നൂറു രൂപ കൊടുത്താൽ രാജസ്ഥാനി ടർബൻ തലയിൽ കെട്ടിത്തരും മേഹ്റൻഗഡ് കോട്ടയിൽ, രാജാക്കന്മാരുടെ സ്ഥാനാരോഹണം നടക്കുന്ന ശ്രൃംഗാർ ചൗക്കിൻ്റെ തൊട്ടടുത്ത അങ്കണത്തിൽ. ഇന്നലെ കോട്ടയിൽ വന്നപ്പോൾ എനിക്കത് ചെയ്യാൻ കഴിഞ്ഞില്ല. ഇന്ന് ഞാനത് ചെയ്യാതെ പോരുന്നില്ല എന്ന് തീരുമാനിച്ചു.
ജീവനക്കാരൻ ഒരാൾ 9 മീറ്റർ നീളമുള്ള ടർബൻ എൻ്റെ തലയിൽ ചുറ്റാൻ തുടങ്ങിയതും കാഴ്ച്ചക്കാർ ചുറ്റും കൂടി.
ബ്രസീലിൽ നിന്ന് വന്ന ഒരു ടീം, എൻ്റെ ചിത്രങ്ങൾ പകർത്തി എനിക്ക് തന്നു. അവരും ടർബൻ ചുറ്റി. ഞങ്ങളെല്ലാവരും ഒരുമിച്ച് പടമെടുത്തു. ജീവനക്കാരും ഞങ്ങൾക്കൊപ്പം ആ ചിത്രത്തിൽ ചേർന്നു. അതോടെ അവിടെ ടർബൻ കെട്ടാൻ ക്യൂ ആയി.
വാൽക്കഷണം:- ഈ ഓട്ടപ്പാച്ചിലെല്ലാം കഴിഞ്ഞ് നടുവൊടിഞ്ഞ്, മുട്ട്ചിരട്ട തേഞ്ഞ് കിടക്കുമ്പോൾ, ഇങ്ങനെ ചില ഓർമ്മചിത്രങ്ങളെങ്കിലും ഉണ്ടാകും ആ വേദനയുടെ ആഘാതം കുറയ്ക്കാൻ.
(തുടർന്ന് വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…)
#greatindianexpedition
#gie_by_niraksharan
#gie_rajasthan
#fortsofrajasthan
#fortsofindia
#motorhomelife
#boleroxlmotorhome