വാർത്തേം കമന്റും – (പരമ്പര 101)


101

വാർത്ത 1:- ദൃശ്യങ്ങള്‍ അന്വേഷണ ഉദ്യോഗസ്ഥന്റെ കയ്യിലുണ്ട്, ദുരുപയോഗം ചെയ്യപ്പെടും’; ദിലീപിന്റെ പുതിയ ഹര്‍ജി.
കമൻ്റ് 1:- ആയതിനാൽ ദൃശ്യങ്ങൾ ഷൂട്ട് ചെയ്യാൻ ബുദ്ധിമുട്ടിയ എന്നെത്തന്നെ അത് തിരികെ ഏൽപ്പിക്കണമെന്ന് അപേക്ഷിക്കുന്നു.

വാർത്ത 2:- സീറ്റ് കിട്ടിയില്ല: പൊട്ടിക്കരഞ്ഞ് യു.പിയിലെ ബി.എസ്.പി നേതാവ്; ജീവനൊടുക്കുമെന്ന് ഭീഷണി.
കമൻ്റ് 2:- ഒരു സീറ്റ് കൊടുക്കണം ഹേ. ജനങ്ങളെ സേവിക്കാൻ വേണ്ടി ഇങ്ങനെ കരയാൻ ഒരു നേതാവിനും സാഹചര്യമുണ്ടാകരുത്.

വാർത്ത 3:- കന്യാസ്ത്രീയെ ബലാത്സംഗം ചെയ്തെന്ന കേസില്‍ ഫ്രാങ്കോ മുളയ്ക്കല്‍ കുറ്റവിമുക്തന്‍.
കമൻ്റ് 3:- ഇപ്രാവശ്യം ബലാൽസംഗം ചെയ്യപ്പെട്ടത് നീതിന്യായ കോടതിക്ക് മേൽ ജനങ്ങൾക്കുള്ള വിശ്വാസവുമാണ്.

വാർത്ത 4:- തുടര്‍ഭരണം പ്രതീക്ഷയ്‌ക്കൊത്തുയര്‍ന്നില്ല; പിണറായി സര്‍ക്കാരിനെതിരേ ജില്ലാ സമ്മേളനത്തില്‍ വിമര്‍ശനം.
കമൻ്റ് 4:- തുടർന്നങ്ങോട്ട് വ്യക്തിപൂജയും രാജാവിനെ വാഴ്ത്തിക്കൊണ്ടുള്ള തിരുവാതിര കളിയുമായിരുന്നു.

വാർത്ത 5:- മന്ത്രിമാരുടെ ഓഫീസുകളിലടക്കം കോവിഡ് വ്യാപനം; മുഖ്യമന്ത്രിയുടെ ഓഫീസ് ഭാഗികമായി അടച്ചു.
കമൻ്റ് 5:- കോവിഡേ നീ തീർന്നെടാ തീർന്ന്.

വാർത്ത 6:- മോദി ജനങ്ങളുടെ ബുദ്ധിമുട്ടുകൾ അവസാനിപ്പിക്കാനെത്തിയ ദൈവത്തിന്റെ അവതാരമെന്ന് മധ്യപ്രദേശ് മന്ത്രി.
കമൻ്റ് 6:- ഇതാണോ മന്ത്രീ കലികാലത്തെ അവതാരം ?

വാർത്ത 7:- തിരുവനന്തപുരം ജില്ലയിൽ സ്ഥിതി ഗുരുതരം; രണ്ടിലൊരാൾക്ക് കോവിഡ്.
കമൻ്റ് 7:- തിരുവാതിര കളിച്ചായാലും ഇല്ലെങ്കിലും, സമത്വവും സോഷ്യലിസവും പകുതി നേടിയെടുത്തു.

വാർത്ത 8:- ഉമ്മന്‍ ചാണ്ടിക്ക് വി.എസ് 10 ലക്ഷം നല്‍കണം: നഷ്ടപരിഹാരം വിധിച്ചത് സോളാര്‍ അഴിമതി ആരോപണത്തില്‍.
കമൻ്റ് 8:- ഇതിപ്പോൾ രണ്ടാമത്തെ പ്രാവശ്യമാണല്ലോ സഖാവേ ഇതേ വ്യക്തിക്ക് നഷ്ടപരിഹാരം നൽകേണ്ട അവസ്ഥ.

വാർത്ത 9:- വയല്‍കിളി നേതാവ് സുരേഷ് കീഴാറ്റൂര്‍ സിപിഎമ്മില്‍; കെ. റെയില്‍ നാടിന് ആവശ്യം.
കമൻ്റ് 9:- സാക്ഷാൽ ബെർലിൻ കുഞ്ഞനന്തൻ നായർ കീഴടങ്ങിയിട്ടുണ്ട്. പിന്നല്ലേ വയൽക്കിളി സുരേഷ് കീഴാറ്റൂർ.

വാർത്ത 10:- മണിപ്പൂരില്‍ മറുകണ്ടം ചാടാന്‍ അസംതൃപ്തര്‍; പ്രതിജ്ഞ എടുപ്പിച്ച്‌ കോണ്‍ഗ്രസ്, ഉറപ്പ് വാങ്ങി ബിജെപി.
കമൻ്റ് 10:- പ്രതിജ്ഞ ഏത് പള്ളിയിൽ കൊണ്ടൂപോയാണ് എടുപ്പിച്ചതെന്ന് വ്യക്തമാക്കണം.

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>