112
വാർത്ത 1:- കരമടക്കാന്‍ ചെന്ന വീട്ടമ്മക്ക് നഗരസഭാ അധികൃതരുടെ പരിഹാസവും അവഗണനയും.
കമൻ്റ് 1:- പരിഹസിച്ച് വാങ്ങുന്ന ഈ കരം കൊണ്ട് വേണം സംസ്ഥാനം മുന്നോട്ട് നീക്കാൻ.

വാർത്ത 2:- കൊന്ന് നുറുക്കി പെട്ടിയിലാക്കി; രണ്ട് പതിറ്റാണ്ടിനിപ്പുറവും കാണാമറയത്ത് കഴിയുന്ന കൊടുംകുറ്റവാളി ഡോ: ഓമന.
കമൻ്റ് 2:- മറ്റൊരു സുകുമാരക്കുറുപ്പ്.

വാർത്ത 3:- മാതൃഭൂമി കേരളത്തിന്റെ എല്ലാ ജീവിതമണ്ഡലങ്ങളിലും വ്യാപരിച്ച മാധ്യമം- പ്രൊഫ. വി. മധുസൂദനന്‍ നായര്‍.
കമൻ്റ് 3:- ശരിയാണ് മലയാളം കണ്ട ഏറ്റവും വലിയ കോപ്പിയടിക്കാരനായ കാരൂർ സോമനൊപ്പം നിന്ന് കോപ്പിയടിച്ച പുസ്തകം വരെ അച്ചടിച്ചിറക്കിയിട്ടുണ്ട് മാതൃഭൂമി.

വാർത്ത 4:- ഓരോ വോട്ടിനും 6,000 രൂപവെച്ച് തരും’; കര്‍ണാടകയില്‍ വോട്ടിന് പണം വാഗ്ദാനം ചെയ്ത് BJP നേതാവ്.
കമൻ്റ് 4:- ജനാധിപത്യം പണാധിപത്യമായി അധപതിച്ചിരിക്കുന്നു.

വാർത്ത 5:- ഇന്ധനച്ചെലവ് ലാഭിക്കാന്‍ യൂണിറ്റുകള്‍ താല്‍കാലികമായി അടച്ചു: പാകിസ്താനില്‍ വൈദ്യുത ബന്ധം താറുമാറായി.
കമൻ്റ് 5:- രാജ്യപുരോഗതിക്ക് പകരം തീവ്രവാദം മാത്രം പ്രോത്സാഹിപ്പിച്ച് വളമിട്ട് വെള്ളമൊഴിച്ച് ഒരു രാജ്യം തകർന്നടിയുന്ന കാഴ്ച്ച.

വാർത്ത 6:- 30 വര്‍ഷം മുമ്പ് 100 രൂപ കൈക്കൂലി വാങ്ങിയ കേസ്‌; 82-കാരനായ റിട്ട. റെയില്‍വേ ജീവനക്കാരന് തടവുശിക്ഷ.
കമൻ്റ് 6:- ശിക്ഷ നൽകിയതിൽ സന്തോഷം, പക്ഷേ നീതിന്യായ വ്യവസ്ഥ അതിന് 30 വർഷമെടുത്തു എന്നത് മറ്റൊരു വലിയ കുറ്റമാണ്.

വാർത്ത 7:- തോക്കുകളും, 1,35,040 രൂപയും കണ്ടെത്തി; നഗരമധ്യത്തില്‍ റിട്ട.SIയുടെ നേതൃത്വത്തില്‍ ചൂതാട്ടം.
കമൻ്റ് 7:- പൊലീസിലെ റിട്ടയർ ആയ ക്രിമിനലുകളെയെങ്കിലും നിലയ്ക്ക് നിർത്തിക്കൂടെ ?

വാർത്ത 8:- കോടികളുടെ തിരിമറി, പാര്‍ട്ടിയറിയാതെ 35 നിയമനങ്ങള്‍, വ്യാജരേഖ; പി.കെ ശശിക്കെതിരായ തെളിവുകള്‍ പുറത്ത്‌.
കമൻ്റ് 8:- എന്തൊക്കെ തെളിവ് വന്നാലും ശശി പിന്നേം അകത്ത് തന്നെ കാണും. ശശിയെ പുറത്താക്കിയാൽപ്പിന്നെ പാർട്ടി ഇല്ല.

വാർത്ത 9:- താൻ തിരിച്ചെത്തിയാൽ ഇന്ത്യയിൽ കോവിഡ് ഇല്ലാതാകുമെന്ന് നിത്യാനന്ദ.
കമൻ്റ് 9:- വേണ്ട. വരണ്ട. ഞങ്ങൾ കോവിഡ് സഹിച്ചോളാം.

വാർത്ത 10:- ‘പെണ്‍കുട്ടികള്‍ ഷര്‍ട്ടും പാന്റുമിട്ട് ആണ്‍കുട്ടികളാണെന്ന് ധരിപ്പിച്ച് സമരത്തിനിറങ്ങുന്നു’ -ഇ.പി. ജയരാജൻ.
കമൻ്റ് 10:- ഞങ്ങൾടെ പാർട്ടിയിലെ പെൺകുട്ടികളാണെങ്കിൽ ഏത് വേഷമിട്ട് സമരം ചെയ്താലും അതാണ് സമരം.

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>