വാർത്തേം കമന്റും – (പരമ്പര 48)


48

വാർത്ത 1:- ചാണകംമുതല്‍ ഗോമൂത്രംവരെ; പശുവിന്റെ മേന്മകള്‍ പഠിക്കാന്‍ കേന്ദ്രം.
കമന്റ് 1:- ഈ പഠനം കഴിയുന്നതോടെ ഗോമാതാവിന്റെ പേരിലുള്ള അക്രമങ്ങളും കൊലപാതകങ്ങളും പെരുകാതിരുന്നാൽ മതിയായിരുന്നു.

വാർത്ത 2:- എത്ര വലിയ മീനാണെങ്കിലും വലയില്‍ വീഴുമെന്ന് മുഖ്യമന്ത്രി.
കമന്റ് 2:‌- ആ‍ദ്യം വലയിൽ വീണ വലിയ മീനിന്റെ പേരാണ് ശ്രീരാം വെങ്കിട്ടരാമൻ.

വാർത്ത 3:- അസാധുനോട്ടുകള്‍ എണ്ണിത്തീര്‍ന്നിട്ടില്ലെന്ന് ആര്‍.ബി.ഐ ഗവര്‍ണര്‍.
കമന്റ് 3:- പാലായിൽ നിന്ന് കുറച്ച് നോട്ടെണ്ണൽ മെഷീൻ അയക്കട്ടേ ?

വാർത്ത 4:- ഗംഗാ തീരത്ത് മാലിന്യമിട്ടാല്‍ 50,000 രൂപ പിഴ.
കമന്റ് 4:- പകുതി കത്തിയ ഒരു മൃതശരീരം ഗംഗയിൽ തള്ളുന്നതിന് എത്രയാണ് പിഴയെന്ന് കൂടെ അറിഞ്ഞാൽ കൊള്ളാം.

വാർത്ത 5:- മൂന്നാറിലെ ഭൂസംരക്ഷണസേനാംഗങ്ങളെ പിരിച്ചുവിടാന്‍ നീക്കം.
കമന്റ് 5:- സർക്കാർ ഒപ്പമുണ്ട്; കൈയ്യേറിക്കോളൂ.

വാർത്ത 6 :- വിശേഷദിവസങ്ങളിൽ സ്ത്രീകൾ സാരി ധരിക്കണമെന്ന് ആർഎസ്എസ്.
കമന്റ് 6: - ആരെന്ത് ധരിക്കണം, ആരെന്ത് കഴിക്കണം എന്നതൊക്കെ മറ്റൊരെങ്കിലും തീരുമാനിക്കുന്നതിനെതിരെയാണ് ആദ്യം നിയമനിർമ്മാണം ഉണ്ടാകേണ്ടത്.

വാർത്ത 7:- മധ്യപ്രദേശിലെ സർക്കാർ ആശുപത്രികളിൽ ഇനി ജ്യോതിഷികളും കൈനോട്ടക്കാരും.
കമന്റ് 7:- നാടകുത്തും പന്നിമലത്തും കൂടെ ഏർപ്പാടാക്കുന്ന കാലം വിദൂരമല്ല.

വാർത്ത 8:- പള്‍സര്‍ സുനിയുടെ രക്ഷയ്ക്കായി വീട്ടില്‍ സര്‍പ്പപൂജ.
കമന്റ് 8:- പാമ്പുകൾക്കും ദൈവങ്ങൾക്കുമൊക്കെ കെട്ട കാലമാണ്.

വാർത്ത 9:- തിരുവനന്തപുരത്ത് പരോളിലിറങ്ങി മുങ്ങിയ അൻ‌പത്തിനാലുകാരൻ 25 വര്‍ഷത്തിനുശേഷം തിരികെ ജയിലിലെത്തി.
കമന്റ് 9:- ഒരു പണിയെടുത്ത് ജീവിക്കാൻ പറ്റാത്ത പ്രായമാകുമ്പോൾ ജയിൽ തന്നെയാണ് നല്ലത്.

വാർത്ത 10:- എറണാകുളം ജില്ലാ കളൿടറേറ്റിലെ ഫയലുകൾക്കിടയിൽ പാമ്പ്.
കമന്റ് 10:- ഫയലുകളൊക്കെ ശരിക്കൊന്നെ തട്ടിക്കുടഞ്ഞ് നോക്കിയാൽ ദിനോസറിനെ മുട്ട വരെ കണ്ടെന്ന് വരും.

Comments

comments

One thought on “ വാർത്തേം കമന്റും – (പരമ്പര 48)

  1. കാലം കലികാലം. അപ്പോൾ ഉത്തരങ്ങൾ ഉരുളയ്ക്ക് ഉപ്പേരിപോലെ തന്നെ ആകണം.

Leave a Reply

Your email address will not be published. Required fields are marked *

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>