Monthly Archives: April 2015

വാർത്തേം കമന്റും – പരമ്പര 12


1111

വാർത്ത 1:- കുരിശുകൾ ജീവിതത്തിന്റെ അവിഭ്യാജ ഘടകമെന്ന് കെ.എം.മാണി.
കമന്റ് 1:- കുരിശുമരണവും ചിലപ്പോൾ വളരെ അത്യാവശ്യമാണ് കുഞ്ഞാടേ.

വാർത്ത 2:- വീഴാനാണെങ്കിൽ സർക്കാർ എന്നേ വീണേനെ എന്ന് മുഖ്യമന്ത്രി
കമന്റ് 2:- ഭൂകമ്പമുണ്ടായാലും വീഴില്ലെന്ന് ജനത്തിനിപ്പോൾ നന്നായിട്ടറിയാം.

വാർത്ത 3 :- തനിക്ക് നേരെ മാങ്ങയെറിഞ്ഞ യുവതിക്ക് വെനസ്വേല പ്രസിഡന്റ് നിക്കോളാസ് മഡൂറോയുടെ വക പുതിയ വീട്.
കമന്റ് 3 :- വെനസ്വേലയിൽ മാങ്ങയ്ക്ക് അസാധാരണമാം വിധം വില ഉയരാൻ സാദ്ധ്യത.

വാർത്ത 4: – പാർലിമെന്ററി രംഗത്ത് പ്രായപരിധി വേണമെന്ന് ജോണി നെല്ലൂർ
കമന്റ് 4:- കാലിയാകുന്ന പാർലിമെന്റ്, തീർത്ഥാടന കേന്ദ്രമാക്കാനുള്ള പരിപാടി ആണെന്ന് തോന്നുന്നു.

വാർത്ത 5:- ചോദ്യം അറ്റന്റ് ചെയ്താലും മാർക്ക് നൽകുമെന്ന് വിദ്യാഭ്യാസമന്ത്രി
കമന്റ് 5:- അപ്പറഞ്ഞത് വിജയശതമാനം കണ്ടപ്പോൾ ബോദ്ധ്യമായി.

വാർത്ത 6:- ചൈനയിൽ നിന്നുള്ള പ്ലാസ്റ്റിക്ക് അരി വ്യാപകമാകുന്നു.
കമന്റ് 6:- പ്ലാസ്റ്റിക്ക് മാലിന്യം സംസ്ക്കരിക്കപ്പെടുന്നില്ല എന്ന പരാതി തീർന്നില്ലേ ?

വാർത്ത 7:- ജി.മെയിലും ഫേസ്ബുക്കും നിരോധിക്കണമെന്ന് ബിജെപി എം.പി.
കമന്റ് 7:- ഇന്റർ‌നെറ്റും കമ്പ്യൂട്ടറും നിരോധിക്കുന്ന വഴിക്കൊന്ന് ചിന്തിച്ചുകൂടെ ?

വാർത്ത 8:- നിസാമിനെതിരെ വാർത്ത കൊടുത്തതിന് മാതൃഭൂമി റിപ്പോർട്ടർക്ക് വധഭീഷണി.
കമന്റ് 8:- കോടീശ്വരന്മാരെ ബഹുമാനിക്കാൻ അറിയാത്തവർക്ക് ഇതൊരു പാഠമായിരിക്കട്ടെ.

വാർത്ത 9:- യമനിൽ നിന്ന് ജീവനും കൊണ്ട് രക്ഷപ്പെട്ടവർ നാട്ടിലെത്തിയപ്പോൾ ഹർത്താലിൽ കുടുങ്ങി.
കമന്റ് 9:- യമനിലേക്ക് അടുത്ത ഫ്ലൈറ്റ് എപ്പോഴാണെന്ന് അന്വേഷിച്ചതായും വാർത്തയുണ്ട്.

വാർത്ത 10:- ശ്രീപത്മനാഭ ക്ഷേത്രത്തിന് സമീപം വൻ ബോംബ് ശേഖരം.
കമന്റ് 10:- പത്മനാഭൻ ഒഴികെ ബാക്കിയെല്ലാം ആ ഭാഗത്തുണ്ട്.