വാർത്തേം കമന്റും – പരമ്പര 3


1111
വാർത്ത 1:- ശബരിമലക്കാട് പ്ലാസ്റ്റിക്ക് വിമുക്തമാക്കാൻ മറ്റ് സംസ്ഥാനങ്ങളിൽ പ്രചാരണം ശക്തിപ്പെടുത്തും.
കമന്റ് 1 :- ഈ സംസ്ഥാനത്തുള്ളവർ എല്ലാം തികഞ്ഞവരായതുകൊണ്ട് ഇവിടെ പ്രചരണത്തിന്റെ ആവശ്യമില്ലെന്ന് വിദഗ്ദ്ധർ !

വാർത്ത 2:- ജീവിതത്തിൽ ഇതുവരെ സരിതയെ നേരിട്ട് കണ്ടിട്ടില്ല – അബ്ദുള്ളക്കുട്ടി.
കമന്റ് 2 :- ഒരു നോക്ക് കാണാൻ വേണ്ടിയായിരിക്കും മസ്ക്കറ്റ് ഹോട്ടലിലേക്ക് ക്ഷണിച്ചത്.

വാർത്ത 3:- നായരുടെ ആദിമാതാവ് പുലയി.
കമന്റ് 3 :- ആദിനായരുടെ മാതാവിനെ പുലയിപ്പോപ്പ് മാതാവ് എന്ന് വിളിക്കാമോ ?

വാർത്ത 4:- കോഴി വളർത്തലിൽ സംസ്ഥാനം സ്വയം പര്യാപ്തത നേടണം – കെ.എം.മാണി.
കമന്റ് 4 :- ബാക്കി എല്ലാം തികഞ്ഞിരിക്കുകയാണല്ലോ ?

വാർത്ത 5:- ജയ്പ്പൂർ വിമാനത്താവളത്തിൽ നിന്ന് സ്വർണ്ണ ബിസ്ക്കറ്റ് പിടിച്ചു.
കമന്റ് 5 :- കരിപ്പൂർ വിമാനത്താവളം ജയ്പ്പൂരിലേക്ക് മാറ്റിയോ ?

വാർത്ത 6:- ഏറ്റവും വലിയ സ്വർണ്ണ വിപണി എന്ന പദവി ഇന്ത്യയിൽ നിന്നും ചൈന പിടിച്ചെടുത്തു.
കമന്റ് 6 :- ഓ വല്യ കാര്യമായിപ്പോയി. ഞങ്ങൾടെ ഏതെങ്കിലും ഒരു ജില്ലയിലുള്ള പെണ്ണുങ്ങൾ വിചാരിച്ചാൽ അതിങ്ങ് തിരികെ പിടിച്ചെടുക്കാൻ ഒരാഴ്ച്ച മതി.

വാർത്ത 7 :- അഴിമതിക്കാർക്കും കഴിവില്ലാത്തവർക്കും സീറ്റ് കൊടുക്കരുത് – കെ.എസ്.യു.
കമന്റ് 7 :- ഇപ്രാവശ്യം ആരും മത്സരിക്കണ്ട എന്നങ്ങ് പറഞ്ഞാപ്പോരേ ?

വാർത്ത 8:- മെട്രോ റെയിൽ പൂർത്തിയാകാൻ വൈകും – ഇ.ശ്രീധരൻ
കമന്റ് 8 :- ശ്രീധരൻ സാർ ഒഴികെയുള്ള മലയാളികൾക്കൊക്കെ ഇത് ഒന്നാം ദിവസം തന്നെ അറിയാമായിരുന്നു. സാറ് വിഷമിക്കണ്ടാന്ന് കരുതി ഞങ്ങളാരും പറഞ്ഞില്ലെന്നേയുള്ളൂ.

വാർത്ത 9:- ലോകത്തിലെ ഏറ്റവും അപകടകരമായ രാജ്യങ്ങളിൽ ഇന്ത്യയും.
കമന്റ് 9 :- എത്രാം സ്ഥാനമാണെന്ന് കൂടെ അറിഞ്ഞാൽ കൊള്ളാം.

വാർത്ത 10:- കൂടുതൽ മലയാളികൾ സിവിൽ സർവ്വീസിലേക്ക് വരണം. – കെ.എം.ചന്ദ്രശേഖരൻ.
കമന്റ് 10 :- ഞങ്ങൾക്ക് താൽ‌പ്പര്യമില്ലാഞ്ഞിട്ടല്ല. പക്ഷെ ചില പരീക്ഷകൾ പാസ്സാകണമത്രേ. ഓരോരോ പുത്യേ നിയമങ്ങളേയ്.

.

Comments

comments

3 thoughts on “ വാർത്തേം കമന്റും – പരമ്പര 3

  1. Ultimate!! :D
    വാർത്ത 8:- മെട്രോ റെയിൽ പൂർത്തിയാകാൻ വൈകും – ഇ.ശ്രീധരൻ
    കമന്റ് :- ശ്രീധരൻ സാർ ഒഴികെയുള്ള മലയാളികൾക്കൊക്കെ ഇത് ഒന്നാം ദിവസം തന്നെ അറിയാമായിരുന്നു. സാറ് വിഷമിക്കണ്ടാന്ന് കരുതി ഞങ്ങളാരും പറഞ്ഞില്ലെന്നേയുള്ളൂ.

Leave a Reply

Your email address will not be published. Required fields are marked *

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>