിദാന അവകാശത്തിന് ഒരു സ്വകാര്യസ്വഭാവമുണ്ടെന്ന് നല്ല ബോദ്ധ്യമുള്ളതുകൊണ്ട് സഹപ്രവർത്തകൻ അവിടം മുതൽ സർവ്വേയെ വഴി തെറ്റിച്ചുവിടാൻ പ്രത്യേകം ശ്രദ്ധിച്ചു. വൈകാതെ ഫോൺ കട്ട് ചെയ്തുകയും ചെയ്തു. ആയതിനാൽ വില്ലേജ്, വാർഡ്, അഡ്രസ്സ് അടക്കമുള്ള കാര്യങ്ങൾ ചോദിക്കുന്നുണ്ടോ എന്ന് മനസ്സിലാക്കാനായില്ല.

വോട്ട് പിടിക്കാനായി എന്ത് തോന്ന്യാസവും ചെയ്യാൻ മടിക്കാത്ത കക്ഷിരാഷ്ട്രീയക്കാർ, ജനാധിപത്യത്തെ കശാപ്പ് ചെയ്യുന്ന ഇതിലപ്പുറമുള്ള വേലത്തരങ്ങൾ ചെയ്തില്ലെങ്കിലേ അതിശയമുള്ളൂ. അന്യസംസ്ഥാനങ്ങളിൽ നിന്നുള്ള വോട്ടർ‌മാർ സമ്മദിദാനം നിർവ്വഹിക്കാൻ കേരളത്തിൽ എത്തുമോ ഇല്ലയോ എന്ന് കൃത്യമായി അന്വേഷിച്ച് കണ്ടുപിടിച്ച്, ചെല്ലാത്തവരുടെ കള്ളവോട്ട് കുത്താനുള്ള സംവിധാനം വരെ കക്ഷിരാഷ്ട്രീയക്കാർക്കുണ്ടെന്ന് കണ്ണൂർക്കാരനായ സഹപ്രവർത്തകന് നല്ല ബോദ്ധ്യമുണ്ട്. ഈ സർവ്വേ ഉപയോഗിച്ച് അങ്ങനെയൊരു കള്ളവോട്ട് സാദ്ധ്യത പോലും നിലനിൽക്കുന്നെന്ന് അദ്ദേഹം പറയുന്നു.

ഇത്തരത്തിൽ ഫോൺ വിളികൾ നിങ്ങൾക്കാർക്കെങ്കിലും കിട്ടിയിരുന്നോ? വിളി കിട്ടിയാലും ഇല്ലെങ്കിലും ഇത് വോട്ടിന്റെ രഹസ്യസ്വഭാവം നഷ്ടപ്പെടുത്തുന്നതും വോട്ടിങ്ങ് സംബന്ധിയായ മറ്റ് തട്ടിപ്പുകൾക്കും വഴിവെക്കാൻ പോന്ന ഒരു സർവ്വേ അല്ലേ? 9311527064 എന്ന ഈ നമ്പറിന്റെ ചുവട് പിടിച്ചെങ്കിലും അന്വേഷണം ഉണ്ടാകേണ്ടതല്ലേ? അതിനായി പരാതി കൊടുക്കാൻ എന്റെ സഹപ്രവർത്തകൻ തയ്യാറാണ്. എവിടെ പരാതി കൊടുക്കണമെന്ന് അറിയുമോ? ഇലക്ഷൻ കമ്മീഷന് ഇക്കാര്യത്തിൽ എന്തെങ്കിലും ചെയ്യാനാവുമോ? ടിക്കാറാം മീനയ്ക്ക് പരാതി കൊടുക്കേണ്ടത് ഏത് വഴിക്കാണ്? വിലയേറിയ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും പ്രതീക്ഷിക്കുന്നു.

വാൽക്കഷണം:- ഈ നമ്പറിലേക്ക് തിരിച്ച് വിളിച്ചു നോക്കി. Please dial the extension number എന്ന് ഇംഗ്ലീഷിലുള്ള മറുപടിയാണ് കിട്ടുന്നത്.

അപ്ഡേറ്റ്:- അനൂപ് ടെക്നോളജിസ്റ്റ് റെക്കോർഡ് ചെയ്ത ഈ സർവ്വേ കേൾക്കണമെന്നുള്ളവർ ഈ ലിങ്ക് വഴി പോകുക.

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>