റിലയൻസ് ഒരു കൊള്ളസംഘമോ ?


റിലയൻസിന്റെ ഒരു ഡാറ്റാകാർഡ് കുറേ വർഷങ്ങളായി ഞാനുപയോഗിക്കുന്നുണ്ട്. പ്രീ പെയ്ഡ് സൌകര്യമാണ് ഇതുവരെ ഉപയോഗിച്ച് പോന്നിട്ടുള്ളത്. ചിലപ്പോൾ ഒരു വർഷത്തേക്കുള്ള പ്‌ളാനുകൾ എടുക്കാറുണ്ട്. അധികം യാത്രകൾ ഇല്ലാത്തപ്പോൾ 3 മാസത്തേക്കുള്ള പ്‌ളാനിലും ഒതുക്കാറുണ്ട്. ഒരിക്കൽ‌പ്പോലും പോസ്റ്റ് പെയ്ഡ് പ്‌‌ളാനുകൾ എടുത്തിട്ടില്ല. അങ്ങനെ ഒരു പ്‌ളാനുണ്ടോ എന്നും അറിയില്ല. അവസാനം എടുത്ത മൂന്ന് മാസത്തെ പ്രീ പെയ്ഡ് പ്‌ളാൻ തീർന്നത് അഗസ്റ്റ് 8ന് ആയിരുന്നു. ജൂലായ് മാസത്തിന്റെ ആദ്യവാരത്തിൽ എപ്പോഴോ ആണ് അവസാനമായി ഡാറ്റാ കാർഡ് ഉപയോഗിച്ചത്.

ഈയിടെയായി ചില ഈ-മെയിലുകൾ റിലയൻസിൽ നിന്ന് വരുന്നു. കൃത്യമായി പറഞ്ഞാൽ ബില്ലുകൾ തന്നെ. മാസ വാടക 625 രൂപ, ഒൿടോബർ 1ന് മുന്നേ അടയ്ക്കേണ്ട തുക 771 രൂപ, ഇല്ലെങ്കിൽ പിഴ അടക്കം 871 രൂപ അടക്കേണ്ടി വരും, എന്നൊക്കെയാണ് ബില്ലിൽ പറയുന്നത്. ഇതുവരെ എനിക്കവരുടെ ബില്ല് ഒന്നും വരാറുണ്ടായിരുന്നില്ല. പ്രീ പെയ്ഡ് സൌകര്യത്തിൽ അതിന്റെ ആവശ്യവും ഇല്ലല്ലോ ?

55

ഞാൻ അവരുടെ സർവ്വീസ് ഇതുവരെ പോസ്റ്റ് പെയ്ഡ് സൌകര്യത്തിലൂടെ പ്രയോജനപ്പെടുത്തിയിട്ടില്ല. ഡാറ്റാ കാർഡിനകത്ത് ഉണ്ടാകാൻ സാദ്ധ്യതയുള്ള അവരുടെ സിം ഞാനിതുവരെ ഏതെങ്കിലും ഫോണിനകത്തിട്ട് ഉപയോഗിച്ചിട്ടില്ല. അങ്ങനൊരും സിം കാർഡ്, ഡാറ്റാ കാർഡിൽ ഉണ്ടാകും എന്ന ധാരണയുണ്ടെന്നല്ലാതെ അതെടുക്കാൻ ഞാൻ ശ്രമിച്ചിട്ടില്ല.

ഇപ്പോൾ +91 44 30384990 എന്ന നമ്പറിൽ നിന്ന് ഫോൺ വിളികൾ വന്നുകൊണ്ടിരിക്കുന്നു. നിങ്ങളുടെ ബില്ല് അടച്ചിട്ടില്ല, ഒൿടോബർ 1ന് മുൻപ് അടയ്ക്കണം എന്നൊക്കെപ്പറഞ്ഞ്. കാര്യങ്ങളെല്ലാം അങ്ങേത്തലയ്ക്കുള്ള ആളോട് ഞാൻ പറഞ്ഞു. അയാൾക്കൊന്നും തിരിച്ച് പറയാനുണ്ടായിരുന്നില്ല. എന്റെ ലൊക്കേഷൻ ചോദിച്ചു. അത് പറയാൻ സൌകര്യമില്ലെന്നായി ഞാൻ. കാർഡ് എടുക്കുമ്പോൾ ആവശ്യമായ രേഖകൾ കൊടുക്കുന്നുണ്ട്. പിന്നെന്തിനാണ് ഇപ്പോൾ ലൊക്കേഷൻ അറിയുന്നത് എന്ന് ചോദിച്ചു. പരാതി ലോഡ്ജ് ചെയ്യാനാണെന്ന് പറഞ്ഞു. ഇപ്പോഴുള്ള സിം നമ്പർ പ്രകാരം പരാതി ലോഡ്ജ് ചെയ്തോളൂ , അതിനായിട്ട് ലൊക്കേഷൻ പറയാനാവില്ലെന്ന് അറിയിച്ചപ്പോൾ അയാൾ ഫോൺ കട്ട് ചെയ്തു. പിന്നൊരിക്കൽ ഇതേ നമ്പറിൽ നിന്ന് വിളി വന്നപ്പോൾ, പ്രീ പെയ്ഡ് കാർഡിന് ബില്ലെന്തിന് അടക്കണം എന്ന് ചോദിച്ചതും അങ്ങേത്തലയ്ക്കൽ ഫോൺ കട്ട് ചെയ്തു.

ഈ-മെയിൽ വഴി വന്ന ബില്ലിന്റെ പ്രിന്റ് എടുത്ത് എറണാകുളത്ത് എം.ജി.റോഡിലുള്ള റിലയൻസ് സെന്ററിൽ ചെന്നപ്പോൾ അവരത് പൂട്ടി സ്ഥലം കാലിയാക്കിയിരിക്കുന്നു. പാലാരിവട്ടത്ത് ഒരു സർവ്വീസ് ക്യാമ്പ് ഉണ്ടെന്ന് ഒരു ഫ്ലക്സ് ബോർഡും വെച്ചിട്ടുണ്ട്.

ഇത് എന്റെ എന്തെങ്കിലും കുഴപ്പം കൊണ്ട് സംഭവിച്ചിരിക്കുന്നതാണോ ? അതോ റിലയൻസുകാർക്ക് ദാരിദ്ര്യം മൂത്ത്, സ്വന്തം വിമാനത്തിന് എണ്ണയടിക്കാൻ പോലും പറ്റാത്ത വല്ല സാഹചര്യം ഉണ്ടായതുകൊണ്ട് തീവെട്ടിക്കൊള്ളയ്ക്ക് ഇറങ്ങിയിരിക്കുന്നതാണോ എന്നറിയാൻ വേണ്ടി ഫേസ്ബുക്കിൽ ഒരു പോസ്റ്റ് ഇട്ടപ്പോൾ കിട്ടിയ പ്രതികരണങ്ങൾ ഞെട്ടിക്കുന്നതായിരുന്നു. എന്റെ ചുരുങ്ങിയ സൌഹൃദ വലയത്തിലുള്ളവരിൽ നല്ലൊരു പങ്കിനും റിലയൻസിൽ നിന്ന് ഇത്തരത്തിൽ അല്ലെങ്കിൽ മറ്റൊരു തരത്തിൽ മോശം അനുഭവം ഉണ്ടായിരിക്കുന്നു. അങ്ങനെയാണെങ്കിൽ രാജ്യവ്യാപകമായി എന്തായിരിക്കും സംഭവിച്ചിരിക്കുക ? എത്രയേറെപ്പേർ ഇത്തരം തപ്പിട്ടിന് ഇരയായിട്ടുണ്ടാകും?!

എന്റെ സുഹൃത്തുക്കൾ പങ്കുവെച്ച അനുഭവങ്ങൾ താഴെ എടുത്തെഴുതുന്നു. നന്നായി സമയമുള്ളവർ മനസ്സിരുത്തി വായിച്ച് നോക്കുക. സമയമില്ല്ലാത്തവർക്ക് ഈ അനുഭവങ്ങളുടെ വെളിച്ചത്തിൽ, ഇതുപോലുള്ള കോർപ്പറേറ്റ് തട്ടിപ്പുകൾ നേരിടേണ്ടി വരുമ്പോൾ എന്തു ചെയ്യണമെന്ന് പോസ്റ്റിന്റെ അവസാനഭാഗം തുടർന്ന് വായിക്കാം.

*********************************************************

Manoj VBമനോജേട്ടാ, ഇത് റിലയന്‍സിന്റെ സ്ഥിരം പരിപാടിയാണ്. ഞാനും അവരുടെ ഡാറ്റാകാര്‍ഡാണ് ഉപയോഗിക്കുന്നത്. പ്രീപെയ്ഡ്. സാധാരണ മൂന്നു മാസത്തേയ്ക്ക് റീചാര്‍ജ് ചെയ്യുന്നതാണ് എന്‍റെ പതിവ്. കഴിഞ്ഞ ആഗസ്ത് 24നും അതുപോലെ 1499 രൂപയ്ക്ക് റീചാര്‍ജ് ചെയ്തിരുന്നു. 14 ജിബി ഫ്രീ ഡാറ്റയും ഉണ്ടാവും. പക്ഷേ ഈ മാസം 25 ആയപ്പോള്‍ നെറ്റ് കട്ട് ആയി. ആദ്യം ചോദിച്ചപ്പോള്‍ എന്‍റെ കണക്ഷന്‍ ആക്ടീവാണെന്ന് പറഞ്ഞു. അടുത്ത ദിവസം പറഞ്ഞു എന്‍റെ അക്കൌണ്ടില്‍ ബാലന്‍സ് ഒന്നുമില്ല അതാണ് കട്ട് ആയതെന്ന്. ഞാന്‍ എങ്ങനെ വിചാരിച്ചാലും 14 ജിബി ഒരു മാസം കൊണ്ട് തീരില്ല. വീഡിയോ, സിനിമ ഒന്നും ഞാന്‍ കാണാറില്ല. പോരാത്തതിന് ഒരാഴ്ച ഞാന്‍ ഒരു യാത്രയിലുമായിരുന്നു. വെറുതെ പൈസ എടുക്കാനുള്ള അടവ്. അല്ലാതെന്താ ? വക്കീല്‍ നോട്ടീസ്, അറസ്റ്റ് വാറണ്ട് ഇതെല്ലാം റിലയന്‍സിന്റെ സ്ഥിരം ഏര്‍പ്പാടാണ്. കണക്ഷന്‍ കാറ്റ് ചെയ്താലും ബില്‍ അയച്ചു കൊണ്ടേയിരിക്കും. ഗൂഗിളില്‍ പരതിയാല്‍ ഇത്തരം ഒരുപാട് അനുഭവങ്ങള്‍ കാണാന്‍ കഴിയും.

Sooraj Nambiarഎന്റെ ക്യാൻസൽ ചെയ്ത പോസ്റ്റ്പൈയ്ഡ് ഡാറ്റ കണക്ഷന്റെ ബില്ലടക്കാത്തതിന് കഴിഞ്ഞ മാസം അവരുടെ വക്കീൽ ഇണ്ടാസയച്ചു… !!

Muhammed Irshad# എന്റെ ക്യാൻസൽ ചെയ്ത പോസ്റ്റ്പൈയ്ഡ് ഡാറ്റ കണക്ഷന്റെ ബില്ലടക്കാത്തതിന് കഴിഞ്ഞ മാസം അവരുടെ വക്കീൽ ഇണ്ടാസയച്ചു… !! # ഇതേ സംഗതി നമ്മുടെ റൂമിലും സംഭവിച്ചു. പക്ഷേ കൂട്ടുകാരനു അദാലത്തിനു പോകാന്‍ പറ്റാതിരുന്നതിനാല്‍ പിന്നൊന്നും സംഭവിച്ചില്ല. അദാലത്തിനു പോയവരുടെ കയ്യില്‍ നിന്നും ഒരു സെറ്റില്‍മെന്റു പോലെ, കിട്ടിയതാവട്ടെ എന്ന രീതിയില്‍ കിട്ടിയതു വാങ്ങി എന്നാണ് പറഞ്ഞു കേട്ടത്.

Dattes Velayudhപണ്ട് 501 എന്നൊരു പരിപാടി ഉണ്ടായിരുന്നു .. അതിൽ ഒരു ലക്ഷം വരെ ബില്ലടക്കാൻ ഉള്ള മഹാന്മാര്ക്ക് വകീൽ നോട്ടീസ് എന്ന ഉണ്ടാസിനു ശേഷം ഒരു ചുക്കും ചുനാമ്പും ഇത് വരെ ഉണ്ടായിട്ടില്ല …അതിനെ കുറിച്ച് പേർസണൽ ആയി അനേഷിച്ചപ്പോൾ അത് പരസ്യതിലെക്ക് വക മാറ്റി എന്നാണ് അറിയാനായത് .കൂടെ ഒരു രഹസ്യവും .. റിലയൻസ് ആ വട്ടം ചില വക്കാനിരുന്നതിന്റെ 35% മാത്രമേ ആ പ്രാവശ്യം ആയുള്ളൂ.

Ananthu Vasudevരണ്ടായിരത്തിയാറാമാണ്ട് മുതല്‍ ഐഡിയ പോസ്റ്റ്പെയിഡ് കണക്ഷന്‍ ആയിരുന്നു. രണ്ടായിരത്തിപത്തില്‍ പൂനെയില്‍ ജോലി ആയി അങ്ങോട്ട് പോയപ്പോള്‍ സിം ഒപ്പം കൊണ്ടുപോയി. രണ്ടാഴ്ച്ചയോളം കഴിഞ്ഞാണ് പുതിയ കണക്ഷന്‍ എടുത്ത് ആക്റ്റീവ് ആയത്. അതുവരെ നാട്ടിലെ സിം ഉപയോഗിച്ചു. ഏകദേശം നാലായിരത്തോളം രൂപാ ബില്ല് ആയി. കൈയ്യില്‍ അതിനു കൊടുക്കാന്‍ കാശില്ലായിരുന്നു, കൊടുത്തില്ല. പിന്നെ കാശുണ്‍റ്റായപ്പോ ഓര്‍ത്തതുമില്ല. ഇപ്പറഞ്ഞ പോലെ നാട്ടിലെ വിലാസത്തില്‍ വക്കീലിന്റെ ലൗ ലെറ്റര്‍ വന്നു. അത് എവിടെയോ ഭദ്യമായി വെച്ചു എന്നല്ലാതെ ഒന്നും ചെയ്തില്ല. ശേഷം ഉദ്യോഗമൊക്കെ തൃപ്തിയായപ്പോ മടങ്ങിയെത്തി രണ്ടായിരത്തിപന്ത്രണ്ടില്‍ വീണ്ടും അതേ ഓഫീസില്‍ പോയി അതേ പേരിലും അതേ വിലാസത്തിലും പുതിയ ഐഡിയ പോസ്റ്റ്പെയിഡ് കണക്ഷന്‍ എടുത്ത് ഉപയോഗിക്കുന്നു. കഴിഞ്ഞ വര്‍ഷം കൊച്ചിയില്‍ വച്ച് പരിചയപ്പെട്ട വക്കീലാണ് പറഞ്ഞത് ഏതാനം വര്‍ഷങ്ങള്‍ ഐഡിയയുടെ ലൗ ലെറ്ററുകള്‍ അയക്കാറ് അദ്ദേഹമാണെന്ന്. ഒന്നുമില്ല; മാസാമാസം ലിസ്റ്റ് വരും. ഇരുപതിനായിരം മുപ്പതിനായിരം ലെറ്ററുകളൊക്കെ കാണും (നാലഞ്ച് വര്‍ഷങ്ങള്‍ക്ക് മുന്‍പുള്ള കഥ). കുത്തിയിരുന്ന് ഒപ്പിട്ടു വിടും. അല്ലാണ്ടൊന്നും ഇതുവരെ ഉണ്ടായിട്ടില്ലായെന്ന് അദ്ദേഹം പറയുന്നു.

Sajeev Kumarമനോജ്‌ , റിലയന്സ് മടുത്തു നിർത്തീതാണ്. ആദ്യം മൂന്നു മാസത്തേക്ക് 2500/- ഏതോ കൊടുത്തു ആണ് എടുത്തത്‌. ആദ്യത്തെ മാസം കഴിഞ്ഞപ്പോൾ ഇടയ്ക്കിടയ്ക്ക് കട്ട് ആകാൻ തുടങ്ങി. മൂന്നു മാസം കഴിഞ്ഞു connection കട്ട് ആയപ്പോൾ അവർ പറഞ്ഞു മൂന്നു മാസം കഴിഞ്ഞിട്ടാണ് ഇനി രീചാജ് ചെയ്യണം. ശെരിക്കും 86 ദിവസം മാത്രമേ ആയിരുന്നുള്ളൂ. എന്നിട്ടും രീചാജ് ചെയ്തു. connection മാത്രം വന്നില്ല. പല തവണ കമ്പ്ലയിന്റ് കൊടുത്തു. അവർ ഇടയ്ക്കിടെ വിളിക്കും. ചിലപ്പോള മുംബയിൽ നിന്ന്,ഇടയ്ക്കു ചെന്നൈ, ചിലപ്പോള കോവൈ. വിളിച്ചു ഇപ്പൊ ശെരിയാക്കി തരാം എന്ന് പറയും. പിന്നീട് ഞാൻ അത് വിട്ടു. ചൊന്നെച്റ്റിഒൻ കട്ട് ചെയ്യാൻ പറഞ്ഞു. ഒരു മാസം കഴിഞ്ഞപ്പോൾ 1200/- രൂപ ബില്ല വന്നു. പല തവണ അവർ വിളിച്ചു. ഞാൻ കാര്യം പറഞ്ഞു മടുത്തു, അവസാനം ഒരാള് വന്നു . അതിനു ഞാൻ പ്രശ്നങ്ങള എല്ലാം വീണ്ടും പറഞ്ഞു. അത് മാത്രമല്ല ഇനിയും ഈ പ്രശ്നത്തിന്റെ പേരില് അഎതെങ്കിലും തരത്തില ടോര്ചാർ ചെയ്‌താൽ വക്കീല നോടിസ് തിരിച്ചയക്കും എന്ന്മ പറഞ്ഞു പിന്നീട് പ്രശ്നം ഒന്നും ഉണ്ടായില്ല.

Ananthu Vasudevഓഫീസിലെ Reliance ഇന്റര്‍നെറ്റ് കണക്ഷന്‍ ഉണ്ടായിരുന്നു. മനോരമ ജംക്ഷനില്‍ മെട്രോക്ക് വേണ്ടി റോഡ് കുഴിച്ചപ്പോ മുതല്‍ നെറ്റ് ഇല്ല. നാലാം പക്കം അവര് മാന്യമായി വിളിച്ചു പറഞ്ഞു, കണക്ഷന്‍ കട്ട് ചെയ്തോളൂ, അത് ശെരിയാവില്ലാ ന്ന്.. മുഴുവന്‍ ബില്‍ അടച്ച് ക്ലോസ് ചെയ്തു. പിന്നേം രണ്ട് തവണ ബില്ല് വന്നു. വിളിയും വന്നു. രണ്ടുമൂന്ന് തവണ ഞാന്‍ കഥകളൊക്കെ പറഞ്ഞ് കേല്പ്പിച്ചു. പിന്നെ വിളിച്ചവരോട് നേരിട്ട് ഓഫീസിലേക്ക് ആളെ വിടാന്‍ പറഞ്ഞ് കട്ട് ചെയ്തു. പിന്നെ ഒരു ശല്യവുമില്ല.

Jubish Joseറിലയന്‍സ് ഡേറ്റ കാര്‍ഡും HSBC ക്രെഡിറ്റ് കാര്‍ഡും ഒരുപോലെയാണ്. അക്കൌന്റ് കട്ട് ചെയ്താലും ബില്ലുകള്‍ വന്നുകൊണ്ടേയിരിക്കും. I (will) never use any Reliance product.

Harikrishnan Umamaheswaranകേട്ടിട്ട് അത്ഭുതം ഒന്നും തോന്നുന്നില്ല. റിലയന്‍സിന്റെ ‘പണി’ ഒരെണ്ണം എങ്കിലും ഏതെങ്കിലും രീതിയില്‍ എപ്പോഴെങ്കിലും കിട്ടാത്ത ഒരു ഇന്ത്യാക്കാരനും ഇല്ല!

Sudev Kombilathറിലയൻസ് കലാപരിപാടികൾ ബഹുകേമമാണ് !!! എന്റെ ഇൻബൊക്സിലെക്കു കുറച്ചു കാലമായി എല്ലാ മാസവും അവർ മുടങ്ങാതെ ബില്ലുകൾ അയക്കുന്നുണ്ട് ..ഞാനും റിലയൻസും ആയുള്ള ബന്ധം എന്താണെന്ന് വച്ചാൽ ഒരു മൂന്നു കൊല്ലങ്ങൾക്ക് മുൻപ് ഞാൻ ഒരു ഡാറ്റ കാർഡ്‌ എടുത്തിരുന്നു ..അത് 10 മാസത്തിനുള്ളിൽ ഡിസ്കണക്റ്റും ചെയ്തിരുന്നു …അതിൽ ഒരു രണ്ടായിരം രൂപ അടക്കാൻ ബാക്കി ആയതു കൊണ്ട് അവർ ഒരു കേസ് ഫയൽ ചെയ്തിരുന്നു …അത് ഇപ്പോഴും തുടരുന്നുണ്ട് ..അതിനിടയ്ക്കാണ് ഇപ്പോൾ ഒരു പുതിയ ബിൽ കലാപരിപാടി !. ബിൽ എന്താണ് അടക്കാതതെന്നു ചോദിച്ചാൽ അത് വേറൊരു നീണ്ട കഥ ആണ് !! അവരുടെ കസ്റ്റമർ സർവീസ് ന്റെ അടുത്ത് ഡിസ്കണക്റ്റു ചെയ്യാൻ പറഞ്ഞ്ട്ട് “ശെരി ട്ടാ ..ഇപ്പ ചെയ്യാമെ ” എന്ന് പറഞ്ഞ് എസ എം എസ് ഉം അയച്ചു കഴിഞ്ഞു ഒരു രണ്ടു മാസം കഴിഞ്ഞപ്പോ വീണ്ടും ദേ ബിൽ !! രണ്ടു മാസം കാശടച്ചില്ല എന്നും പറഞ്ഞു !! അവർ ഈ വക കലാപരിപാടികൾ തുടർന്ന് കൊണ്ടേയിരിക്കും !!! നമ്മൾ മൈൻഡ് ചെയ്യാണ്ടുമിരിക്കും !!അത്രന്നെ !!

Manoj Kunnambathനിരെൻ ഭായ്, എനിക്കുമുണ്ട് ഇത് പോലെ ഒരു അനുഭവം. ഒരു 3 മാസത്തേക്ക് പ്രേ-പൈഡ് connection എടുത്തിരുന്നു 4 കൊല്ലം മുമ്പ്. അതിനു ശേഷം അത് 3 മാസത്തേക്ക് കൂടി extend ചെയ്യാൻ നോക്കിയപ്പോൾ ആ സംഗതി നടക്കില്ലെന്നു reliance . വേണമെങ്കിൽ പോസ്റ്റ്‌ പൈഡ് ആക്കി ഉപയോഗിച്ചോളാൻ ഉപദേശം. എക്സ്ട്രാ കാശ് കൊടുത്തു ആ കുന്ത്രാണ്ടം അങ്ങനെ ആക്കി. 2 മാസത്തെ ഉപയോഗം കഴിഞ്ഞു ക്യാൻസൽ റിക്വസ്റ്റ് കൊടുത്തു, അവരുടെ ഓഫീസിൽ പോയി അന്ന് വരെയുള്ള സകല മാന ചിലവുകളും അടച്ചു രസീതിയും വാങ്ങി. അടുത്ത മാസം പിന്നേം കിട്ടി ഒരു ബില്ല്. വീണ്ടും അവരുടെ ഓഫീസിൽ പോയി വിവരങ്ങൾ എല്ലാം പറഞ്ഞപ്പോൾ അവരുടെ രേഖകളിൽ connection പിന്നേം live . cancellation confirmation കാണിച്ചപ്പോൾ അവിടെ ഇരുന്നിരുന്ന പെങ്കൊച്ചു പറഞ്ഞു ബില്ല് അടക്കണ്ടന്നു. പിന്നെ 2 മാസം കഴിഞ്ഞപ്പോൾ വക്കീൽ നോട്ടീസ്. കഷ്ടകാലത്തിനു അപ്പോൾ ഞാൻ ഡല്ഹി യിൽ ആയിരുന്നു. ഇണ്ടാസു കണ്ടപ്പോൾ എന്റെ അച്ഛൻ പേടിച്ചു ആ പൈസ അപ്പോൾ തന്നെ അടച്ചു. എന്നിട്ടാണ് എന്നെ വിളിച്ചു പറഞ്ഞത്. തിരിച്ചു വന്നിട്ട് ആദ്യം ചെയ്ത കാര്യം അവരുടെ ഓഫീസിൽ പോയി മനസ്സ് തുറന്നു മതിയാവോളം ചീത്ത വിളിക്കുകയായിരുന്നു.

Ajith Kalamasseryഏതാനും വര്‍ഷങ്ങള്‍ക്കു മുന്‍പ് ഞാന്‍ റിലയന്‍സിന്റെ ഒരു പോസ്റ്റ്‌ പൈഡ് 5GB അണ്‍ ലിമിട്ടട് ഡാറ്റ കണക്ഷന്‍ എടുത്തിരുന്നു.മാസം അഞ്ഞൂറ് രൂപ ബില്ല് വരും ഏതാനും നാള്‍ കുഴപ്പമില്ലാതെ ഓടി..അതിനു ശേഷം ബില്‍ തുക പതിയെ കൂടി വരാന്‍ തുടങ്ങി..500 അറുനൂരായി 700 ആയി ..കൂടിയ തുക ബില്‍ വന്ന ഉടന്‍ ഞാന്‍ ഇവരുടെ MG റോഡിലെ റീജിയണല്‍ ഓഫീസില്‍ കമ്പ്ലയിന്റ് ചെയ്തു..യാതൊരു റെസ്പോന്‍സും ഇല്ല ..അന്ന് തന്നെ റിലയന്‍സിന്റെ അനില്‍ അംബാനിയുടെ മെയില്‍ ഐഡി ഇന്റര്‍നെറ്റ് പരതി കണ്ടുപിടിച്ചു അങ്ങേര്‍ക്കും കൊടുത്ത് ഒരു പരാതി മെയില്‍ .അതിനും മറുപടി ഇല്ല.(കൂടിയ ബില്‍ തുക അടച്ചില്ലെന്നത് രഹസ്യം )മാസം തോറും ബില്ലുകള്‍ വന്നു തുക പതിനായിരങ്ങള്‍ കടന്നു .രണ്ടു വര്ഷം കഴിഞ്ഞപ്പോള്‍ രൂപാഇരു പതിനായിരം അടച്ചില്ലെങ്കില്‍ തൂക്കി കൊല്ലുമെന്ന് പറഞ്ഞ് ഒരു വക്കീല്‍ നോട്ടീസ്.കേസ് അങ്ങ് ബോംബെ കോടതിയിലും…….ഞാന്‍ മിണ്ടാന്‍ കൊടുത്തില്ല ..വക്കീല്‍ എന്റെ കേസ് മറന്നും പോയി ..ഇനി ഇതെങ്ങാനും വായിച്ചു ഓര്‍മ്മ വന്നാല്‍ …നിരക്ഷരന്റെ കൂടെ ഞാനുമുണ്ട്. ഒരു രഹസ്യം പറയാം …റിലയന്‍സും,ടാറ്റാ ഡോക്കൊമോയും മൊബൈല്‍ സേവനം നഷ്ടം മൂലം അവസാനിപ്പിക്കാന്‍ പോകുകയാണെന്ന് കേള്‍ക്കുന്നു.. റഷ്യന്‍ ബഹുരാഷ്ട്രകുത്തക MTS ആണത്രേ ഇവരുടെ സര്‍വ്വീസുകള്‍ ഏറ്റെടുക്കുന്നത് …ആയതിനാല്‍ കിട്ടാക്കടങ്ങള്‍ ഈടാക്കാനും,സാധാരണക്കാരെ പിഴിഞ്ഞ് കിട്ടുന്നത് ഈടാക്കാനും ഉള്ള ശ്രമമാണ് നടക്കുന്നത്…ഒറ്റ അണ പൈസ ആരും ഇവന്മാര്‍ക്ക് കൊടുക്കരുത്..നമ്മളില്‍ നിന്നുംഇവന്മാര്‍ക്ക് ഇത് ഇടാക്കുക എളുപ്പമല്ല.

Sudheer Krishnan - I also had a similar very bad experience with Reliance. I had used a WLL phone in 2005 from Reliance and they were very meticulous in reminding and pestering for monthly payments. But they didn’t show that kind of interest to return my deposit. I had to follow up more than one year. I had written mails even to all board members including Anil Ambani for getting back the security deposit after disconnecting. Finally I got my deposit in 2008.  Moral of the story:- You shouldn’t buy anything from Reliance other than their equities..

Manikandan OVഎന്റെ പോളിസി ഒരിക്കലും റിലയൻസിന്റെ ഉല്പന്നം / സേവനം വാങ്ങാതിരിക്കുക എന്നതാണ്. എന്തിനു വെറുതെ അറിഞ്ഞുകൊണ്ട് അപകടം വാങ്ങിവെയ്ക്കണം.

Sajeev C Nair Gujaratഇതേ അനുഭവം എനിക്കും. ഞാൻ കണൿഷൻ ക്‌ളോസ് ചെയ്തു. കുറേ നോട്ടീസ് പോസ്റ്റലിൽ വന്നു. റിയാൿറ്റ് ചെയ്തില്ല. ഇപ്പോൾ മിണ്ടാട്ടം ഇല്ലാതായി. PLEASE IGNORE IT.

Ranjith Kumarഇതേ അനുഭവം എനിക്കും ഉണ്ടായി. Then i put a case against the company in consumer court. It’s again a big head ache going behind the case.

Vikas Cnറിലയൻസ് ഇടക്കിടക്ക് പ്രീപയ്ഡ് ഫോൺ/കണക്ഷൻ പിടിച്ച് പോസ്റ്റ് പെയ്ഡാക്കും – എന്തു പരിപാടിയാണെന്നറിയില്ല – ദാ ഇപ്പോ വീട്ടിൽ വച്ചിരിക്കുന്ന ഫോണിൽ (ഒരു അഞ്ച് വർഷങ്ങൾക്ക് മുന്നേ പ്രീപെയ്ഡാക്കിയ ഫോൺ ആണു അത്) മൂന്നു മാസങ്ങളായി കോൾ വരുന്നുണ്ട്- ദാ ഇത്ര രൂപ അടക്കാനുണ്ട് എന്നും പറഞ്ഞ്… അവരു വിളിച്ചോണ്ടിരിക്കും, ഞാൻ ചോദിച്ചോണ്ടും ഇരിക്കും “പ്രീപെയ്ഡിനു എന്നു മുതലാ ബിൽ ഇങ്ങോട്ട് വന്നു തുടങ്ങീയേ “ എന്ന് !

Basheer Vallikkunnuതാങ്കളുടെ പ്രശ്നവും അതിനെ സപ്പോർട്ട് ചെയ്ത് പലരും എഴുതിയ അനുഭവങ്ങളും ചേർത്ത് ഒരു ലേഖനമാക്കൂ. പറ്റുമെങ്കിൽ ഏതെങ്കിലും പത്രത്തിൽ കൊടുക്കുകയുമാവാം. അല്ലെങ്കിൽ ബ്ലോഗിലിടൂ.. Let this pakal kolla reach to more people.

Jijimon Abrahamറിലയൻസ്, ടാറ്റ മുതലായ കമ്പനികളും, കേസില്ലാത്ത ചില വക്കീലന്മാരും ചേർന്നൊരു കൂട്ടുകെട്ടിന്റെ ഫലമാണീ കുതന്ത്രം. സാധാരണഗതിയിൽ പ്രതികരിക്കാതിരിക്കുകയാണിതിന് ചെയ്യേണ്ടത്. 1000-2000 ഒക്കെയാണെങ്കിൽ അതോടെ തീരും പ്രശ്നം. പ്രതികരിക്കാതിരിക്കുന്നവരായ ലോലമനസ്കരെ കുഴിയിൽ വീഴ്ത്തിയാലും അവർക്ക് ലാഭം തന്നെ. 501 രൂപക്ക് മൊബൈല്‍ കണക്ഷന്‍ എടുപ്പിച്ച് ലാവിഷായി വിളിപ്പിച്ച് അവസാനം കേസില്‍പ്പെടുത്തിയപ്പോള്‍, കോള്‍ ലിമിറ്റ് വെക്കാതെ പരിധിയില്ലാതെ വിളിപ്പിച്ചത് മൊബൈല്‍ കമ്പനിയുടെ ഭാഗത്തു നിന്നുണ്ടായ വീഴ്ചയാണ് എന്ന് കോടതി കണ്ടെത്തുകയും റിലയന്‍സ് കേസ് തോല്‍ക്കുയും ചെയ്തു. റിലയന്‍സ് അന്ന് മന്ത്രിയായിരുന്ന പ്രമോദ് മഹാജനെ സ്വാധീനിച്ച് നാഷ്ണല്‍ ഇന്‍ഷ്വറന്‍സ് കമ്പനിയുടെ തലപ്പത്ത് അഴിമതിക്കാരനായ എഛ്.എസ്.വാദ്വാ എന്ന സര്‍ദാര്‍ജിയെ വച്ച് ഏകദേശം 150 കോടി രൂപ പ്രീമിയമടച്ച് “ഡീഫാള്‍ട്ടേഴ്സ് ഇന്‍ഷ്വറന്‍സ് പോളിസി”യെടുക്കുകയും, അതേ വര്‍ഷം തന്നെ ഡീഫാള്‍ട്ടേഴ്സിന്റെ തുക ഇന്‍ഷ്വറന്‍സ് കമ്പനിയില്‍നിന്നും തട്ടിയെടുക്കുകയുമുണ്ടായി, ഈ പോളിസിയിലെ മുന്‍കാലപ്രാബല്ല്യം ഇന്‍ഷ്വറന്‍സ് കമ്പനിയ്ക്കുണ്ടാക്കിയ നഷ്ടം റിലയന്‍സിന്റെ തട്ടിപ്പിന്റെ ഭാഗമായിരുന്നു. അങ്ങനെ കുറച്ചാളുകളില്‍ നിന്നും റിലയന്‍സിന്റെ കെടുകാര്യസ്ഥതയും ആര്‍ത്തിയും മൂലമുണ്ടായ നഷ്ടം ഇന്ത്യാ ഗവണ്‍മെന്റില്‍ നിന്നും അതായത് നമ്മളോരോരുത്തരില്‍ നിന്നും ഈടാക്കിയ കൊള്ളക്കമ്പനിയാണ് റിലയന്‍സ്. ഇതുമായി ബന്ധപ്പെട്ട ഒരു വിജിലന്‍സ് അന്വേഷണം/കേസ് ഇപ്പോഴും മരവിച്ച്/ മരവിപ്പിച്ച് കിടത്തിയിരിക്കുന്നു. നാല്‍പത് പൈസക്ക് ഇന്ത്യക്കാരെ ഫോണ്‍ വിളിപ്പിക്കണമെന്ന സ്വപ്നമായിരുന്നു ഇവരുടെ പിതാവായ കൊള്ളക്കാരന്.

അനീഷ് ശ്രീകുമാർകുറച്ചു നാളുകള്‍ മുമ്പ് ഡല്ഹി കണ്‍സൂമര്‍ കോര്‍ട്ടില്‍ നിന്നാണെന്ന്‍ പറഞ്ഞു ഒരു പെണ്‍ കൊച്ചു എന്നെ വിളിച്ച് എന്റെ പേരില്‍ ഒരു ചീറ്റിംഗ് കേസുണ്ട് എന്നൊക്കെ പറഞ്ഞു പേടിപ്പിച്ചു. ഒരു വക്കീലിന്റെ നമ്പര്‍ ആണെന്ന്‍ പറഞ്ഞു ഒരു നമ്പര്‍ തരുകയും വേഗം വിളിച്ച് സംഗതി സോള്‍വ് ചെയ്യാന്‍ ഉപദേശിക്കുകയും ചെയ്തു. ഞാന്‍ ആകെ പരിഭ്രാന്തനായി അയാളെ വിളിച്ചപ്പോള്‍ 1300 രൂപാ ഞാന്‍ റിലയന്‍സിനെ പറ്റിച്ചു എന്നും അത് വേഗം അടച്ചില്ലെങ്കില്‍ എന്റെ മൂക്ക് ചെത്തിക്കളയും എന്നൊക്കെ പറഞ്ഞു. 700 രൂപാ അടച്ച് കടവന്തറയിലുള്ള റിലയന്‍സ് ഓഫീസില്‍ ഡേറ്റാസ്റ്റിക്ക് സറണ്ടര്‍ ചെയ്തു രസീത് കൈപ്പറ്റിയിട്ടുണ്ട് എന്നു ഞാന്‍ മറുപടി പറഞപ്പോള്‍ കടവന്തറയില്‍ അങ്ങനെയൊരു റിലയന്‍സ് ഓഫീസ് ഇല്ല എന്നാണ് ആ മഹാന്‍ പ്രതികരിച്ചത്. പോടാ കൂവേ എന്നു പറഞ്ഞു ഞാന്‍ ഫോണ്‍ വച്ചു.

******************************************************

നമ്മൾ ചെയ്യേണ്ടത് ഇത്രമാത്രം. റിലയൻസിൽ നിന്ന് ഇതുപോലെയുള്ള അന്യായമായ അനുഭവങ്ങൾ ഉണ്ടായാൽ പ്രതികരിക്കാതിരിക്കുക, പണമടക്കാതിരിക്കുക. അവർ വക്കീൽ നോട്ടീസ് അയച്ചെന്ന് വരും. അതിനും പ്രതികരിക്കാതിരിക്കുക. അതിനപ്പുറത്തേക്ക് അവരൊന്നും ചെയ്യില്ല, ചെയ്യാനാവില്ല. ചെയ്താൽത്തന്നെ ന്യായം കൺസ്യൂമറുടെ ഭാഗത്തായതുകൊണ്ട് കേസൊന്നും നിലനിൽക്കാൻ പോകുന്നില്ലെന്നും അവർക്ക് നന്നായിട്ടറിയാം. മുകളിൽ അനുഭവസ്ഥർ പറയുന്നത് അതാണ്. കിട്ടിയാൽ കിട്ടി എന്ന മട്ടിൽ, ഒന്ന് ഭയപ്പെടുത്തി നോക്കുന്നു. അത്രേയുള്ളൂ.

ഇന്ത്യയൊട്ടാകെയുള്ള അവരുടെ ഇടപാടുകാരിൽ നിന്ന് 50 ലക്ഷം പേരെയെങ്കിലും ഇതുപോലെ പറ്റിക്കാൻ ശ്രമിച്ച്, അതിൽ 10 ലക്ഷം പേരെങ്കിലും അവരുടെ വലയിൽ വീണ്, അവരിൽ നിന്ന് ശരാശരി 1000 രൂപയെങ്കിലും കിട്ടിയാൽത്തന്നെ 100 കോടി രൂപ ഈ കൊള്ളസംഘത്തിന്റെ പോക്കറ്റിലെത്തുന്നു.

സർക്കാരുകളെപ്പോലും കൈയ്യിലെടുത്തും നോക്കുകുത്തികളാക്കിക്കൊണ്ടുമാണ് ഇത്തരം തട്ടിപ്പുകൾ നടക്കുന്നതെന്ന് ഇന്റർനെറ്റ് വഴിയോ അല്ലാതെയോ ഒരന്വേഷണം നടത്തിയാൽ ആർക്കും മനസ്സിലാക്കാനാവും. റിലയൻസ് തട്ടിപ്പിനിറയായിരിക്കുന്നവരുടെ നിരവധി അനുഭവങ്ങൾ എമ്പാടും പ്രചരിക്കുന്നുണ്ട്. ഇനിയും അറിയാത്തവരുണ്ടെങ്കിൽ ഇപ്പോഴെങ്കിലും അറിയുക.
3ഇത്തരം കോർപ്പറേറ്റ് തട്ടിപ്പുകൾക്ക് അറുതി വരുത്തേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണ്. രാജ്യത്തേയും ജനങ്ങളേയും പകൽക്കൊള്ള ചെയ്യുന്ന ഈ തട്ടിപ്പ് കമ്പനിയ്ക്ക് ശക്തമായ മറുപടി കൊടുക്കാൻ ജനങ്ങൾക്ക് കഴിയുമെന്ന് അവരേയും അവർക്ക് ഓശാന പാടുന്ന ഭരണകൂടങ്ങളേയും ബോദ്ധ്യപ്പെടുത്തേണ്ടിയിരിക്കുന്നു. മുഴുവൻ റിലയൻസ് ഉൽ‌പ്പന്നങ്ങളും സേവനങ്ങളും സൂപ്പർ മാർക്കറ്റുകളും ബഹിഷ്ക്കരിക്കുക എന്നതാണ് ഇത്തരം തീവെട്ടിക്കൊള്ളയ്ക്കും പിടിച്ചുപറിക്കും നൽകാനാവുന്ന ഏറ്റവും ചെറിയ ചികിത്സയും മറുപടിയും. ഇരുപത് തലമുറയ്ക്കെങ്കിലും തിന്ന് തിമിർക്കാനുള്ള സമ്പത്ത് ഇതിനകം കൊള്ളയടിച്ചും അല്ലാതെയും ഉണ്ടാക്കിയ ഇക്കൂട്ടർക്ക് ഇതൊന്നും ഒരുപക്ഷേ ഏൽക്കില്ലായിരിക്കാം. പക്ഷേ, തുച്ഛമായാലും വലുതായാലും നമ്മുടെ പോക്കറ്റിൽ നിന്ന് നഷ്ടമാകുന്ന തുകകൾ ഇത്തരക്കാരിലേക്ക് ഒഴുകാൻ ഇനിയെങ്കിലും അനുവദിച്ചുകൂട. റിലയൻസ് ഉൽ‌പ്പന്നങ്ങളും സേവനങ്ങളും ബഹിഷ്ക്കരിക്കുക !!!!

Comments

comments

5 thoughts on “ റിലയൻസ് ഒരു കൊള്ളസംഘമോ ?

  1. This is the case with pretty much every corporate. As there will be a large customer base even 1% conversion rate (ie falling in the trap) will be a huge money. They survive on the fact that we don’t react. I had an issue with HDFC and I am following up for more than an year and they have violated half the banking laws and cyber security laws so far but still the people responsible are out there. Good that you pointed such instances. More and more people reacting will bring them down!

  2. കോര്‍പ്പറേറ്റ് സ്ഥാപനങ്ങള്‍ കൊള്ള നടത്തുന്നത് ഇന്നും ഇന്നലെയും തുടങ്ങിയതല്ല. എയര്‍ടെല്‍ ഇതുപോലെ ഒരു സ്ഥാപനമാണ്‌. എന്‍റെ അളിയന്‍ എടുത്ത മൊബൈല്‍ കണക്ഷന്‍ ഞാന്‍ ഒരു സമയത്ത് ഉപയോഗിച്ചിരുന്നു. ഒരു യാത്ര കഴിഞ്ഞുവന്നപ്പോള്‍ ഫോണ്‍ സര്‍വീസ് ഒരു മുന്നറിയിപ്പും ഇല്ലാതെ നിര്‍ത്തിവെച്ചിരിക്കുന്നു! അന്വേഷിച്ചപ്പോള്‍ ഒരു മാസം മുന്നേ ഐഡി പ്രൂഫ്‌ വെരിഫിക്കേഷന് വിളിച്ചപ്പോള്‍ പ്രതികരണം ഉണ്ടായില്ലത്രേ! കഴിഞ്ഞ ഒരുവര്ഷ കാലയളവില്‍ ഒരു വിളിപോലും അത്തരത്തില്‍ വന്നിട്ടില്ല. അത് പറഞ്ഞപ്പോള്‍ ഇരുനൂറു രൂപ അടച്ചു ഫോണ്‍ കണക്ഷന്‍ പുനസ്ഥാപിക്കാന്‍! ഒരുപാട് ബിസിനസ് കൊണ്ടാക്ടുകള്‍ ഉള്ളത് കളയണ്ട എന്ന് വെച്ച് അടച്ചു ഫോട്ടോ വീണ്ടും കൊടുത്തു. പുനസ്ഥാപിച്ചു.

    വേറെ ഒരിക്കല്‍ ഓഫീസില്‍ ഇവരുടെ ഇന്റര്‍നെറ്റ് കണക്ഷന്‍ എടുക്കാന്‍ തീരുമാനിച്ചു പക്ഷെ ബി.എസ്.എന്‍.എല്‍. കണക്ഷന്‍ മെച്ചമായി കണ്ടതുകൊണ്ടു ഇവരെ അറിയിച്ചു അപേക്ഷ കാന്‍സല്‍ ചെയ്യാന്‍ പറഞ്ഞു. ഒരുവര്‍ഷം കഴിഞ്ഞപ്പോള്‍ ഒരു ബില്‍, കണക്ഷന്‍ ഫീ ഒക്കെ കൂടി മുന്നൂറു രൂപയോളം. അടക്കാത്തത്തിനു ഫോണ്‍ വിളി ശല്യം. ഒരിക്കല്‍ ഒരു റിക്കവറി ഏജന്റിനെ പറഞ്ഞു വിട്ടു. ഓഫീസിലെ മാനേജറുമായി സംസാരിച്ചു അവസാനം വാക്ക് തര്‍ക്കതിലെത്തി. പോലീസിനെ വിളിക്കും എന്ന് പറഞ്ഞപ്പോള്‍ വേഗം സ്കൂട്ടായി.

  3. പുറത്തു വന്ന അഴിമതികൾ നോക്കുക. റിലയൻസ് ഉൾപ്പെടാത്ത കേസുകൾ വളരെ ചുരുക്കം മാത്രം. നിയമ നിർമാണങ്ങൾ നടത്താനും, ഇഷ്ടാനുസരണം മന്ത്രിയെ നിയമിക്കാനും മാറ്റാനും കെൽപ്പുള്ള ഒരു വൻ മാഫിയ സംഘം ആണ് റിലയൻസ്. ഡൽഹിയിൽ രണ്ടു തരം ഭരണം ആണുള്ളതെന്നാണ് പറയപ്പെടുന്നത്. റിലയൻസിനു വേണ്ടി ഉള്ള ഭരണവും അല്ലാത്തതും. നിറ രാഡിയ ടേപ്പിൽ മുകേഷ് അംബാനി സർക്കാർ നമ്മുടെ സ്വന്തം കട ആണെന്ന് പറയുന്നു.പെട്രോളിയം മന്ധ്രാലയം നിയന്ധ്രിക്കുന്നത് കുറെ കാലമേ ഇവരാണ്. രാജ്യത്തെ നിയന്ധ്രിക്കുന്നത് കുത്തകകൾ ആണെന്ന് നമുക്കറിയാം.പക്ഷെ പ്രധാന മന്ധ്രിയെ തിരഞ്ഞെടുക്കാൻ മാത്രം ശക്തരാണ് അവർ എന്നതാണ് സത്യം. പണക്കൊഴുപ്പിൽ എന്ധിനെയും ഏതിനെയും വിലക്ക് വാങ്ങാം എന്ന ധാർഷ്ട്യത്തിനു തിരിച്ചടി കൊടുക്കനമെങ്ങിൽ ഗാന്ധിജിയുടെ മാര്ഗം തന്നെ വേണം. Non co-operation

    Boycott Reliance

  4. എത്രയോ തട്ടിപ്പുകൾ ലോകമറിയാതെ പോകുന്നു.. ഈ ലേഖനത്തിനു വളരെ നന്ദി

Leave a Reply

Your email address will not be published. Required fields are marked *

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>