
———————————————————————————-
കൊച്ചിയിലെ ഓട്ടക്കാരുടെ കൂട്ടായ്മയിൽ എൻ്റെ സഹ ഓട്ടക്കാരനായ രാജേഷ് രാമചന്ദ്രൻ, എൻ്റെ കഥ പറയുന്ന കോട്ടകൾ എന്ന യാത്രാവിവരണത്തെപ്പറ്റി അഭിപ്രായപ്പെടുന്നത് താഴെ ചേർക്കുന്നു.
———————————————————————————-
എല്ലാവരും യാത്ര ചെയ്യാൻ സ്വപ്നം കാണുന്നു, പക്ഷേ കുറച്ചുപേർ മാത്രമേ അത് ചെയ്യുന്നുള്ളൂ, വളരെ കുറച്ചുപേർ മാത്രമേ അത് അനുഭവിക്കുന്നുള്ളൂ.
നിരക്ഷരന്റെ ‘കഥ പറയുന്ന കോട്ടകൾ’, മനോഹരമായി കഥകൾ പറയുന്നു. മനോഹരമായി കഥകൾ പറഞ്ഞുകൊണ്ട്, നമ്മൾ കടൽത്തീര മണലിലൂടെ സഞ്ചരിക്കുകയാണ്. ഇത് കോട്ടകളുടെ കഥകൾ മാത്രമല്ല, കേരളത്തിന്റെ പരിണാമവും ഇന്ത്യയുടെ പടിഞ്ഞാറൻ തീരത്തെ ലോകം എങ്ങനെ കണ്ടു എന്നതുമാണ്.
കൊച്ചിയുടെ സ്വന്തം ഫോർട്ട് കൊച്ചിന്റെ കഥ പറഞ്ഞുകൊണ്ടാണ് പുസ്തകം ആരംഭിക്കുന്നത്. കോഴിക്കോട്, വാസ്കോഡെഗാമയുടെയും അറബികളുടെയും ലോകത്തെ കാപ്പാടിലൂടെ കൊണ്ടുവരുന്നു. മാളിയേക്കലും മറിയുമ്മയും മലബാറിന്റെ മഹിളാ പ്രതിഭകളെ പരിചയപ്പെടുത്തുന്നു. പിന്നീട് തലശ്ശേരി കോട്ടയിൽ ബൃിട്ടീഷുകാരേയും ടിപ്പുവിനെയും അനുഭവിക്കുന്നു. കണ്ണൂർ കോട്ടയിലേക്കുള്ള വഴിയിൽ, കോളേജുകുമാരനായ മനോജിനെ തിരിച്ചറിയുന്നു! കേരളത്തിലെ ഏക മുസ്ലീം രാജകുടുംബം അറക്കൽ കുടുംബത്തിന്റെ പൂർവ്വിക ഭവനം അറക്കൽ കെട്ടും, അറക്കൽ ബീവിയും കഥകൾ പറയുന്നു. മുത്തപ്പൻ വാഴുന്ന പറശ്ശിനിക്കടവ് താണ്ടി ബേക്കലും ചന്ദ്രഗിരിക്കോട്ടയും. അധികമാരും കേൾക്കാത്ത കേരളത്തിലെ ഏക തടാക ക്ഷേത്രമായ അനന്തപുര ക്ഷേത്രം കടന്ന് കർണ്ണാടകയിൽ 1000 തൂണുകളുള്ള ജൈന ക്ഷേത്രം. കാർക്കളയിൽ ചതുർമുഖ ബസ്തി, ബാഹുബലി ബെട്ട എന്ന രണ്ടു ജൈന ക്ഷേത്രങ്ങൾ താണ്ടി കൊല്ലൂർ മൂകാംബികയിൽ, മുർദേശ്വർിലും. ഗോകർണ്ണം വഴി കാർവാർ യാത്ര വിവരണം എനിക്ക് വളരെ ഇഷ്ടപ്പെട്ടു.
നിരക്ഷരനും പങ്കാളിയായ മുഴിങ്ങോടികാരിയും കണ്ടതും വായിച്ചതുമായ റോഡ് അടയാളങ്ങൾ! ഒരാൾ മിർജാൻ ഫോർട്ട് എന്നും മറ്റെയാൾ മിർജാൻ പോർട്ട് എന്നും വായിച്ചു? ലോകത്തെ എല്ലാ ദമ്പതികളെയും പോലെ രണ്ടുപേരും ശരിയായിരുന്നു!