DSC05497

5 ഇന്‍ 1



ടല്‍
കടല്‍ക്കര
കിടങ്ങ്
കോട്ട
ആകാശം

Comments

comments

25 thoughts on “ 5 ഇന്‍ 1

  1. കടല്‍
    കടല്‍ക്കര
    കിടങ്ങ്
    കോട്ട
    ആകാശം

    വടക്കന്‍ മലബാറില്‍ കിടങ്ങ് എന്ന് പറഞ്ഞാല്‍ മതില്‍ എന്നാണ് അര്‍ത്ഥമെന്ന് അറിയാഞ്ഞിട്ടല്ല.

  2. :)

    കുറെ നാളായി ഇങ്ങോട്ടൊക്കെ വന്നിട്ട്.
    ചിത്രം കൊള്ളാം.

    (അതെവിടെയാ.?
    കിടങ്ങെന്നാല്‍ മതില്‍.?!!! )

  3. യാത്ര തന്നെ യാത്ര അല്ലേ… എന്തായാലും കടൽ, കടൽക്കര, മതിൽ, കോട്ട, ആകാശം എല്ലാം കൂടി ഒരു ഫ്രയിമിൽ കുടുക്കി…

  4. @ hAnLLaLaTh – വയനാട്ടില്‍ നിന്ന് താഴേക്ക് ഇറങ്ങിയാല്‍ കണ്ണൂര് എന്ന് പറയുന്ന ഒരു സ്ഥലമുണ്ട്. ആ നാട്ടിലൊക്കെ അങ്ങനാണ് ഹന്‍ല്ലലത്തേ പറയുന്നത്. അതെങ്ങിനാ വയനാട്ടീന്ന് നേരെ മുംബൈക്ക് വെച്ച് പിടിച്ചില്ലേ ? :)

    ഒരിക്കല്‍ ഹോസ്റ്റലിന്റെ മതിലില്‍ കയറി നിന്ന് ഫുഡ്ബോള്‍ ഏടുക്കാനായി തൊട്ടടുത്ത പുരയിടത്തിലേക്ക് ചാടാന്‍ ആഞ്ഞുനിന്ന എന്നോട് അപ്പുറത്തെ വീട്ടിലെ സ്ത്രീ പറഞ്ഞു, “കിടങ്ങ് തുള്ളല്ലേ മോനേ, തൈക്കുണ്ടില്‍ ബീയും”

    കിടങ്ങില്‍ വീണിട്ട് പിന്നെ ഒരു തൈക്കുണ്ട് കൂടെ ഉണ്ടെങ്കില്‍ എന്റെ കാര്യം കട്ടപ്പൊഹയെന്ന് മനസ്സിലാക്കിയ ഞാന്‍ ഹോസ്റ്റലിലേക്ക് തിരിച്ച് ചാടി രക്ഷപ്പെട്ടു. സോറി കണ്ണൂര്‍ക്കാരുടെ ഭാഷയില്‍ ‘തുള്ളി‘ രക്ഷപ്പെട്ടു.

  5. പുതുവല്സര ത്തനിമയോടെ ഒരു പുതിയ ചിത്രം പോസ്റ്റ് ചെയ്തതിനു നന്ദി……………ആശം സകള്‍ ………….

  6. നീരൂ..ഭാഷയിലെ കള്ളങ്ങളിനുമൊരുപാടുണ്ട് !
    ഒക്കെയും കണ്ണൂര്‍കാര്‍ക്ക് റിസര്‍വ്ഡാണെന്നു മാത്രം..
    ഇനി സന്ധിക്കുമ്പോള്‍,കുറച്ചു പ്രയോഗങ്ങള്‍
    പങ്ക് വെക്കാം..ഒക്കെയങ്ങ് അറിയുമ്പോള്‍ നമ്മള്‍
    “കിത്തിത്തുള്ളിച്ചാടും”ട്ടോ !!

    ഓ.ടോ:(അറക്കല്‍മ്യൂസിയത്തിലെ മോഷണം പോയ
    നിലവിളക്ക് തിരിച്ചു കിട്ടി,മോഷ്ടാവിനെ കണ്ടെത്താന്‍ ഇനി‘ഇന്‍റര്‍പോളി’ന്റ്റെ സഹായം വേണ്ടിവരും!)

  7. കുറച്ചു കൂടി പിന്നിലേക്ക്‌ വന്നു ‘പോട്ടം’ പിടിക്കാന്‍ നോക്കിയിരുന്നെങ്കില്‍ ‘കടലി’ന്റെ മുന്‍പ് ഒന്ന് കൂടി എഴുതാമായിരുന്നു..

    മാനേജ് ചെയ്യാന്‍ അറിയാത്ത മാനേജര്‍മാരെ നമ്മള്‍ സഹിക്കുന്നില്ലേ . അത് പോലെ കാമറ എന്തെന്നറിയാത്ത ആള്‍ എടുക്കുന്ന പോട്ടങ്ങളും നമ്മള് സഹിച്ചു.

  8. @ ISMAIL KURUMPADI – കൊച്ചുഗള്ളാ ഇസ്മായിലേ …. എനിക്ക് മനസ്സിലായി ഉള്ളിലിരുപ്പ്. എന്റെ ‘കട്ടപ്പൊഹ‘ അല്ലേ കടലിന് മുന്നേ എഴുതാമെന്ന് പറഞ്ഞത് ? :):)

  9. ചാത്തനേറ്: അപ്പോള്‍ ഈ ചിത്രത്തില്‍ കിടങ്ങ് എന്ന് ഉദ്ദേശിച്ചതെന്താ മതിലാണോ.

    കിടങ്ങ് എന്ന് വച്ചാല്‍ കണ്ണൂരുകാര്‍ക്കും കുഴിതന്നെയാ. ഇത് ‘കെടങ്ങ് ‘ ശരിക്കും ‘കെ‘ എന്നും പറയാന്‍ പറ്റില്ല ‘കെ’ യുടെയും ‘ഗെ‘ യുടെയും ഇടയിലുള്ള ഒരു ശബ്ദം എന്ന് പറയാം.

    ഓടോ:കിടങ്ങ് അല്ല “കെടങ്ങ്” = “കെള” = മതില്‍ എന്ന് പറയാന്‍ പറ്റൂല സാധാരണ മണ്‍‌തിട്ട – മണ്‍ മതിലിനാ അങ്ങനെ പറയുക.

  10. @ കുട്ടിച്ചാത്തന്‍ – ഈ വിഷയത്തില്‍ ‘കേരളത്തിലെ ഭാഷാ വൈവിധ്യങ്ങള്‍ ‘ എന്ന പേരില്‍ നല്ലൊരു ഒരു പഠനം തന്നെ നടത്താനുള്ള വകുപ്പുണ്ട് :)

  11. യാദൃശ്ചികമായി എത്തിപ്പെട്ടതാണ് ഇവിടേ . ചിത്രം മനോഹരം, നല്ല കോമ്പോസിഷന്‍

Leave a Reply

Your email address will not be published. Required fields are marked *

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>