DSC05386

മാളിയേക്കല്‍ തറവാട്ഴശ്ശിരാജ‘ സിനിമയില്‍ , ഒരു ഗാനരംഗത്തിനിടയില്‍ ഇടച്ചേനി കുങ്കന്റെ പിന്നാലെ പഴശ്ശിരാജ കയറിവരുന്ന ഒരു വലിയ തറവാട് വീട് കാണാത്തവരും ശ്രദ്ധിക്കാത്തവരും ചുരുക്കമായിരിക്കും.

ആ സിനിമ കാണാത്തവര്‍ ‘പലേരി മാണിക്യം‘ എന്ന സിനിമയിലെ കൈമാക്സ് രംഗത്തിലെങ്കിലും മുകളിലെ ചിത്രത്തില്‍ കാണുന്നതുപോലെ പ്രൊഢമനോഹരമായ ഒരു വലിയ അകത്തളം കണ്ടുകാണും.

സിനിമയും സാഹിത്യവും രാഷ്ട്രീയവുമൊക്കെയായി ഒരുപാട് ബന്ധങ്ങളുള്ള ഈ തറവാട്ടില്‍ നിന്ന് പ്രശസ്തനായ ഒരു സിനിമാതാരം ‘മംഗലം’ കഴിച്ചിട്ടുമുണ്ട്.

അങ്ങനെ പറയാന്‍ തുടങ്ങിയാല്‍ ഒത്തിരി ഒത്തിരിയുണ്ട് തലശ്ശേരിയിലെ പ്രശസ്തമായ മാളിയേക്കല്‍ തറവാടിനെപ്പറ്റി പറയാന്‍. തറവാട്ടിലെ ഒരംഗം സഹപ്രവര്‍ത്തകനായതുകൊണ്ട് ഇങ്ങനൊരു ചിത്രം പകര്‍ത്താനുള്ള ഭാഗ്യമുണ്ടായി.

Comments

comments

34 thoughts on “ മാളിയേക്കല്‍ തറവാട്

 1. മാളിയേക്കല്‍ തറവാട് അവിടെ നിക്കട്ടെ, അവിടെ പോകാനും പടമെടുക്കാനും പറ്റിയ തന്റെ ആ ഭാഗ്യവും അവസരവുമുണ്ടല്ലോ….

  ഹോ ദൈവമേ, അടുത്ത ജന്മത്തിലെങ്കിലും ഒരു ‘നിരക്ഷരനായി’ എന്നെ ജനിപ്പിക്കണേ…എന്നൊരു പ്രാര്‍ത്ഥന മാത്രേ ള്ളൂ

 2. thalasseriyil ethpole orupaadu taraavaadukal vereyumund,avideyokke nalla kure manushyarum,but puranaatukaark thalaserrinn vechaal eppozum pediyaaaaaaa,adaa njangal paavam thalassery kaarude sangadam

 3. ദോ ആ കസേരേലല്ലേ ക്യാപ്റ്റന്‍ രാജുവും മമ്മൂട്ടിയും ഇരുന്ന് ഡയലോഗ്സ് വിട്ടത്..
  തറവാടിന്റെ കുറെ ചിത്രങ്ങള്‍ കൂടി ഇട്ടാലും ഞങ്ങളാരും മതി എന്നു പറയില്ലാരുന്നു..

  മനോജേട്ടന് സ്നേഹം നിറഞ്ഞ പുതുവല്സരാശംസകള്‍

 4. അപൂർവ്വ ചിത്രം…..നന്ദി നീരു…

  പുതുവത്സരാശംസകൾ…..

  ഓടോ: തറവാട്ടിൽ നിന്നും എടുത്ത ബാക്കി പോട്ടോങ്ങൾ എവിടെ, അതും പോസ്റ്റൂ..:):):):)

 5. ഇതെന്നാ കൊതിപ്പിക്കാനാണൊ ഒരു പടം?
  എന്തായാലും പോയി കണ്ട മാളിയേക്കല്‍ തറവാടിനെ പറ്റി ഉടനെ തന്നെ എഴുതും എന്ന് കരുതുന്നു.
  ഒപ്പം ബാക്കി ചിത്രങ്ങളും കൂടെ ഒന്നു കാണിക്കൂ പ്ലീസ്

  പുതുവല്‍‌സരാശംസകള്‍ …

 6. സിനിമ കാണുന്നപതിവില്ലാത്തതിനാല്‍ ഇവരണ്ടും വെള്ളിത്തിരയില്‍ കണ്ടിട്ടില്ല. എങ്കിലും മാളിയേക്കല്‍ തറവാടിനെക്കുറിച്ച് കൂടുതല്‍ അറിയാന്‍ ആഗ്രമുണ്ട്.

 7. @ ഖാന്‍ പോത്തന്‍കോട് – തലശ്ശേരിയില്‍ ആണ് ഈ തറവാട്.

  @ kandaari – തലശ്ശേരി , കണ്ണൂര്‍ കോഴിക്കോട്, എന്നിവിടങ്ങളിലെ ജനങ്ങളെപ്പറ്റി മറ്റേത് നാട്ടിലെ ജനങ്ങളേക്കാളും നല്ല അഭിപ്രായമാണ് എനിക്ക്. ഞാന്‍ 5 കൊല്ലം ജീവിച്ചിട്ടുള്ള നാടാണ് കണ്ണൂര്‍ .

  @ രജ്ഞിത് വിശ്വം – അതന്നേ :)

  @ പാഞ്ചാലി – ആ ലിങ്കിന് നന്ദി. ഞാനും നടത്തിയിരുന്നു ഇംഗ്ലീഷ് മറിയുമ്മയുമായി ഒരു ഇന്റര്‍വ്യൂ. ഈ വിഷയവുമായി ബന്ധപ്പെട്ട് എഴുതുന്ന യാത്രാവിവരണത്തില്‍ അതൊക്കെ എഴുതാം.

  @ യാഥാസ്ഥിതികന്‍ – ചില കാണാക്കാഴ്ച്ചകള്‍ കാണിക്കുന്ന ചിത്രങ്ങളാണ് ഈ ബ്ലോഗില്‍ ഇട്ടുകൊണ്ടിരിക്കുന്നത്. എല്ലാവര്‍ക്കും കാണാന്‍ പറ്റിയെന്ന് വരില്ല മാളിയേക്കല്‍ തറവാടിന്റെ അകത്തളം. അതുകൊണ്ട് പോസ്റ്റി എന്നേയുള്ളൂ. ഇതുപോലൊരു അകത്തലം കേരളത്തിലെ ഒരുവിധം പഴയ വീടുകളിലും ഉണ്ടെന്ന് തോന്നുന്നില്ല. ഉണ്ടെങ്കില്‍ത്തന്നെ വല്ല പഴഴ കൊട്ടാരങ്ങളിലോ മറ്റോ ആയിരിക്കും. മാളിയേക്കല്‍ തറവാടിനെപ്പറ്റിയുള്ള കൂടുതല്‍ വിവരങ്ങള്‍ ഉടനെ എഴുതിയിടാന്‍ ശ്രമിക്കാം. എന്തായാലും താങ്കളുടെ തുറന്നമനസ്സോടെയുള്ള കമന്റിന് വില മതിക്കുന്നു.

  എല്ലാവര്‍ക്കും പുതുവത്സരാശംസകള്‍ .

 8. അപ്പോള്‍ ഇവിടുന്നു അടിച്ചു മാറ്റിയ ഐറ്റംസ് ആണ് നീരുഭായുടെ വീട് മുഴുവന്‍ അല്ലെ….എന്നെ കൊല്ലല്ലേ..ഞാന്‍ വെറുതെ ഒരു തമാശ പറഞ്ഞതാ…മാളിയേക്കല്‍ തറവാട് പരിചയപ്പെടുത്തിയതിന് വളരെ നന്ദി !!

  ഒപ്പം നല്ല ഒരു പുതുവര്‍ഷവും നേരുന്നു

 9. വളരെ ന്ന്നായിരിക്കുന്നു…..
  ഈ തറവാടിനെ ക്കുറിചു ധാരാളം കതക്കളും ഉന്ദ്ദു…

  ഒരു കള്ളന്ന് കയറി ഇറൺഗാൺ കയിയാതെ പിഡിക്കപെട്ടിറ്റുന്ദു ഈ തറവാട്ടിൽ. . .

  കളളൻ പുറ്തെക്കുള് വയ്യി അറിയാതെ കുദുങി പൊയതാന്നു. . . അത്രയും വലുതാണീ മാളിയെക്കൽ …….

 10. ഹോ ദൈവമേ, അടുത്ത ജന്മത്തിലെങ്കിലും ഒരു ‘നിരക്ഷരനായി’ എന്നെ ജനിപ്പിക്കണേ…എന്നൊരു പ്രാര്‍ത്ഥന മാത്രേ ള്ളൂ

  നന്ദൻ മാഷിന്റെ കമന്റ് കൊള്ളാം
  എനിക്കും ആ ഭാഗ്യം ഉണ്ടായാൽ മതിയെ

 11. മംഗലം കഴിച്ച ആ നടന്‍ ആരാണ് ‘അക്ഷരാഭ്യാസം ഇല്ലാത്തവനേ’? :)

  ചിത്രത്തിന്‍റെ ഒരു കോപ്പി അടിച്ചു മാറ്റിക്കോട്ടെ..?

 12. @ ശ്രദ്ധേയന്‍

  വളരെ സന്തോഷമുണ്ട് ആരെങ്കിലും ഒരാള്‍ അക്കാര്യം ചോദിച്ചതില്‍ . കൊച്ചിന്‍ ഖനീഫയാണ് ആ സിനിമാ നടന്‍. അദ്ദേഹം മാലിയേക്കല്‍ വരുമ്പോള്‍ താമസിക്കുന്ന മുറിയുടെ മുന്നില്‍ നിന്ന് എടുത്ത ഫോട്ടോയാണിത്.

  ഫോട്ടോയുടെ കോപ്പി അടിച്ചുമാറ്റുന്നതിനൊന്നും ഒരു വിരോധവുമില്ല. പക്ഷെ ഫോട്ടോയ്ക്ക് ഗുണനിലവാരമില്ല എന്നുപറഞ്ഞ് ആരെങ്കിലും ചീത്തവിളിച്ചാല്‍ അതിന് എനിക്ക് ഒരു ഉത്തരവാദിത്ത്വവും ഇല്ല :)

 13. നിരക്ഷരാ.. മാളിയേക്കലെ മറിയുമ്മത്താത്തയെ കണ്ടുവോ? അവരുടെ മണിമണിയായ ഇംഗ്ലീഷ് ഡയലോഗ്സ് കേട്ടുവോ?

  പാലേരിമാണിക്യം കണ്ടു. അതിലിതും കണ്ടു. പഴശ്ശിരാജ കണ്ടില്ല. ഇവിടെയായിരുന്നു ആര്യാടൻ ഷൌക്കത്തിന്റെ ‘ദൈവനാമത്തിൽ’ ഷൂട്ട് ചെയ്തത്..

 14. @ ഏറനാടന്‍ -

  ഏറൂ – ഇംഗ്ലീഷ് മറിയുമ്മയെ കാണാനല്ലെങ്കില്‍ മാളിയേക്കലോട്ട് പോയിട്ടെന്ത് കാര്യം ! ഉമ്മയുമായി കുറേ നേരം സംസാരിച്ചിരുന്നു. മറ്റ് മാദ്ധ്യമങ്ങള്‍ക്കൊന്നും കൊടുക്കാത്ത ചില കാര്യങ്ങള്‍ ഉമ്മേടടുത്ത് നിന്ന് ചോര്‍ത്തിയെടുത്തിട്ടാണ് ഞാന്‍ അവിടന്ന് കയ്‌ച്ചിലായത്. നല്ലൊരു അനുഭവമായിരുന്നു ഉമ്മയുമായുള്ള നിമിഷങ്ങള്‍ .അതൊക്കെ ഒരു യാത്രാവിവരണരൂപത്തില്‍ താമസിയാതെ തന്നെ അവതരിപ്പിക്കാം.

  സിനിമാക്കാരനായ ഏറനാടന്‍ , പഴശ്ശിരാജ സിനിമ കണ്ടിട്ടില്ലെങ്കിലും അതൊന്നും ഇങ്ങനെ പരസ്യമായിട്ട് വിളിച്ച് പറയരുത് കേട്ടോ ? :):)

 15. കൊച്ചിന്‍ ഹനീഫയുമായി ഈ തറവാട്ടിന് വല്ല ബന്ധവുമുണ്ടോ നിരക്ഷരന്‍ മാഷേ?

 16. @ പ്യാരി – ശ്രീ കൊച്ചിന്‍ ഖനീഫ ഈ തറവാട്ടില്‍ നിന്നാണു്‌ വിവാഹം ചെയ്തിരിക്കുന്നത്. ക്യാമറയുമായി ഞാന്‍ നില്‍ക്കുന്നത് അദ്ദേഹം മാളിയേക്കല്‍ തറവാട്ടില്‍ വരുമ്പോള്‍ താമസിക്കുന്ന മുറിയുടെ മുന്നിലാണു്‌. ശ്രീ കൊച്ചിന്‍ ഖനീഫയ്ക്ക് ആദരാജ്ഞലികള്‍ .

 17. @ aneeshunni – ഇതെന്റെ ബ്ലോഗ് മാത്രമാണ്. സൌഹൃദങ്ങൾക്കല്ലേ ഫേസ്ബുക്ക് ഓർക്കുട്ട് ഗൂഗിൾ പ്ലസ് മുതലായ സംരംഭങ്ങൾ.

Leave a Reply

Your email address will not be published. Required fields are marked *

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>