വാർത്തേം കമന്റും – (പരമ്പര 61)


61

വാർത്ത 1:- തീവണ്ടിയിൽ ജൈവ ശൌചാലയം ഘടിപ്പിക്കുന്നതിനാൽ തീവണ്ടിപ്പാളങ്ങൾ ഡിസംബറോടെ വിസർജ്യമുക്തമാകും.
കമന്റ് 1:- നേരിട്ട് പാളത്തിൽ ചെന്നിരുന്ന് വിസർജ്ജിക്കുന്നവരുടെ കാര്യം എന്ത് ചെയ്യുമെന്ന് കൂടെ അറിഞ്ഞാൽ കൊള്ളാം.

വാർത്ത 2:- കാമുകന്‍ മറ്റൊരു വിവാഹത്തിന് സമ്മതിച്ചു; കാമുകി വെട്ടിനുറുക്കി ബിരിയാണി വെച്ചു.
കമന്റ് 2:- സ്നേഹം തോറ്റു; ദം ബിരിയാണി ജയിച്ചു.

വാർത്ത 3:- പട്ടേല്‍ പ്രതിമയ്ക്ക് പിന്നാലെ ഗുജറാത്തില്‍ കൂറ്റന്‍ ബുദ്ധപ്രതിമ വരുന്നു.
കമന്റ് 3:‌- രാജ്യത്ത് പട്ടിണിയാണെങ്കിലും പ്രതിമകൾക്ക് ഒരു കുറവും വരാൻ പാടില്ലല്ലോ.

വാർത്ത 4:- ബിവറേജസ് കോർപ്പറേഷന്റെ ലാഭം കുത്തനെ കുറഞ്ഞു.
കമന്റ് 4:- ശബരിമല അയ്യപ്പന്റെ ലാഭം പോലും പരുങ്ങലിലാണ്; പിന്നല്ലേ ബിവറേജസ്.

വാർത്ത 5 :- ചന്ദ്രബാബു നായിഡുവിനേക്കാള്‍ ആറു മടങ്ങ് സമ്പന്നൻ മൂന്ന് വയസ്സുകാരൻ കൊച്ചുമകന്‍.
കമന്റ് 5:- ബാലവേല ചെയ്തും സമ്പന്നനാകാമെന്ന് ഇപ്പോഴെങ്കിലും മനസ്സിലായില്ലേ ?

വാർത്ത 6:- കോണ്‍ഗ്രസ് ജയിച്ചാല്‍ പത്ത് ദിവസം കൊണ്ട് കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളുമെന്ന് രാഹുല്‍ ഗാന്ധി.
കമന്റ് 6:- ലക്ഷങ്ങൾ അക്കൌണ്ടിൽ ഇട്ട് തരാമെന്ന് പറഞ്ഞ് മറ്റൊരു കക്ഷി അധികാരത്തിലേറിയത് പോലെ ആകാതിരുന്നാൽ മതിയായിരുന്നു.

വാർത്ത 7:- ഏകതാ പ്രതിമയെക്കാള്‍ ഉയരമുള്ള നിയമസഭാ മന്ദിരം നിർമിക്കാൻ ചന്ദ്രബാബു നായിഡു.
കമന്റ് 7:- അൽ‌പ്പത്തരത്തിൽ ഏറ്റവും കിളരമുള്ളവർ എന്ന പേര് സമ്പാദിക്കാനുള്ള നീക്കമാണ് ഇന്ത്യക്കാരുടേതെന്ന് തോന്നുന്നു.

വാർത്ത 8:- കൊല്‍ക്കത്തയില്‍ പൊതുസ്ഥലത്ത് മാലിന്യം വലിച്ചെറിയുന്നവര്‍ സൂക്ഷിക്കുക; പിഴ ഒരു ലക്ഷം വരെ.
കമനറ്റ് 8:- ഈ നിയമം നടപ്പിലാക്കാൻ നിൽക്കുന്ന നല്ലൊരു കൂട്ടം ഉദ്യോഗസ്ഥർക്ക് 25000 രൂപയെങ്കിലും കൈക്കൂലിക്കുള്ള വകുപ്പായി.

വാർത്ത 9:- വിളവ് കൂട്ടാൻ കൃഷിയിടത്തിലെത്തി മന്ത്രം ചൊല്ലിയാൽ മതിയെന്ന് ഗോവ സർക്കാർ.
കമന്റ് 9:- അങ്ങനെയെന്തെങ്കിലും മന്ത്രമുണ്ടെങ്കിൽ തീൻ‌മേശയിലിരുന്ന് ജപിച്ചാൽ പോരേ ? കൃഷി ചെയ്യേണ്ട ആവശ്യമെന്തിരിക്കുന്നു ?

വാർത്ത 10:- സ്വർണക്കടത്ത് പ്രതിക്കുവേണ്ടി എം.എൽ.എ.മാർ കത്തുനൽകിയത്‌ വിവാദമാകുന്നു.
കമന്റ് 10:- സ്വജനങ്ങൾക്ക് വേണ്ടി ജനപ്രതിനിധികൾ നിലകൊള്ളുന്നത് ഇന്നാട്ടിൽ ഒരു അവകാശമല്ലേ ?

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>