‘മുസ്‌രീസിലൂടെ‘ എന്ന പേരിൽ എന്റെ ആദ്യപുസ്തകം 2015 നവംബറിലാണ് മെന്റർ പബ്ലിക്കേഷൻ പ്രസിദ്ധീകരിച്ചത്. ഇന്ത്യയിൽ ആദ്യമായി ഒരു പുസ്തകത്തിൽ ഓഗ്‌മെന്റഡ് റിയാലിറ്റി അവതരിപ്പിക്കുന്നു എന്ന പ്രത്യേകത ആ പുസ്തകത്തിനുണ്ട്. മെന്റർ ബുക്സിനോടും ഓഗ്‌മെന്റഡ് റിയാലിറ്റി എന്ന സാങ്കേതിക വിദ്യ സൌജന്യമായിത്തന്നെ ഈ പുസ്തകത്തിൽ സമന്വയിപ്പിച്ച പ്യാരി സിങ്ങിനോടും, ഈ സാങ്കേതിക വിദ്യയ്ക്ക് വേണ്ടിയുള്ള ചിത്രങ്ങളും വീഡിയോയും എല്ലാം എടുക്കാനാായി മാസങ്ങളോളം എനിക്കൊപ്പം മുസ്‌രീസിലൂടെ സഞ്ചരിച്ച പ്രിയ സുഹൃത്ത് ജോഹറിനോടും വെറും അഞ്ച് മാസങ്ങൾ കൊണ്ട് 550 രൂപ മുഖവിലയുള്ള പുസ്തകത്തിന്റെ ആദ്യത്തെ എഡിഷൻ വിറ്റ് തീർക്കാൻ സഹായിച്ച ഓരോ വായനക്കാരോടും അഭ്യുദയകാംക്ഷികളോടും ഞാൻ ഏറെ കടപ്പെട്ടവനാണ്.
ബ്ലോഗ് കാലം മുതൽക്കേയുള്ള സുഹൃത്ത് സപ്ന അനു ബി.ജോർജ്ജ് പുസ്തകവുമായി ബന്ധപ്പെട്ട് തയ്യാറാക്കിയ ഒരു അഭിമുഖം എന്ന് വേണമെങ്കിൽ പറയാവുന്ന ലേഖനം കന്യക ദ്വൈവാരികയുടെ 2016 ഏപ്രിൽ 2 ലക്കത്തിൽ അച്ചടിച്ച് വന്നത് സ്ക്കാൻ ചെയ്ത് ഇവിടെ ചേർക്കുന്നു. അർഹിക്കുന്നതിലും ഏറെ പ്രാധാന്യം തന്ന് ഇത് പ്രസിദ്ധീകരിച്ചിട്ടുണ്ടെന്നാണ് എന്റെ വിലയിരുത്തൽ. സപ്നയ്ക്കും കന്യകയ്ക്കും ഏറെ നന്ദി.