isle-of-wight-372

ആദ്യത്തെ ക്രിക്കറ്റ് കളി




ഇംഗ്ലണ്ടിലെ ഗില്‍ഡ്‌ഫോര്‍ഡ് പട്ടണത്തിലുള്ള റോയല്‍ ഗ്രാമര്‍ സ്കൂളിന്റെ ചുമരില്‍ കണ്ട ഒരു ഫലകം. ലോകത്തിലാദ്യമായി ക്രിക്കറ്റ് കളിച്ചത് അവിടത്തെ കുട്ടികളാണത്രേ ? 1550 ല്‍ ആയിരുന്നു ആ ക്രിക്കറ്റ് കളി.

ബൈ ദ ബൈ…നമ്മുടെ ദീപുമോന്‍ ക്രിക്കറ്റ് കളിയൊക്കെ നിറുത്തിയോ ?

Comments

comments

27 thoughts on “ ആദ്യത്തെ ക്രിക്കറ്റ് കളി

  1. ദീപു മോന്‍ അല്ല ഗോപു മോന്‍..ഗോപു മോന്‍
    കേരള ഐ.പി.എല്ലിന്റെ ഐക്കണ്‍ പ്ലെയര്‍ ആക്കാമോന്നു ചോദിച്ചതോടെ ലാലേട്ടന്‍ ആ പരിപാടി അങ്ങ് നിര്‍ത്തി
    ഇപ്പോള്‍ യു കേയിലെവിടോ കളിക്കുന്നുണ്ട്..
    നാട്ടിലൊക്കെ പാട്ടായി..
    ദീപുമോന്‍ ഔട്ടായി..

  2. അറിഞ്ഞില്ലെ ഗോപു മോന്‍ വീണ്ടും ടീമിന്നു ഔടായി!
    അതു പിന്നെ അവന്‍ ഇപ്പോള്‍ കഴിക്കുന്നത് അഹംഗാര്‍ ച്യവനപ്രാശമല്ലെ? :)

    1550 മുതല്‍ ക്രിക്കറ്റ് കളിക്കാന്‍ തുടങ്ങി എന്നത് പുതിയ അറിവാ നീരൂജീ..താങ്ക്സ്

  3. എന്തായിരുന്നു.. വടിവാള്..കൈബോംബ് .. മലപ്പുറം കത്തി…തേങ്ങാക്കൊല..എന്നിട്ടെന്തായി.. പവനായി ശവമായി..സോറി.. ഗോപുമോന്‍ പുറത്തായി..
    ക്രിക്കറ്റ് കുഞ്ഞുവാവയുടെ വിവരങ്ങള്‍ പറഞ്ഞുതന്നതിനു നന്ദി..

  4. ചുമ്മാ ഓരോന്നു പറയാതെ സാര്‍.
    ഞങ്ങളുടെ വേദങ്ങളിലൊക്കെ ക്രിക്കറ്റുകളിയേപറ്റി പരാമര്‍ശമുണ്ട്.

  5. നിരക്ഷരന്‍ ജി …വിവരങ്ങള്‍ക്ക് നന്ദി…:)

    ഗോപു മോന്‍ ക്രിക്കറ്റ്‌ ടീം ല്‍ നിന്നു വീണ്ടും ഔട്ട്‌ ആയില്ലേ!!…അല്ലേല്‍ അവന്‍ ബിസി അല്ലേ..ഫാഷന്‍ ഷോ…അവാര്‍ഡ്‌ നൈറ്റ്‌.. ..അങ്ങനെ..അങ്ങനെ…

  6. പുതിയൊരറിവിനു നന്ദി..

    ഒരു സംശയം ബൈ ദ ബൈ ആണോ ബൈ ദ വേ ആണോ ശരി.

    വെറും ഒരു സംശയം മാത്രം ..

  7. അപ്പോളിന്നും ഇന്നലേയൊന്നും തുടങ്ങിയതല്ലല്ലേ ഈ ക്രിക്കറ്റ് കളി..:)

  8. ക്രിക്കറ്റിന്റെ തുടക്കം അറിഞ്ഞതില്‍ സന്തോഷം. അമ്മേടെ സ്വന്തം ഗോപുമോന്‍ ഇപ്പൊ സായിപ്പിന്റെ നാട്ടിലാ.

  9. പുതിയൊരു അറിവു പകർന്നതിനു നന്ദി;
    എന്നാലും ആ പാവം(ഉറങ്ങുമ്പോൾ) പയ്യനിട്ടു കൊട്ടണമായിരുന്നോ?

  10. ഓര്‍മ്മകളെ…ഞാന്‍ ആദ്യം ക്രിക്കറ്റ് കളിച്ചത് മുരിങ്ങാകോലും ചക്കയിളക്കുന്ന തുടുപ്പും കൊണ്ടായിരുന്നു. അപ്പോ അതായിരുന്നിലല്ലേ ആദ്യത്തെ ക്രിക്കറ്റ് ;)

    ഈ അറിവ് പകര്‍ന്നു തന്നതിന് നന്ദി :)

  11. ഒറ്റ ഒരാള്‍ക്ക്‌ ഗോപുമോനോട് സ്നേഹം ഇല്ല..
    ഒന്നുല്‍ല്യെ അവനൊരു മലയാളിയല്ലേ .. ഇത്തിരി ജാഡ ഒക്കെ ഇതു മലയാളിക്ക ഇല്യത്ത്തെ ? :)

  12. നിരക്ഷരന്‍‌മാഷെ നന്ദി.
    കേരളത്തില്‍ ക്രിക്കറ്റ് പണ്ടാറടങ്ങിപ്പോയത് ലിവന്‍ കാരണമാണെന്ന് ഗോപുമോന്‍റെ പടമുള്ള ഒരു ഫലകം വെക്കേണ്ടി വരുമോ :)

Leave a Reply

Your email address will not be published. Required fields are marked *

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>