വാർത്തേം കമന്റും – (പരമ്പര 102)


 

102
വാർത്ത 1:- ഭക്ഷണത്തിന് കുട്ടികളെ വില്‍ക്കേണ്ട സ്ഥിതി: താലിബാനോടും ലോകസമൂഹത്തോടും അഭ്യര്‍ഥനയുമായി യു.എന്‍.
കമൻ്റ് 1:- ആരുടെയൊക്കെ ചെയ്തികൾ കൊണ്ട് സംഭവിച്ചതായാലും ലോകജനത മുഴുവൻ ലജ്ജിച്ച് തലതാഴ്ത്തേണ്ട വിഷയം.

വാർത്ത 2:- അഴിമതിക്കെതിരേ നടപടിയെടുക്കാൻ എല്‍.ഡി.എഫിന് അര്‍ദ്ധ ജുഡീഷ്യല്‍ സംവിധാനത്തിൻ്റെ ആവശ്യമില്ല: കോടിയേരി.
കമൻ്റ് 2:- അതിനാണ് ഞങ്ങൾക്ക് പാർട്ടി കോടതിയുള്ളത്.

വാർത്ത 3:- ലോകായുക്ത: വിവാദ വ്യവസ്ഥകൾ നായനാർ സർക്കാരിന്റെ കാലത്ത് തന്നെ നിയമസഭ തള്ളിയത്.
കമൻ്റ് 3:- ജനാധിപത്യം ഏകാതിപത്യമായി മാറിയാൽ ഇങ്ങനിരിക്കും.

വാർത്ത 4:- പുറംനാട്ടിൽനിന്നുള്ള വിവാഹവിലക്ക് നീക്കി; ഏറ്റുമാനൂർ പെണ്ണിന് കാന്തല്ലൂരുകാരൻ കാന്തൻ.
കമൻ്റ് 4:- ഗ്ലോബൽ ഇന്ത്യൻസ്.

വാർത്ത 5:- ആര് പോയാലും കോണ്‍ഗ്രസിന് ഒരു ചുക്കും സംഭവിക്കില്ല: വി.ഡി.സതീശന്‍.
കമൻ്റ് 5:- ഇനിയെന്തോന്ന് പ്രത്യേകിച്ച് സംഭവിക്കാൻ ?

വാർത്ത 6:- കൂടുതല്‍ വെളിപ്പെടുത്തല്‍ വേണ്ടി വന്നാല്‍ പുതിയ പുസ്തകം എഴുതുമെന്ന് എം.ശിവശങ്കര്‍.
കമൻ്റ് 6:- അത് വേണോ സാറേ. ഒരു പുസ്തകം എഴുതിയതിൻ്റെ ക്ഷീണവും അത് തിരിച്ചടിയായതിൻ്റെ വേദനയും ഒന്നും പഠിപ്പിച്ചില്ലെന്നാണോ ?

വാർത്ത 7:- തിരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ പെട്രോള്‍, ഡീസല്‍ വിലയില്‍ വന്‍ വര്‍ധനയുണ്ടായേക്കാം.
കമൻ്റ് 7:- അതിന്നാട്ടിലെ കൊച്ചുകുഞ്ഞുങ്ങൾക്ക് പോലും അറിയാം.

വാർത്ത 8:- കാഷായവേഷം, നരച്ച താടി, രുദ്രാക്ഷമാല; സുകുമാരക്കുറുപ്പിനായി വീണ്ടും അന്വേഷണമാരംഭിച്ച് ക്രൈം ബ്രാഞ്ച്.
കമൻ്റ് 8:- ദുൽഖർ സൽമാനും അദ്ദേഹത്തെ വെച്ച് സിനിമ സംവിധാനം ചെയ്ത ടീംസും സൂക്ഷിക്കുക. ലോകത്ത് ഒരു അന്വേഷണ സംഘവും കടന്ന് പോകാത്ത വഴികളിലൂടെ ക്രൈം ബ്രാഞ്ച് കടന്ന് പോയെന്നിരിക്കും.

വാർത്ത 09:- കാവിക്കൊടി ഭാവിയില്‍ ദേശീയ പതാകയാകും-ബിജെപി നേതാവ് കെ.എസ്.ഈശ്വരപ്പ.
കമൻ്റ് 09:- അങ്ങനൊന്ന് നടക്കില്ലെന്ന് ഉറപ്പ് വരുത്താൻ സ്വാതന്ത്ര്യസമരത്തിന് ചിന്തിയതിനേക്കാൾ അധികം ചോര പാറിക്കും ഇന്ത്യൻ ജനത.

വാർത്ത 10:- ദാ വന്നു ബാങ്കിലേക്ക് 15 ലക്ഷം, മോദിക്ക് നന്ദി അറിയിച്ചു, വീടും പണിതു; അബദ്ധം പറ്റിയ കാശ് തിരിച്ചുചോദിച്ച് ബാങ്ക്‌.
കമൻ്റ് 10:- പ്രധാനമന്ത്രി പറഞ്ഞത് വിശ്വസിച്ച് അങ്ങനെ എത്രയോ അയ്യോ പാവങ്ങൾ !

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>