വാർത്തേം കമന്റും – പരമ്പര 2


1111

വാർത്ത 1:- ഗുണനിലവാരമുള്ള പൈപ്പ് വെള്ളം 7 വർഷത്തിനകം – ഉമ്മൻ ചാണ്ടി.
കമന്റ് 1 :- ഇത്രേം നാള് കുടിച്ചതിനെ കോളീഫോം എന്ന് ഇംഗ്ലീഷിലും അമേധ്യം എന്ന് മലയാളത്തിലും പറയും.

വാർത്ത 2
:- ടർക്കി പാർലമെന്റിൽ കയ്യാങ്കളി.
കമന്റ് 2 :- കുരുമുളക് പൊടി എന്ന് കേട്ടിട്ടില്ലാത്ത കണ്ട്രി ഫെല്ലോസ്.

വാർത്ത 3:- തെറ്റുകൾക്ക് മാപ്പ് പറയാം. ഒരവസരം തരൂ – മുസ്ലീം ജനതയോട് ബി.ജെ.പി.
കമന്റ് 3 :- ശരി സമ്മതിച്ചു. ഒരവസരം തന്നിരിക്കുന്നു. മാപ്പ് പറഞ്ഞോളൂ.

വാർത്ത 4:- നാല് വർഷമായി ശമ്പളമില്ല. അദ്ധ്യാപകർ നിഷേധവോട്ട് ചെയ്യും.
കമന്റ് 4:- ഇത്രേം നാളും ഈ സാധനം പൂഴ്ത്തി വെച്ചതിന്റെ ഗുട്ടൻസ് ഇപ്പ പുടി കിട്ടിയാ ?

വാർത്ത 5:- മുട്ടയല്ല കോഴിയാണ് ആദ്യമുണ്ടായതെന്ന് ശാസ്ത്രലോകം.
കമന്റ് 5 :- തീരുമാനമായ സ്ഥിതിക്ക് ഇനി മുതൽ കോഴി ബിരിയാണിക്ക് ഒപ്പം വെക്കുന്ന മുട്ട ഒഴിവാക്കുന്നതാണ്.

വാർത്ത 6:- ജനങ്ങളെ സേവിക്കാൻ രാഷ്ട്രീയം തന്നെ വേണമെന്നില്ല – അമീർഖാൻ
കമന്റ് 6 :- ഒറ്റക്കുഴപ്പമേയുള്ളൂ. അരാഷ്ട്രീയവാദി ഖാൻ എന്ന പേര് അവരങ്ങ് ചാർത്തിത്തരും.

വാർത്ത 7:- ലണ്ടനിലെ ആറ്റുകാൽ പൊങ്കാല ഭക്തിസാന്ദ്രമായി.
കമന്റ് 7:- തിരോന്തരത്ത് അടുപ്പ് കൂട്ടാൻ സ്ഥലം തികയാതെ വന്നാൽ‌പ്പിന്നെ എന്തോന്ന് ചെയ്യും ?

വാർത്ത 8:- കെ‌.എസ്.ആർ.ടി.സി. പണിമുടക്ക് വെള്ളിയാഴ്ച്ച അർദ്ധരാത്രി മുതൽ.
കമന്റ് 8:- അങ്ങനൊരു വെള്ളാന ഇപ്പളും ഒണ്ടാ ?

വാർത്ത 9:- മാർപ്പാപ്പയ്ക്കായി 10 ലക്ഷം ജപമാല.
കമന്റ് 9 :- ഏത് മാർപ്പാപ്പയ്ക്ക് ? ഒന്ന് തെളിച്ച് പറ.

വാർത്ത 10:- സുകുമാരൻ നായർ – സുധീരൻ വിഷയത്തിൽ പ്രതികരിക്കാനില്ല – ചെന്നിത്തല.
കമന്റ് 10:- താക്കോൽ സ്ഥാനത്ത് ഇരിക്കാനേ പറഞ്ഞിട്ടുള്ളൂ. അതിട്ട് തിരിക്കാൻ പറഞ്ഞിട്ടില്ല.

.

Comments

comments

3 thoughts on “ വാർത്തേം കമന്റും – പരമ്പര 2

Leave a Reply

Your email address will not be published. Required fields are marked *

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>