വാർത്തേം കമന്റും – (പരമ്പര 93)


93
വാർത്ത 1:- കേരളത്തിൽ കോവിഡിന് ഒട്ടേറെ വകഭേദങ്ങളെന്ന് ‘ഇൻസാകോഗ്’ പഠനം.
കമൻ്റ് 1:- കേരളം അല്ലെങ്കിലും വേറെ ലെവലാണല്ലോ.

വാർത്ത 2:- ‘പാര്‍ട്ടിയെ ജനങ്ങള്‍ തിരുത്തേണ്ട’ ; കുറ്റ്യാടിയില്‍ കടുത്ത അച്ചടക്ക നടപടിയുമായി സി.പി.എം.
കമൻ്റ് 2:- ആരാണ് പാർട്ടിയെന്ന് മറന്ന് പോയ പാർട്ടി.

വാർത്ത 3:- അഫ്ഗാനിലെ ഇന്ത്യന്‍ നിര്‍മിതികളെ ലക്ഷ്യമിട്ട് പാക്-താലിബാൻ; ലക്ഷ്യം ഇന്ത്യൻ അടയാളങ്ങൾ ഇല്ലാതാക്കൽ.
കമൻ്റ് 3:- ‘ശതുവിനെ‘ തോൽപ്പിക്കാൻ ഇല്ലം ചുടുന്നവർ.

വാർത്ത 4:- ചാണകവും ഗോമൂത്രവും ഫലിക്കില്ലെന്ന് പോസ്റ്റിട്ടതിന് രാജ്യദ്രോഹക്കുറ്റം, വിട്ടയക്കാന്‍ കോടതി ഉത്തരവ്‌.
കമൻ്റ് 4:- ചാണകത്തിനും ഗോമൂത്രത്തിനും ഗോമാതാവിനും എതിരെ പറഞ്ഞാൽ രാജ്യദ്രോഹിയാകുമെന്ന നിലയിലേക്ക് ഇന്ത്യ കൂപ്പുകുത്തിയിരിക്കുന്നു.

വാർത്ത 5:- 46 വായ്പകളുടെ തുക ഒരു അക്കൗണ്ടിലേക്ക്; സി.പി.എം. നിയന്ത്രണത്തിലുള്ള ബാങ്കില്‍ 100 കോടിയുടെ തട്ടിപ്പ്.
കമൻ്റ് 5:- വലതേത് ഇടതേത് എന്ന് തിരിച്ചറിയാൻ പറ്റാതായല്ലോ ൻ്റെ ബാങ്കന്നൂർ കാവിലമ്മേ.

വാർത്ത 6:- മോദിയുമായി സഹകരിച്ച് പ്രവര്‍ത്തിക്കാനുള്ള അവസരത്തെ ഉറ്റുനോക്കുന്നു- നേപ്പാള്‍ പ്രധാനമന്ത്രി.
കമൻ്റ് 6:- പെട്രോളിനു 100 രൂപ മുട്ടിച്ച് സഹകരണം ആരംഭിച്ചോളൂ.

വാർത്ത 7:- ദേവസ്വം വകുപ്പ് മന്ത്രിയുടെ പ്രൈവറ്റ് സക്രട്ടറിയായി മുൻ എം.പി.സമ്പത്ത്.
കമൻ്റ് 7:- ഇപ്രാവശ്യം ഡൽഹിയിൽ കാബിനറ്റ് പദവിയുള്ള റോൾ ഒന്നും ഏർപ്പാടാക്കാൻ പറ്റാത്തതുകൊണ്ടാണ് സക്രട്ടറിയായി ഒതുങ്ങേണ്ടി വന്നത്.

വാർത്ത 8:- മരം മുറി വിവാദം ആരോ സൃഷ്ടിച്ച പുകമറ മാത്രമാണെന്ന് ബിനോയ് വിശ്വം.
കമൻ്റ് 8:- പുക തെല്ലൊന്ന് അടങ്ങിക്കഴിയുമ്പോൾ വെട്ടിക്കടത്തിയ മരങ്ങളുടെ കടയുടെ എണ്ണമെങ്കിലും എടുത്താൽ നന്നായിരുന്നു.

വാർത്ത 9:- ‘ക്വട്ടേഷന്‍ എടുത്തുകഴിഞ്ഞു’; ടി.പിയുടെ മകനെ 100 വെട്ടുവെട്ടുമെന്ന്‌ ഭീഷണിക്കത്ത്‌.
കമൻ്റ് 9:- ശേഷം ഞങ്ങളല്ല ഇത് ചെയ്തതെന്ന് കൈമലർത്തും. ചെയ്തവർക്ക് വേണ്ടി വാദിക്കാൻ ബക്കറ്റ് പിരിവ് നടത്തും കൊടികെട്ടിയ വക്കീലന്മാർ ഹാജരാകും. 

വാർത്ത 10:- വിചാരണ നേരിടുന്നതൊക്കെ കമ്യൂണിസ്റ്റുകാരന്റെ ജീവിതത്തില്‍ സാധാരണയാണ് – മന്ത്രി വി. ശിവന്‍കുട്ടി.
കമൻ്റ് 10:- നിയമസഭ തല്ലിപ്പൊളിക്കുന്നതും കമ്മ്യൂണിസ്റ്റുകാരൻ്റെ ജീവിതത്തിൽ സാധാരണമാണോ ?

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>