മൈസൂര് നിന്ന് ഹൂബ്ലി, സത്താറ, വാപി, അഹമ്മദാബാദ്, ഉദയ്പൂർ വരെയുള്ള, ഏകദേശം 2000 കിലോമീറ്റർ നീളുന്ന ഈ വർഷത്തെ ആദ്യത്തെ ദീർഘയാത്ര *ഭാഗീരഥിക്കൊപ്പം ഇന്ന് രാവിലെ ആരംഭിച്ചു.
അഞ്ച് ദിവസം എടുത്താണ് കർണ്ണാടകയിൽ നിന്ന് രാജസ്ഥാനിൽ എത്തുക. അവിടെയിപ്പോൾ നല്ല തണുപ്പാണ്. തണുപ്പ് മാറി ചൂട് തുടങ്ങുന്നത് വരെ, അതായത് ഏതാണ്ട് മാർച്ച് പകുതി വരെ, രാജസ്ഥാനിലെ തെരുവുകളിലും കോട്ടകളിലും കൊട്ടാരങ്ങളിലും മരുഭൂമികളിലും കറങ്ങിത്തിരിയാനാണ് പദ്ധതി. ഭാഗിക്ക് ഒപ്പമുള്ള ഉറക്കവും രാജസ്ഥാൻ തെരുവുകളിൽ തന്നെ.
133ൽപ്പരം രാജസ്ഥാൻ കോട്ടകൾക്ക് പുറമേ മറ്റ് കാഴ്ച്ചകളും കണ്ട് തീർക്കാൻ അത്രയും ദിവസങ്ങൾ പോരാതെ വരും. സാരമില്ല, കാമുകിയുടെ വീട്ടിൽ കുട മറന്ന് വെക്കുന്ന വിദ്യ കൂട്ടിനുള്ളപ്പോൾ എന്തിന് ബേജാറാകണം?
പറഞ്ഞുവന്നത്, പടങ്ങളും വീഡിയോകളും കുത്തിക്കുറിപ്പുകളും മറ്റുമായി, വെറുപ്പിച്ച് ഒരു വഴിക്കാക്കും എല്ലാവരേം. ബ്ലോക്ക് ചെയ്ത് പോകാനുള്ളവർക്ക് ഇത് അവസാനത്തെ അവസരമാണ്.
(* ഭാഗീരഥി/ഭാഗി – അതെ, അവൾ തന്നെ; നമ്മുടെ ബൊലേറോ മോട്ടോർ ഹോം.)
(തുടർന്ന് വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…)
#greatindianexpedition
#gie_by_niraksharan
#gie_rajasthan
#fortsofrajasthan
#motorhomelife
#boleroxlmotorhome