വാർത്തേം കമന്റും – (പരമ്പര 76)


76
വാർത്ത 1:- സിന്ദൂരം തൊടാത്തത് സ്ത്രീ വിവാഹം നിരാകരിക്കുന്നതിന് തുല്യം; വിവാഹമോചനം അനുവദിച്ച് കോടതി.
കമന്റ് 1:- കൊല്ലുന്ന രാജാവിന് തിന്നുന്ന കോടതി.

വാർത്ത 2:- ഇന്ത്യക്കാരുടെ സ്വിസ് ബാങ്കുകളിലെ നിക്ഷേപത്തില്‍ വന്‍ ഇടിവ്.
കമന്റ് 2:- കട്ടുണ്ടാക്കിയത് മുഴുവനും തന്നുകഴിഞ്ഞു ഹേ. ഇനിയൊന്നും ഇല്ലാഞ്ഞിട്ടാണ്.

വാർത്ത 3:- ജോസ് കെ മാണി വിഭാഗത്തെ യുഡിഎഫില്‍ നിന്ന് പുറത്താക്കി.
കമന്റ് 3:- അതിനെന്താ ? നോട്ടെണ്ണുന്ന യന്ത്രവുമെടുത്ത് മറുകണ്ടം ചാടാമല്ലോ.

വാർത്ത 4:- കോവിഡ് വാക്‌സിന്‍ കണ്ടുപിടിച്ചാല്‍ അതെല്ലാവര്‍ക്കും ലഭ്യമാകണം; അഭ്യര്‍ഥനയുമായി ലോകനേതാക്കള്‍.
കമന്റ് 4:- ഓഹോ.. വാക്സിന്റെ കാര്യത്തിലും വരേണ്യരും അധഃകൃതരുമുണ്ടോ ?

വാർത്ത 5:- കോവിഡ് പ്രതിരോധ വാക്‌സിന്‍ വിപണിയിലേക്ക്; പ്രഖ്യാപനം സ്വാതന്ത്ര്യദിനത്തില്‍ മോദി നടത്തും.
കമന്റ് 5:- പ്രഖ്യാപന തീയതി ഉറപ്പിച്ചു, വിപണിയും തീരുമാനമായി. ഇനി വാക്സിൻ കണ്ടുപിടിച്ചാൽ മതി.

വാർത്ത 6:- ഓടിത്തളർന്ന് ആരോഗ്യപ്രവർത്തകർ; പൊതു സ്ഥലംമാറ്റവും പരിഗണിക്കുന്നില്ല.
കമന്റ് 6:- ക്വാറന്റൈൻ ലംഘിച്ച് ഓടിത്തളർന്ന് ജനവും.

വാർത്ത 7:- രോഗികളല്ല, രോഗമാണ് ശത്രുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.
കമന്റ് 7:- രോഗപ്രതിരോധത്തിൽ സഹകരിക്കാത്തവരാണ് ശരിക്കുള്ള ശത്രുക്കൾ.

വാർത്ത 8:- ഇടുക്കിയില്‍ നിശാപാര്‍ട്ടിയും ബെല്ലി ഡാന്‍സും, പങ്കെടുത്തത് മുന്നൂറോളം പേര്‍; വ്യവസായിക്കെതിരേ കേസ്.
കമന്റ് 8:- ബെല്ലി ഡാൻസിനെന്ത് കോവിഡ്, നിശാപാർട്ടിക്കെന്ത് സോഷ്യൽ ഡിസ്ന്റൻസിങ്ങ് ?

വാർത്ത 9:- കോവിഡ് കാലത്ത് രൂപയുടെ രക്ഷകനായി മുകേഷ് അംബാനി. തുണയായത് ജിയോ പ്ലാറ്റ്ഫോമിലേക്ക് ഒഴുകിയെത്തിയ വിദേശനിക്ഷേപം.
കമന്റ് 9:- രൂപയിൽ നിന്ന് അർദ്ധനഗ്നനായ ഫക്കീറിനെ മാറ്റി അംബാനിയെ അടിക്കുന്നത് എപ്പഴാണാവോ ?

വാർത്ത 10:- കോവിഡിനെക്കാള്‍ ഉയര്‍ന്ന മരണനിരക്കുള്ള ‘അജ്ഞാത’ ന്യുമോണിയ; പൗരന്‍മാര്‍ക്ക് മുന്നറിയിപ്പുമായി ചൈന.
കമന്റ് 10:- ഒരെണ്ണം ഒതുങ്ങി തീർന്നിട്ട് അടുത്തത് അഴിച്ച് വിടാൻ പറ്റുമോ ചൈനേ ?

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>