കൊറോണയെ പ്രതിരോധിക്കാൻ ചാണകവും ഗോമൂത്രവും മതിയെന്നുള്ളത് ഗോബർ നാസികളുടെ ഏറ്റവും അവസാനത്തെ കണ്ടുപിടുത്തമല്ല. ഇനിയും എത്രയോ എണ്ണംപറഞ്ഞ ഗോബർ മണ്ടത്തരങ്ങൾ വരാൻ കിടക്കുന്നു.
ഇതുവരെ പുറത്തുവന്ന എല്ലാ ഗോബർ മണ്ടത്തരങ്ങളും വാർത്താ ലിങ്കുകൾ സഹിതം ഇവിടെ ചേർത്തിരിക്കുന്നു. ഓരോ ഗോബർ മണ്ടത്തരങ്ങളിലും ക്ലിക്ക് ചെയ്താൽ അതാത് വാർത്തകളുടെ ലിങ്കുകളിലേക്ക് പോകാം.
വാൽക്കഷണം:- ഗോമൂത്രം കുടിപ്പിക്കാനുള്ള രാജ്യവ്യാപകമായ ‘സൽക്കാരങ്ങൾ’ നടത്തുമെന്ന് ചാണകമഹാസഭ പ്രഖ്യാപിച്ച് കഴിഞ്ഞിരിക്കുന്നു.
*****************************************
ഗോബർ മണ്ടത്തരം 1:- പശുക്കളെ പരിപാലിച്ചാൽ കുറ്റവാസന കുറയുമെന്ന് മോഹൻ ഭാഗവത്.
ഗോബർ മണ്ടത്തരം 2:- യോഗ കൊണ്ട് കൊറോണയെ പ്രതിരോധിക്കാമെന്ന് യോഗി ആദിത്യനാഥ്.
ഗോബർ മണ്ടത്തരം 3:- കൊറോണ വൈറസിനെ തടയാന്‍ ചാണകവും ഗോമൂത്രവും മതിയെന്ന് വിചിത്ര വാദവുമായി ഹിന്ദുമഹാസഭ അധ്യക്ഷൻ ചക്രപാണി മഹാരാജ്. ഇപ്പോൾ ദാ ബി.ജെ.പി. എം.എൽ.എ. സുമൻ ഹരിപ്രിയയും.
ഗോബർ മണ്ടത്തരം 4:- ലക്ഷ്മീദേവിയുടെ ചിത്രം നോട്ടിൽ അച്ചടിച്ചാൽ ധനസ്ഥിതി മെച്ചപ്പെടുമെന്ന് സുബ്രഹ്മണ്യൻ സ്വാമി.
ഗോബർ മണ്ടത്തരം 5:- രാജ്യത്തെ ജനങ്ങളുടെ മൂത്രം ശേഖരിച്ചാൽ യൂറിയ ഇറക്കുമതി നിർത്താമെന്ന് മന്ത്രി ഗഡ്കരി.
ഗോബർ മണ്ടത്തരം 6:- വിളവ് കൂട്ടാൻ കൃഷിയിടത്തിലെത്തി മന്ത്രം ചൊല്ലിയാൽ മതിയെന്ന് ഗോവ സർക്കാർ.
ഗോബർ മണ്ടത്തരം 7:- താറാവുകൾ ജലാശയങ്ങളിലൽ ഓക്‌സിജൻ വർദ്ധിപ്പിക്കുമെന്ന പുതിയ സിദ്ധാന്തവുമായി ബിപ്ലബ് ദേബ്.
ഗോബർ മണ്ടത്തരം 8:- സൂര്യപ്രകാശം തട്ടിയാല്‍ നാടന്‍ പശുവിലും സ്വര്‍ണമുണ്ടാകുമെന്ന് പശ്ചിമബംഗാള്‍ ബിജെപി പ്രസിഡന്‍റ് ദിലീപ് ഘോഷ്.
ഗോബർ മണ്ടത്തരം 9:- ഭാരതത്തിലെ പശുക്കളുടെ ചാണകത്തിൽ നിന്നും പ്ലൂട്ടോണിയം ലഭിക്കും അവയുടെ കൊമ്പിൽ നിന്ന് റേഡിയോ തരംഗങ്ങൾ ഉത്ഭവിക്കും.
ഗോബർ മണ്ടത്തരം 10:- ഹൈന്ദവ ക്ഷേത്രങ്ങൾ ഉള്ളിടത്തു വളരെ ഉയർന്ന ഇലക്ട്രോ മാഗ്നെറ്റിക് തരംഗങ്ങൾ ഉണ്ട്.
ഗോബർ മണ്ടത്തരം 11:- സൂര്യൻ ഓം ശബ്ദം ജപിക്കുന്നത് നാസ റെക്കോർഡ് ചെയ്തെന്ന് കിരൺ ബേഡി.
ഗോബർ മണ്ടത്തരം 12:- പശുക്കളുടെ പുറം തടവിയാൽ ഹൈപ്പർടെൻഷൻ മാറുമെന്ന് പ്രഗ്യാ സിങ്.
ഗോബർ മണ്ടത്തരം 13:- പശുക്കൾ ഹിന്ദുക്കളാണെന്നും അവരുടെ മരണാനന്തര ചടങ്ങുകൾ മുസ്ലീങ്ങളുടെ പോലെ ആകരുത് എന്നും ബിജെപി നേതാവ് രഞ്ജിത്ത് ശ്രീവാസ്തവ.
ഗോബർ മണ്ടത്തരം 14:- ആർത്തവമുള്ളപ്പോൾ പാചകം ചെയ്യുന്ന സ്ത്രീകൾ അടുത്ത ജന്മം നായയായ് ജനിക്കുമെന്ന് ഹിന്ദു സന്യാസി കൃഷ്ണസ്വരൂപ് ദാസ്.
ഗോബർ മണ്ടത്തരം 15:- ഫ്ലൂ ഒരു രോഗമല്ലെന്ന് യു.പി.മുഖ്യമന്തി യോഗി ആദിത്യനാഥ്.
ഗോബർ മണ്ടത്തരം 16:- ഹനുമാൻ മുസ്‌ലീമായിരുന്നു എന്ന പുതിയ കണ്ടെത്തലുമായി ബി.ജെ.പി എം.എൽ.എ. ബുക്കൽ നവാബ്.
ഗോബർ മണ്ടത്തരം 17:- പശുവിന്റെ പാലിൽ സ്വർണ്ണമുള്ളതുകൊണ്ടാണ് ഗോമൂത്രത്തിന് മഞ്ഞനിറമെന്ന് ബംഗാളിലെ മുതിർന്ന ബിജെപി നേതാവ് ദിലീപ് ഘോഷ്.
ഗോബർ മണ്ടത്തരം 18:- കൊറോണ വൈറസല്ല! അവതാരം, വിഗ്രഹമുണ്ടാക്കി പ്രാർത്ഥിക്കണമെന്ന് ചൈനീസ് പ്രഡിഡണ്ടിനോട് ചക്രപാണി മഹാരാജ്.
ഗോബർ മണ്ടത്തരം 19:- വിദേശപശുക്കൾ ഗോമാത അല്ലെന്നും, ആന്റിമാർ മാത്രമാണെന്നും പശ്ചിമ ബംഗാൾ ബിജെപി നേതാവ് ദിലീപ് ഘോഷ്.
ഗോബർ മണ്ടത്തരം 20:- പശുവിനെ ദേശീയമൃഗം ആക്കിയാൽ രാജ്യത്ത് തീവ്രവാദി ജനിക്കില്ലെന്ന് സ്വാമി വിശ്വേശ തീർത്ഥ.
ഗോബർ മണ്ടത്തരം 21:- കേരളത്തിലെ പ്രളയത്തിന് കാരണം പശുവിനെ കൊല്ലുന്നതും ബീഫ് കഴിക്കുന്നതുമെന്ന് ചക്രപാണി മഹാരാജ്.
ഗോബർ മണ്ടത്തരം 22:- മൃഗങ്ങൾ സഹായത്തിനു വേണ്ടി കരയുന്നത് കേട്ടാണ് കൊറോണ വന്നതെന്ന് ചക്രപാണി മഹാരാജ്.
ഗോബർ മണ്ടത്തരം 23:- ആൺമയിലിന്റെ കണ്ണുനീർ കുടിച്ചാണ് പെൺമയിലുകൾ ഗർഭം ധരിക്കുന്നതെന്ന് രാജാസ്ഥാൻ ഹൈക്കോടതി മുൻ ജസ്റ്റിസ് മഹേഷ് ചന്ദ്ര ശർമ്മ.
ഗോബർ മണ്ടത്തരം 24:- മേഘങ്ങളും മഴയുമുള്ള കാലാവസ്ഥയിൽ ശത്രുക്കൾക്ക് അവരുടെ റഡാറിൽ ഇന്ത്യൻ യുദ്ധവിമാനങ്ങൾ കാണാനാകില്ലെന്ന് ബാലാക്കോട്ട് വ്യോമാക്രമണവുമായി ബന്ധപ്പെട്ട വിശദീകരണത്തിൽ നരേന്ദ്ര മോഡി.
ഗോബർ മണ്ടത്തരം 25:- മുസ്ലീം വീടുകളിലെ പശുക്കളെ ലൗ ജിഹാദായി കണക്കാക്കി പിടിച്ചെടുക്കണമെന്ന് ബിജെപി നേതാവ് രഞ്ജിത് ശ്രീവാസ്തവ.
ഗോബർ മണ്ടത്തരം 26:- ഗോമൂത്രം കുടിച്ച് തന്റെ സ്തനാർബ്ബുദം മാറിയെന്ന് ബിജെപി എം.പി. പ്രഗ്യ സാധ്‌വി.
————————
#ഗോബർ_മണ്ടത്തരങ്ങൾ