വാർത്തേം കമന്റും – (പരമ്പര 90)


90
വാർത്ത 1:- നിയമസഭാ കൈയാങ്കളിക്ക് മാപ്പില്ലെന്ന് സുപ്രീംകോടതി; എം.എൽ.എ.മാർ വിചാരണ നേരിടണം.
കമന്റ് 1:- എന്ത് തോന്ന്യാസവും കാണിച്ച് പൊടിയും തട്ടി ഇറങ്ങിപ്പോകാമെന്ന് കരുതിയവർക്കുള്ള തിരിച്ചടി.

വാർത്ത 2:- അകന്നു കഴിഞ്ഞിരുന്ന ഭാര്യ വിവാഹം കഴിച്ചത് തന്റെ പിതാവിനെ; ഞെട്ടല്‍മാറാതെ 22-കാരന്‍.
കമന്റ് 2:- നിങ്ങൾ അകന്നെങ്കിലും പിതാവ് അകന്നില്ലെന്ന് മനസ്സിലായില്ലേ ?

വാർത്ത 3:- മരിച്ചാലും പിന്‍വാങ്ങില്ല; നിതീഷിനെതിരായ പോരാട്ടം തുടരുമെന്ന് ലാലു പ്രസാദ് യാദവ്.
കമന്റ് 3:- പ്രേതമായ് വന്ന് പോരാടും ഹേ.

വാർത്ത 4:- നിയമസഭാ കയ്യാങ്കളിക്കേസ്; മാണി അഴിമതിക്കാരന്‍ ആയിരുന്നെന്ന് സര്‍ക്കാര്‍ സുപ്രീം കോടതിയില്‍.
കമന്റ് 4:- അതേ അഴിമതിക്കാർക്കൊപ്പം നിയമസഭ വാണുകൊണ്ട് തന്നെ വേണം ഇങ്ങനെയൊക്കെ പറയാൻ.

വാർത്ത 5:- നിയമസഭയില്‍ യുഡിഎഫിനെതിരെയാണ് സമരം നടത്തിയത്, മാണിയുടെ പേര് പറഞ്ഞിട്ടില്ല -വിജയരാഘവന്‍.
കമന്റ് 5:- ഇപ്പറയുന്നത് കേട്ടാൽ തോന്നും, അന്ന് മാണി യു.ഡി.എഫ്.ന്റെ ഭാഗമായിരുന്നില്ല എന്ന്.

വാർത്ത 6:- മാണിയെ അഴിമതിക്കാരനാക്കിയ സര്‍ക്കാര്‍ അഭിഭാഷകന്റെ പരാമര്‍ശം നാക്കുപിഴ- കേരള കോണ്‍ഗ്രസ്.
കമന്റ് 6:- കക്ഷിരാഷ്ട്രീയത്തിൽ പിഴച്ച് പോകാൻ പെടുന്ന ഓരോരോ പെടാപ്പാടുകൾ.

വാർത്ത 7:- കരിപ്പൂരില്‍ വീണ്ടും സ്വര്‍ണവേട്ട: രണ്ട്‌ കിലോ സ്വര്‍ണമിശ്രിതം പിടികൂടി.
കമന്റ് 7:- കരിപ്പൂർ വിമാനത്താവളം നടത്തുന്നത് തന്നെ സ്വർണ്ണം കള്ളക്കടത്ത് നടത്താനാണെന്ന് തോന്നും വാർത്തകൾ കണ്ടാൽ.

വാർത്ത 8:- മൂന്നാം തരംഗം ഓഗസ്റ്റില്‍ തുടങ്ങിയേക്കും; സെപ്റ്റംബറില്‍ ഉച്ഛസ്ഥായിയിലെത്തും – എസ്ബിഐ റിസര്‍ച്ച്.
കമന്റ് 8:- എപ്പത്തീരുമെന്ന് പഠന റിപ്പോർട്ട് വല്ലതുമുണ്ടോ ?

വാർത്ത 9:- തന്നെ കുഴപ്പക്കാരനായി ചിത്രീകരിക്കാന്‍ ശ്രമം; ഒരു മൃഗത്തെ പോലെ പീഡിപ്പിച്ചു – സാബു ജേക്കബ്.
കമന്റ് 9:- വ്യവസായം ഒറ്റയ്ക്ക് മുന്നോട്ട് പോകാത്ത ഇന്നാട്ടിൽ, വ്യവസായവും കക്ഷിരാഷ്ട്രീയവും ഒരുമിച്ച് ഒരുകാലത്തും മുന്നോട്ട് പോകില്ലെന്ന് ഇപ്പഴെങ്കിലും മനസ്സിലായില്ലേ ?

വാർത്ത 10:- ഏലമലക്കാട്ടിൽനിന്ന്‌ തടികൾ മുറിച്ച സംഭവം; സി.പി.ഐ. നേതാവടക്കം മൂന്നുപേർക്കെതിരേ വനംവകുപ്പ് കേസെടുത്തു.
കമന്റ് 10:- ജോസഫൈൻ സ്റ്റൈലിൽ പറഞ്ഞാൽ, തുടർന്ന് പാർട്ടി കോടതിയിൽ തീരുമാനം ഉണ്ടാകുന്നതാണ്.

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>