
മുദ്രപത്രത്തിന്റെ കാര്യത്തിൽ സർക്കാരുകൾ കേരള ജനതയോട് ചെയ്തിട്ടുള്ള തരികിടകൾ പലവട്ടം ഞാൻ എഴുതിയിട്ടുണ്ട്.
അതിൽ പ്രധാനമായും പറഞ്ഞിരുന്ന ഒരു കാര്യം, മറ്റു പല സംസ്ഥാനങ്ങളിലും ഓൺലൈൻ വഴി സ്റ്റാമ്പ് പേപ്പറുകൾ ലഭിക്കുന്നു എന്നതായിരുന്നു. അവസാനം ദാ കേരളത്തിലും ഓൺലൈൻ വഴി സ്റ്റാമ്പ് പേപ്പറുകൾ ലഭിക്കാൻ തുടങ്ങി.
പക്ഷേ, മറ്റ് സംസ്ഥാനങ്ങളിൽ അത് നമ്മൾക്ക് സ്വന്തം വീട്ടിലിരുന്നോ അല്ലെങ്കിൽ ഓഫീസിൽ ഇരുന്നോ പ്രിന്റ് ചെയ്ത് എടുക്കാം എന്നുള്ളപ്പോൾ, കേരളത്തിൽ അതിനും സ്റ്റാമ്പ് പേപ്പർ വെണ്ടർമാരുടെ അടുത്ത് ക്യൂ നിൽക്കണം. പഴയ സംവിധാനവും പുതിയ സംവിധാനവും തമ്മിൽ പിന്നെന്ത് വ്യത്യാസം?
കഴിഞ്ഞ ദിവസം ഹൈക്കോടതിൽ ചെന്ന് ഒരു സ്റ്റാമ്പ് പേപ്പറിനായി 45 മിനിറ്റോളം ക്യൂ നിന്നതിന് ശേഷം അത് നടപടിയാകില്ല എന്ന് കണ്ട് ഇറങ്ങിപ്പോന്നു. സമയത്തിന് വിലയുണ്ടല്ലോ.
മറ്റെവിടെ ചെന്നാലാണ് എറണാകുളത്ത് ഒരു 1000 രൂപയുടെ സ്റ്റാമ്പ് പേപ്പർ കിട്ടുന്നതെന്ന് ആർക്കെങ്കിലും പറയാമോ, സഹായിക്കാമോ? കാക്കനാട് ഭാഗത്ത് കിട്ടുമെങ്കിൽ അത്രയും സൗകര്യം.
വാൽക്കഷ്ണം:- ഇന്നലെ പലരോടും അന്വേഷിച്ചപ്പോൾ, ചെറുകിട മുദ്രക്കടലാസ് വിൽപ്പനക്കാർക്കൊന്നും ഇത് സാദ്ധ്യമല്ല എന്നാണ് മനസ്സിലാക്കാൻ കഴിഞ്ഞത്. എന്തൊരു ഗതികേടാണ് ഇത്.
#stamppaper
#മുദ്രപ്പത്രം