kathakali-25252B026

ഇന്ന് കീചകവധമാ.


രിക്കങ്ങ് മുറുകട്ടെ….., ഇന്ന് കീചകവധമാ.

ചെറായി ബീച്ചില്‍ എല്ലാ വര്‍ഷവും ഡിസംബറില്‍ നടത്തിപ്പോരുന്ന ടൂറിസം മേളയുടെ ഭാഗമായി, അരങ്ങിലെത്താന്‍ തയ്യാറെടുക്കുന്ന കഥകളി കലാകാ‍ര‍ന്മാരുടെ മേയ്ക്കപ്പ് റൂമില്‍ നിന്നും ഒരു കാഴ്‌ച്ച.

Comments

comments

18 thoughts on “ ഇന്ന് കീചകവധമാ.

 1. അവരുടെ മേക്കപ്പ് റൂമില്‍ അനുവാദം ചോദിയ്ക്കാതെ വലിഞ്ഞു കേറി ഫോട്ടോ എടുത്തതിന് “നിരക്ഷര വധം” ആകാതിരുന്നത് ഭാഗ്യമായീട്ടോ.
  ;)

 2. ഇത് കീചക‌വധ‌മാവില്ല മ‌നോജ്. കീചക‌വധ‌ത്തില്‍ പച്ച‌വേഷമില്ല. പിറകില്‍ നില്‍ക്കുന്ന വേഷവും കൂടിക്കണ്ട‌പ്പോ‌ള്‍ (കാട്ടാള‌സ്ത്രീ) ഇത് “കിരാതം” ആവാനാണ് സാധ്യത. ഉടുത്തുകെട്ടുന്നത് അര്‍ജുന‌നും. :)
  അപ്പോ ക‌ഥ‌ക‌ളി കാണാന്‍ നിന്നില്ലെന്ന‌ര്‍ത്ഥം. :(

 3. കഥകളി പോലെ തന്നെ രസമുള്ളതാണ് ചമയവും. ചെറുപ്പത്തില് പൂങ്കാവില് കഥകളി കാണാന് പോകുമ്പോള് നേരത്തേപൊകും. വളരെ നേരം കളത്തട്ടിലിരുന്ന് ചമയം കാണും. അന്നൊക്കെ പഴയ ചാക്കായിരുന്നു ഉടുത്തു കെട്ടാന് ഉപയോഗിച്ചിരുന്നത്. ഇപ്പോ നല്ല ഞൊറി വെച്ച പാവാടയും നല്ല ഭംഗിയുള്ള കിരീടവും മറ്റുമായി. കളികാണാന് ഇപ്പോ കൂടുതല് ചന്തം ഉണ്ട്.

 4. പടം കണ്ട് പറയാന്‍ വന്നത് ‘നിഷ്കളങ്കന്‍’ പറഞ്ഞിട്ടു പോയി… കാട്ടാളസ്ത്രീയായി വേഷമിടുന്നത് മാത്തൂര്‍ ഗോവിന്ദന്‍ കുട്ടി. അര്‍ജ്ജുനനായി കലാമണ്ഡലം ശ്രീകുമാര്‍ ആണെന്നു തോന്നുന്നു. :)

 5. സുല്‍, ശ്രീ‍, പീട്ടീ‍എസ്, ഷാരൂ, ഡോക്ടര്‍, ഉപാസന, കാപ്പിലാന്‍, ഗോപന്‍, വാല്‍മീകി, നിഷ്ക്കളങ്കന്‍, സാക്ഷരന്‍, ഹരീ ….
  കളികാണാനെത്തിയ എല്ലാവര്‍ക്കും നന്ദി.

  ചിത്രത്തിന് ഒരു അടിക്കുറിപ്പ് എന്ന നിലയില്‍ മാത്രമാണ് ‘ഇന്ന് കീചകവധമാ ശരിക്കങ്ങ് മുറുകട്ടെ’ എന്ന് എഴുതിയത്. ശരിക്ക് മുറുകാതെ അരങ്ങില്‍ വെച്ച് പാവാട അഴിഞ്ഞ് വീണാല്‍ എല്ലാം കുളമാകുമല്ലോ. അത്രേ ഉദ്ദേശിച്ചുള്ളൂ. ‘കഥയറിയാതെ ആട്ടം കാണുകയായിരുന്നു’ ഈ നിരക്ഷരനെന്ന് മൂന്ന് ബൂലോക കളിയാശാന്മാരുടെ(നിഷ്ക്കളങ്കന്‍, സാക്ഷരന്‍, ഹരീ) കമന്റുകള്‍ കണ്ടപ്പോളാണ് മനസ്സിലായത്. ഉപാസന പറഞ്ഞ ഹരിയണ്ണന്‍, ഹരീ തന്നെയാണെന്ന് എനിക്കുറപ്പാണ്.
  ‘ശരിക്കങ്ങ് മുറുകട്ടെ, അരങ്ങില്‍ അഴിഞ്ഞ് വീണാല്‍ അലമ്പാകും’ എന്ന് മാറ്റി എഴുതിയാലോ എന്നാലോചിച്ചു. അപ്പോപ്പിന്നെ നിങ്ങളൊക്കെ എഴുതിയ കമന്റുകള്‍ക്ക് ഒരു വിലയുമില്ലാതാകില്ലേ ? അത് ശരിയല്ലല്ലോ ? അതുകൊണ്ട് ഒരു മാറ്റവും വരുത്തുന്നില്ല. പുറകെ വരുന്നവര്‍ കഥയെല്ലാം ശരിക്ക് മനസ്സിലാക്കിക്കോട്ടെ.

  എന്തായാലും വളരെ വളരെ നന്ദി, തെറ്റുകള്‍ തിരുത്തിത്തന്നതിന്. കഥകളിയെപ്പറ്റിയുള്ള ഹരീയുടെ ബ്ലോഗ്, തുടക്കക്കാരനായ ഞാന്‍ ഇതുവരെ കണ്ടിരുന്നില്ല. ഇന്ന് എല്ലാം പോയി നോക്കുന്നുണ്ട്.
  ഒരിക്കല്‍ക്കൂടെ കളികാണാനെത്തിയ എല്ലാവര്‍ക്കും നന്ദി.

Leave a Reply

Your email address will not be published. Required fields are marked *

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>