camel

ഒട്ടകത്തിന്റെ ഛായ


രാജസ്ഥാനിലെ ബാര്‍മര്‍ ജില്ലയിലെ, കോസ്‌ലു ഗ്രാമത്തില്‍വെച്ച് കണ്ട ഒരു ഒട്ടകവും അതിന്റെ പാപ്പാനും.

ഇദ്ദേഹത്തിനെപ്പോലുള്ള ഗ്രാമീണരുടെ വീട്ടിലെല്ലാം ഓരോ ഒട്ടകമെങ്കിലും ഉണ്ടാകും. വീട്ടിലേക്ക് വെള്ളം കൊണ്ടുവരുന്നതും, നിലം ഉഴുകുന്നതും, വണ്ടി വലിക്കുന്നതും എല്ലാം ഈ വളര്‍ത്തുമൃഗം തന്നെ. അയാള്‍ ആ മൃഗത്തിനോട് കാണിക്കുന്ന സ്നേഹം നമ്മുടെ വീട്ടുമൃഗങ്ങളോട് നാം കാണിക്കാറില്ല എന്നാണ് എനിക്ക് തോന്നിയത്.

പടം എടുക്കുമ്പോള്‍ പ്രത്യേകിച്ചൊന്നും തോന്നിയില്ലെങ്കിലും, പിന്നീട് മനസ്സില്‍ തോന്നിയ ഒരു കുസൃതിയാണ് തലക്കെട്ടായി എഴുതിയത്. അല്ലാതെ പാപ്പാനെ അപകീര്‍ത്തിപ്പെടുത്തണമെന്ന് മനസ്സാ വാചാ,….. ചിന്തിച്ചിട്ടുപോലുമില്ല.

Comments

comments

29 thoughts on “ ഒട്ടകത്തിന്റെ ഛായ

 1. “പടം എടുക്കുമ്പോള്‍ പ്രത്യേകിച്ചൊന്നും തോന്നിയില്ലെങ്കിലും, പിന്നീട് മനസ്സില്‍ തോന്നിയ ഒരു കുസൃതിയാണ് തലക്കെട്ടായി എഴുതിയത്. അല്ലാതെ പാപ്പാനെ അപകീര്‍ത്തിപ്പെടുത്തണമെന്ന് മനസ്സാ വാചാ,….. ചിന്തിച്ചിട്ടുപോലുമില്ല” ഉവ്വ്, ഇനി അങ്ങനെ പറഞ്ഞാല്‍ മതി… :)

 2. ഒട്ടകത്തിന്റെ ഛായ ആര്‍ക്കാന്നാ പറഞ്ഞേ, പാപ്പാനോ,പോട്ടം എടുത്ത ആള്‍ക്കോ? നിരക്ഷരാ ഒന്നു തെളിച്ചുപറ ആകെ ഒരു കണ്‍ഫ്യൂഷന്‍! :)

 3. ടൈറ്റില്‍ മാത്രം കണ്ടപ്പോള്‍ ഞാന്‍ കരുതി അബുദാബിയില്‍ ലാന്റ് ചെയ്തപ്പോഴേക്കും “ആയുധവും“ തൂക്കി പടം പിടിക്കാന്‍ ഇറങ്ങിയെന്ന്. പിന്നീടല്ലേ മനസിലായത് രാജസ്താനില്‍ നിന്നാ പടം എടുത്തത് എന്ന്..

 4. നിരക്ഷരന്‍ ചേട്ടാ…
  മനസ്സിലായി. ആ പാവം പാപ്പാനു മലയാളം അറിയില്ല എന്ന തിരിച്ചറിവു കൊണ്ടല്ലേ ആ പാവത്തിനെ ഇങ്ങനെ കളിയാക്കിയത്. എനിയ്ക്കെല്ലാം മനസ്സിലായി. ഞാന്‍ പറഞ്ഞു കൊടുക്കും.
  :)

 5. എനിക്ക് തോന്നിയത് .ആ മനുഷ്യനും ഒട്ടകവും തമ്മിലുള്ള അടുപ്പംവളരെ നന്നായി ആ ചിത്രത്തില്‍ വന്നിട്ടുണ്ട് എന്നാണ്..പിന്നെ സാര്‍ മുഴുവന്‍ കറക്കമാണല്ലെ!

 6. ഒട്ടകത്തിന്റ്റെ പാലൊഴിച്ച ‘ചായ’ ആയിരിക്കും അല്ലെ? സ്പെല്ലിംഗ് mistake!
  ജയ്പൂരിലെ ഒരു വില്ലേജില്‍ ഇതുപോലെ ഒരാളുടെ വിട്ടില്‍ ഒരാഴ്ച്ച കഴിഞ്ഞത് ഓര്‍മ വരുന്നു!

 7. ഒട്ടകത്തിന്‍റെ ഛായയില്‍ എന്നായാലും തരക്കേടില്ല. പിന്നെ തലക്കെട്ടിനൊക്കെ ഇങ്ങനെ മുന്‍ കൂര്‍ ജാമ്യമെടുക്കരുതു. ബൂലോകത്തെ ബുദ്ധിജീവികള്‍ അവരവരുടെ സൌകര്യത്തിനു അതങ്ങു ഇന്‍റെര്‍പ്രെട്ട് ചൈതോളും കേട്ടോ. നമ്മള്‍ ചൂമ്മാ താടിയും മുടിയും ഒക്കെ തടവി എല്ലാമറിയുന്ന ഒരു പുഞ്ചിരിയുമായി ഡാവില്‍ ക്രാവി ക്രാവി അങ്ങു നിന്നു കൊടുത്താല്‍ മതി എന്‍റെ നിരാ…

 8. ചായയും കൊള്ളാം ,കാപ്പിയും കൊള്ളാം .

  നാടകത്തില്‍ ഒട്ടകത്തിനു റോള്‍ കൊടുക്കണം എന്നും പറഞ്ഞു പോയതാ ..പാമരനും ,നിരനും എന്നിട്ടിപ്പോ എന്‍റെ ഫോട്ടോ ഇട്ടെട്ടു ഞാന്‍ രാജസ്താനിയാനെന്നു ..നടക്കട്ടെ ..ഇനി ഒട്ടകത്തെ കെട്ടിക്കോ ..എന്ന് പാടി അവിടിരുന്നോ ..:):)

 9. നിരക്ഷരാ,
  ഒട്ടകമെന്താ കണ്ണടച്ചിരിക്കുന്നതു്. കടുപ്പമുള്ള ഛായയാണോ കുടിച്ചതു്.:)

 10. പാമുവിനേം കാളയെയും പറ്റി നാടകമെഴുതി
  ഇതു കണ്ടപ്പോള്‍ ചിരിയടക്കാന്‍ കഴിഞ്ഞില്ല.
  എന്തൊരു സ്നേഹം…എന്തൊരു സ്നേഹം..
  കണ്ണ് പോത്തിയിരിക്കുന്നത് നാണം കൊണ്ടാ ?

 11. ഈ ക്യമറക്കണ്ണുകള്‍ എന്തെ കുറച്ചുകൂടി ലോകരെ കാണിക്കുന്നില്ല,http://www.flickr.com/about/ഫ്ലിക്കര്‍ പൊലെയുള്ള സ്ഥലങ്ങളില്‍….വാക്കുകള്‍ കൊണ്ടു കതിതയെഴുതും പോലെയാണ്‍്, ചിത്രങ്ങളും, വളരെ നന്നായിരിക്കുന്നു.

 12. yes sure, he resembles the camel very much in appearance,enikku thonnunnathu for many years ottakathinte koode kazhinjathukondaayirikkum.appol ithu vechu nokkiyaal kure kaalam miss worldinte koode jeevichaal i think i will also resemble her,is it so.

 13. ദാ ഞാന്‍ ഒരു കൂരയും കെട്ടി കുറെ നാളായി അന്ടകടാഹത്തിലെ എല്ലാ blog പ്രമാനിമാരെയും കാത്തിരുപ്പാണ് ……………….പക്ഷെ ആരുമില്ലേ ഈ അനീതിക്കെതിരെ പ്രതികരിക്കാന്‍………….
  അറിയാവുന്ന ഭാഷയില്‍ ആക്യയും ആക്യദവും ഇല്ലാതെ ഞാനും എന്റെക്കൊയോ എഴുതിയിട്ടുണ്ട്………ഒന്ന് വിസിറ്റ് ചെയ്തൂടെ …………….
  അമ്പലപ്പുഴയില്‍ നിന്നും തൊഴിലില്ലാത്ത ഒരു ചെറുപ്പക്കാരന്‍………

 14. ആ ഒട്ടകം എത്ര സ്നേഹത്തോടെ പാപ്പാന്റെ മുഖത്തുരുമ്മി നില്‍ക്കുന്നു.
  വീട്ടിലെ പൂച്ചയെപ്പോലെ……

  പലകാര്യങ്ങളിലും ഇന്‍ഡ്യ മുന്നിലാണ്….
  ലോകത്തില്‍ മൃഗങ്ങളോട് ഏറ്റവും കൂടൂതല്‍ ക്രൂരത കാട്ടുന്നവര്‍ ഇന്‍ഡ്യക്കാരാണ്. ഇന്‍ഡ്യയില്‍ ഇക്കാര്യത്തില്‍ മുന്നില്‍ നില്‍ക്കുന്നത് കേരളീയരും….

 15. ഷാരൂ, നജ്ജൂസ്, കാവലാന്‍, പാമരന്‍ നന്ദി.

  പേരക്കേ – തെളിച്ചൊന്നും പറയാന്‍ പറ്റത്തില്ല :)
  കുറ്റ്യാടിക്കാരാ – നമ്മുടെ നാട്ടിലെ ഒട്ടകത്തിന്റെ പടം എടുത്ത് തീര്‍ത്തിട്ട് പുറം രാജ്യത്തെ ഒട്ടകത്തിന്റെ പടം എടുക്കുന്നതായിരിക്കും.

  ഫസല്‍ – ഫോട്ടോയ്ക്ക് ഒരു പ്രത്യേകതയും ഇല്ലെന്ന് എനിക്കും അറിയാമായിരുന്നു. ചുമ്മാ ഒരു നമ്പര്‍ ഇറക്കി നോക്കിയതല്ലേ :)

  ശ്രീ – ചതിക്കല്ലേ പൊന്നനിയാ.

  പീട്ടീഎസ്സ് – ജീവിതം തന്നെ ഒരു കറക്കമല്ലേ മാഷേ.

  ശ്രീവല്ലഭന്‍‌ജീ – ഒരാഴ്ച്ച വില്ലേജിലെ വീട്ടിലെ ജീവിതം ഒരനുഭമായിരുന്നിരിക്കണമല്ലോ ? അതൊരു പോസ്റ്റാക്കിക്കൂടേ ?

  ഹരിത് – ഏറ്റു. ഇനി മുതല്‍ താടിയും മുടിയും തടകല്‍ മാത്രമേ ഞാന്‍ ചെയ്യൂ :)

  കാപ്പിലാനേ – ഈ ഒട്ടകത്തിനെ നമുക്ക് നാടകത്തിലേക്കെടുത്താലോ ?

  സജീ – അവര്‍ക്ക് മലയാളം അറിയാത്തത് എന്റെ ഭാഗ്യം. ചൂളയില്‍ കിടക്കാതെ രക്ഷപ്പെട്ടു :)

  വഡവോസ്കീ – അത് കാപ്പിലാന്‍ തന്നെ.

  വേണുജീ – ഒട്ടകത്തിന് സ്വപ്നം കാണാനുള്ള സ്വാതന്ത്രം പോലുമില്ലേ ?

  വഴിപോക്കാ – വേണ്ടാതീനം പറയരുത് കേട്ടോ :)

  ജിഹേഷേ – ഞാന്‍ പറഞ്ഞ് കുടുങ്ങീന്നാ തോന്നുന്നത് :)

  ഗോപന്‍ – നാണം കൊണ്ടൊന്നുമല്ല. ഒട്ടകം സൈറ്റടിക്കുന്നതാ :)

  പ്രിയേ – ഒക്കെ മനസ്സിലായല്ലേ ? മുതുക്കി. സോറി… മുടുക്കി

  വാല്‍മീകി – ഞാനൊന്നും പറഞ്ഞില്ലേ :)

  സ്വപ്നാ – ഫ്ലിക്കറിലിടാനും വേണ്ടുന്ന പടങ്ങള്‍ ഞാനെടുക്കുന്നുണ്ടെന്ന് എനിക്ക് തോന്നുന്നില്ല. എങ്കിലും ഈ നിര്‍ദ്ദേശത്തിന് നന്ദി.

  സിന്ധൂ – ആ തിയറി എനിക്കിഷ്ടപ്പെട്ടു. ഇനിയതൊന്ന് പ്രാക്‍ടിക്കലാക്കി നോക്കിക്കൂടേ ? :)

  നവരുചിയാ – ഇതിനകത്ത് ഒട്ടകമേ ഇല്ല :)

  ഗീതേച്ചീ – ചേച്ചി പറഞ്ഞതിനോട് ഞാനും യോജിക്കുന്നു. നന്ദി.

  ഷാഡോസേ – താങ്കളുടെ ചോദ്യത്തിന് ഞാന്‍ താങ്കളുടെ ബ്ലോഗില്‍ വന്ന് എനിക്കറിയുന്ന പോലെ മറുപടി തരാം. പോരേ ? :)

  മരമാക്രീ – താങ്കള്‍ എഴുത്ത് നിറുത്തുകയൊന്നും വേണ്ട. പടങ്ങള്‍ ഇടുന്നതിന്റെ കൂടെ എഴുത്തും തുടര്‍ന്നോളൂ. ഇതുവരെ പറ്റിയ തെറ്റുകള്‍ തിരുത്തിയാല്‍ മാത്രം മതി.

  ഒട്ടകത്തിന്റെ ഛായ കാണാന്‍ വന്ന എല്ലാവര്‍ക്കും നന്ദി.

Leave a Reply

Your email address will not be published. Required fields are marked *

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>