വാർത്തേം കമന്റും – (പരമ്പര 72)


72
വാർത്ത 1:-  ക്വാറന്റീനിൽ കഴിയുന്നവർക്ക് കേന്ദ്രം നൽകുക മോദിയുടെ പ്രസംഗങ്ങൾ.
കമന്റ് 1:- ചാടിപ്പോകുന്നവർക്ക് പറയാൻ ഒരു കാരണമായി.

വാർത്ത 2:- കോണ്‍ഗ്രസില്‍ പൊട്ടിത്തെറി, സിന്ധ്യയ്ക്ക് പിറകെ 200 പേര്‍ രാജിവെച്ചുവെന്ന് റിപ്പോര്‍ട്ട്.
കമന്റ് 2:- കാലിപ്പെട്ടിയും പൊട്ടിത്തെറിക്കുമോ ?

വാർത്ത 3:- കൊറോണ: ട്രംപിനെ പരിശോധനയ്ക്ക് വിധേയനാക്കേണ്ട ആവശ്യമില്ലെന്ന് വൈറ്റ്ഹൗസ്.
കമന്റ് 3:- തന്നേക്കാൾ മുന്തിയ ഇനങ്ങളെ സ്പർശിക്കാൻ കൊറോണയ്ക്കും ഭയമുണ്ടാകുമല്ലോ ?

വാർത്ത 4:- കൊറോണ വൈറസ്: മുകേഷ് അംബാനിയ്ക്ക് നഷ്ടമായത് 500 കോടി ഡോളര്‍.
കമന്റ് 4:- ഈ മുടിഞ്ഞ വൈറസ് പാവപ്പെട്ട മുതലാളിമാരെ പട്ടിണിയാക്കിയേ അടങ്ങൂ. 

വാർത്ത 5:- ക്രൂഡ് ഓയലിന് ഏറ്റവും കുറഞ്ഞ വിലയായിട്ടും പ്രെട്രോളിന്റെയും ഡീസലിന്റെയും എക്‌സൈസ് തീരുവ 3 രൂപ വീതം കൂട്ടി.
കമന്റ് 5:- കൊറോണയേക്കാൾ വലിയ വൈറസുകൾ.

വാർത്ത 6:- ടി.പി വധക്കേസ് പ്രതി പി.കെ കുഞ്ഞനന്തന് ജീവപര്യന്ത്യം തടവിനിടയിൽ നിന്ന് ഇടക്കാല ജാമ്യം.
കമന്റ് 6:- അല്ലെങ്കിലും നിരപരാധിയും നിരാലംബനും ആരോഗ്യപ്രശ്നങ്ങൾ ഉള്ളതുമായ ഒരു വൃദ്ധനെ തടവിലിടുന്നതുപോലുള്ള ഒരു പാതകമുണ്ടോ ?

വാർത്ത 7:- ബ്രസീൽ പ്രസിഡന്റിനും ഓസ്ട്രേലിയൻ ആഭ്യന്തരമന്ത്രിക്കും വൈറസ് ബാധ.
കമന്റ് 7:- പോത്തിനെന്ത് ഏത്തവാഴ ? വൈറസിനെന്ത് വി.വി.ഐ.പി. ?

വാർത്ത 8:- രണ്ടായിരത്തിന്റെ നോട്ട് പിൻവലിക്കാൻ തീരുമാനിച്ചിട്ടില്ലെന്ന് കേന്ദ്രം.
കമന്റ് 8:- എട്ട് എന്ന തീയതി എല്ലാ മാസവും ഉണ്ടല്ലോ ?

വാർത്ത 9:-   സുപ്രീം കോടതി മുന്‍ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ് രാജ്യസഭയിലേക്ക്.
കമന്റ് 9:- ഉദ്ദിഷ്ട കാര്യത്തിന് ഉപകാര സ്മരണ.

വാർത്ത 10:- അറുപതാം വയസില്‍ കോണ്‍ഗ്രസ് നേതാവ് മുകുള്‍ വാസ്‌നിക് വിവാഹിതനായി.
കമന്റ് 10:- ഷഷ്ടിപൂർത്തിക്ക് ശേഷമാണെങ്കിലും, ജീവിതത്തിലെ സുഖങ്ങൾ മാത്രം അറിഞ്ഞാൽപ്പോര എന്നതൊരു നല്ല തീരുമാനമല്ലേ?

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>