കഥ പറയുന്ന കോട്ടകൾ


Kadhaparayunna Kottakal_Cover - Reduced
യുള്ളവൻ്റെ രണ്ടാമത്തെ യാത്രാവിവരണ പുസ്തകം ‘കഥ പറയുന്ന കോട്ടകൾ’ 2023 ഏപ്രിൽ മാസം, മെൻ്റർ മീഡിയ – തൃശൂർ പുറത്തിറക്കുന്നു.

ഈ പുസ്തകം ഇറങ്ങുന്നതോടെ, വിനോദ് കോട്ടയിൽ എന്ന സുഹൃത്തിനൊപ്പം ഞാനും മെൻ്റർ മീഡിയയുടെ സാരഥിയാകുന്നു എന്ന സന്തോഷവും ഇതിനാൽ അറിയിക്കുന്നു.

സത്യത്തിൽ, ‘മുസിരീസിലൂടെ‘ എന്ന എൻ്റെ ആദ്യത്തെ പുസ്തകത്തേക്കാൾ മുൻപ് എഴുതിയതാണ് ‘കഥ പറയുന്ന കോട്ടകൾ‘. ഇതത്ര വലിയ സംഭവമാണെന്നോ ഞാനൊരു എഴുത്തുകാരനാണെന്നോ അവകാശപ്പെടുന്നില്ല. എന്നിരുന്നാലും ആദ്യപുസ്തകത്തെപ്പോലെ തന്നെ മൾട്ടിമീഡിയ പുസ്തകമായാണ് ഇതും രൂപകൽപ്പന ചെയ്തിരിക്കുന്നത്.

പുസ്തകത്തിൽ ചിത്രങ്ങൾക്കൊപ്പമുള്ള QR കോഡുകൾ സ്ക്കാൻ ചെയ്താൽ ഓരോ അദ്ധ്യായങ്ങളുമായി ബന്ധപ്പെട്ട വീഡിയോകൾ കാണാനുള്ള സാങ്കേതിക സൗകര്യം ചെയ്തിട്ടുണ്ട്.

ഒരു പരിധി വരെ, എൻ്റെ ആത്മസുഖത്തിനായി അച്ചടിക്കുന്നതാണ് എൻ്റെ പുസ്തകങ്ങൾ. അതിൻ്റെ പേരിൽ മറ്റുള്ളവർക്ക് ബുദ്ധിമുട്ട് ഉണ്ടാകരുതെന്ന കവിവചനം പ്രാവർത്തികമാക്കണമെന്നുണ്ട്. ആയതിനാൽ ആളെക്കൂട്ടിയുള്ള പുസ്തകപ്രകാശനം, കൂട്ടത്തോടെയുള്ള ഓൺലൈൻ കവർ പേജ് റിലീസ് എന്നീ സംഭവങ്ങൾ എൻ്റെ പുസ്തകങ്ങളുടെ കാര്യത്തിൽ (ആദ്യപുസ്തകം ആളെക്കൂട്ടി പ്രകാശനം ചെയ്തിരുന്നു) ഉണ്ടാകുന്നതല്ല. അതേ കാരണത്താൽ, ഈ പുസ്തകം വാങ്ങാനായി ആരും മെനക്കടണമെന്നോ പണം (വില നിശ്ചയിച്ചിട്ടില്ല) നഷ്ടപ്പെടുത്തണമെന്നോ ഈ വറുതിക്കാലത്ത് പറയുന്നുമില്ല.

തരാനുള്ള മുന്നറിയിപ്പ് തന്നുകഴിഞ്ഞു. എന്നിട്ടും ഈ പുസ്തകം വാങ്ങിയേ തീരൂ എന്നുള്ളവർക്ക് മെൻ്റർ മീഡിയയുമായി ബന്ധപ്പെടാം.

Mentor Media, Power House Junction, Viyoor P.O. Thrissur – 680010.

Mentor Media, HDFC Bank, Viyyur Branch, Thrissur,
Current Ac no :- 50200079411433
IFSC code :- HDFC0001600
എന്ന അക്കൗണ്ടിലേക്ക് പണമയക്കാം. അതല്ലെങ്കിൽ….

9645084365 എന്ന UPI നമ്പർ വഴി പണമയച്ച ശേഷം നിങ്ങളുടെ ഫോൺ നമ്പറും പിൻകോഡും അടക്കമുള്ള അഡ്രസ്സ് അതേ നമ്പറിൽ വാട്ട്സ് ആപ്പ് ചെയ്താൽ, പുസ്തകം തപാലിൽ എത്തുന്നതാണ്. തൃശൂരുള്ളവർക്ക് മേൽപ്പറഞ്ഞ അഡ്രസ്സിലെ മെൻ്ററിൻ്റെ ഓഫീസിൽ ചെന്നും പുസ്തകം കൈപ്പറ്റാം. കോപ്പികൾ പ്രസ്സിൽ നിന്ന് വന്നശേഷം അറിയിക്കാം; എന്നിട്ട് മതി.

വാൽക്കഷണം:- ഇത് വായിക്കണമെന്ന് അതിയായ ആഗ്രഹമുണ്ടെങ്കിലും അതിനായി പണം മുടക്കാൻ ഇല്ലാത്തവർക്കും, ഏതെങ്കിലും വിദ്യാലയങ്ങളിലെ ലൈബ്രറികൾക്കും സൗജന്യമായി കോപ്പികൾ തരാൻ ഞാൻ ബാദ്ധ്യസ്ഥനാണ്. അഡ്രസ്സ് അറിയിച്ചാൽ മാത്രം മതി.

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>